Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 20, 2024 2:28 am

Menu

Published on January 29, 2018 at 5:32 pm

ഇത് എന്റെ കഥയാണ്.. എന്നെ കൊന്നവരുടെയും..

top-fantasy-movies-part-14-lovely-bones-2009

ന്റെ പേര് സൂസി. 1973 ഡിസംബര്‍ 6ന് ഞാന്‍ കൊല്ലപ്പെടുമ്പോള്‍ എനിക്ക് പതിനാല് വയസ്സായിരുന്നു. എന്റെ കൊലയാളി ഞങ്ങളുടെ അയൽക്കാരനായിരുന്നു. എന്റെ അമ്മ അയാളുടെ മതിലില്‍ വെച്ചുപിടിപ്പിച്ച പൂക്കളെ ഇഷ്ടപ്പെട്ടിരുന്നു. എന്റെ അച്ഛന്‍ അയാളുമായി കൃഷിയെ പറ്റിയും മറ്റും സംസാരിച്ചും പോന്നിരുന്നു. ഒരു ദിവസം സ്കൂള്‍ വിട്ടു വരവേ എന്റെ അയൽക്കാരന്‍ എന്നെ ഒരിടത്തേക്ക് കൂട്ടിക്കൊണ്ടുപോയി എന്റെ ശരീരത്തിൽ എന്തൊക്കെയോ ചെയ്തു. പിന്നെ എന്നെ കൊന്നു. എങ്ങനെയാണ് എന്നെ കൊന്നത് എന്ന്‍ എനിക്ക് ഓർത്തെടുക്കാന്‍ കഴിയുന്നില്ല. എവിടെയാണ് എന്റെ ശരീരം എന്നും എനിക്കറിയില്ല. ഞാനിപ്പോള്‍ ഭൂമിയിലില്ല, സ്വഗത്തിലും എത്തിയിട്ടില്ല. അതിനിടയില്‍ ഒരിടത്താണ് ഞാൻ. എനിക്കെന്റെ അച്ഛനെ കാണം. അമ്മയെ കാണാം. സഹോദരങ്ങളെ കാണാം. കൂട്ടുകാരെ കാണാം. അവർക്കാർക്കും എന്നെ കാണാന്‍ പറ്റിയില്ല. അവരെല്ലാം എന്റെ ഡെഡ്ബോഡിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്.

അച്ഛന്‍ കരഞ്ഞപ്പോള്‍ എനിക്കും ആശ്വസിപ്പിക്കണം എന്നുണ്ട്. എന്നാല്‍ എനിക്കതിനു പറ്റില്ലല്ലോ. അതിനു മാത്രമല്ല, ഒന്നിനും എനിക്കിനി പറ്റില്ല. റെ സിംഗിനോട്‌ എന്റെ പ്രണയം തുറന്നു പറയാന്‍ ഇനി കഴിയില്ല. അവനും എന്നെ ഇഷ്ടമായിരുന്നു. അതുപോലെ എനിക്കിനി ഫോട്ടോഗ്രഫെര്‍ ആകണമെന്നുള്ള ആഗ്രഹവും നടക്കില്ല. ഒന്നും നടക്കില്ല. എന്റെ കൊലപാതകി അച്ഛനോടും അമ്മയോടും സഹതാപം നടിക്കുന്നത് കണ്ടിട്ടും ഒന്നും ചെയ്യാന്‍ പറ്റിയില്ലല്ലോ എനിക്ക്. എങ്ങനെയെങ്ങിലും എന്റെ അച്ഛനു മനസ്സിലാക്കികൊടുക്കണം ആരാണ് എന്നെ കൊന്നത് എന്ന്, ഒരിക്കലെങ്ങിലും റെ സിംഗിനെ ഒന്ന് ചുംബിക്കണം, അങ്ങനെ ഒത്തിരി ആഗ്രഹങ്ങൾ ബാക്കിയുണ്ട്. ഇത് എന്റെ കഥയാണ്. ഞാനില്ലാത്ത എന്റെ കുടുംബത്തിന്റെയും.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 14
The Lovely Bones
Year : 2009
Genre : Drama, Fantasy, Thriller

ഒരു നോവൽ വായിച്ചു കഴിഞ്ഞു അതിങ്ങനെ മനസ്സിൽ നിന്നും മായാതെ നിൽക്കുമ്പോൾ നമുക്ക് തോന്നുകയാണ് ഈ നോവൽ ഒരു സിനിമ ആയി കാണാൻ കഴിഞ്ഞെങ്കിൽ എന്ന്. അങ്ങനെ ഗൂഗിളിൽ തിരയുമ്പോൾ അതാ കാണുന്നു, ആ നോവലിന്റെ സിനിമാ ആവിഷ്കാരം, അതും സംവിധാനം ചെയ്തതാകട്ടെ, Lord of the Rings-ഉം Hobbit-ഉം പോലെയുള്ള fantacy കൾ നൽകിയ Peter Jackson ആകുമ്പോഴോ. അങ്ങനെ കണ്ട സിനിമയാണിത്. നോവലും സിനിമയും ഒരേപോലെ തൃപ്തിപ്പെടുത്തി. Alice Sebold എഴുതിയ ഇതേ പേരിലുള്ള നോവലിന്റെ സിനിമാ ആവിഷ്കാരമാണിത്. 14 വയസ്സുള്ള ഒരു പെൺകുട്ടി, സൂസി, ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെടുന്നു. അതും തന്റെ അയൽക്കാരൻ തന്നെ ഈ കൊല ചെയ്യുന്നു. കൊല്ലപ്പെട്ട ശേഷം അവൾക്കു എല്ലാം കാണാൻ കഴിയുന്നു.

തന്റെ മാതാപിതാക്കൾ കരയുന്ന കാഴ്ച, പോലീസും തന്റെ പിതാവും കൊലയാളിയെ തിരയുന്നത്, തൊട്ടടുത്ത അയൽക്കാരൻ ആണ് കൊലയാളി എന്നറിയാതെ അയാളോട് അച്ഛനും അമ്മയും ഇടപഴകുന്നത്, പിന്നീട് പിതാവിന് സംശയമാകുന്നത്, തന്റെ സഹോദരങ്ങളുടെ ജീവിതം, അവരുടെ വളർച്ച, താൻ കോളേജിൽ ഇഷ്ടപ്പെട്ടിരുന്ന ഒരു ഇന്ത്യൻ യുവാവിനെ വേറൊരാൾ സ്നേഹിക്കുന്നത്, അങ്ങനെ പലതും. അങ്ങനെയിരിക്കെ ഒരിക്കൽ..ഒരിക്കൽ മാത്രം അവൾ ഭൂമിയിലേക്ക് ഇറങ്ങി വന്നു, തന്റെ കാമുകന്റെ അടുത്തേക്ക്.. അങ്ങനെ അങ്ങനെ നോവലിനോട് നൂറുശതമാനം നീതിപുലർത്തുന്ന ഒരു ചലച്ചിത്രാവിഷ്കാരം. Brooklyn ലൂടെ, City ഓഫ് Amber ലൂടെ, Atonement ലൂടെ നമ്മുടെ മനം കവർന്ന Saoirse Ronan ആണ് ഇതിലെ നായികയായി തകർപ്പൻ പ്രകടനം നടത്തിയത്. സംവിധായകനെ കുറിച്ച് പിന്നെ പറയേണ്ടതിലല്ലോ. കാണാത്തവര്‍ ഇനിയുമുണ്ടെങ്കില്‍ കണ്ടു നോക്കാവുന്നതാണ്. നിരാശപ്പെടുത്തില്ല.

Rating: 7.5/10

നിങ്ങൾക്ക് ദൈവത്തിന്റെ കൂടെ ഒരാഴ്ച്ച താമസിക്കാൻ അവസരം കിട്ടിയാൽ എങ്ങനെയുണ്ടാകും??- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 13 The Shack (2017) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News