Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 6:13 am

Menu

Published on February 3, 2018 at 4:06 pm

ഈ മത്സ്യകന്യകകളെ നിങ്ങൾ തീർച്ചയായും കണ്ടുനോക്കേണ്ടതു തന്നെയാണ്

top-fantasy-movies-part-15-the-lure-2015

വർ രണ്ടുപേരും സഹോദരികളായിരുന്നു. അവരുടെ അരക്ക് താഴോട്ട് കാലുകൾക്ക് പകരം മീനിന്റെ വാലുകൾ ആയിരുന്നു. അതുകൊണ്ട് അവരെ ആളുകൾ മത്സകന്യകമാർ എന്ന് വിളിച്ചുപോന്നു. അവർ എന്നും പുഴക്കരയിൽ ചെന്നു നോക്കും. അവിടെയുള്ള മനുഷ്യരുടെ സംസാരം ശ്രദ്ധിക്കും. അങ്ങനെ ഒരുനാൾ രണ്ടുപേരും കൂടെ മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങാൻ തീരുമാനിക്കുന്നു. രണ്ടുപേരും എത്തിച്ചേരുന്നത് ഒരു ക്യാബറെ ബാറിലും. അവിടെ അവർക്ക് പുതിയ കൂട്ടുകാരെ കിട്ടുന്നു. അവരുടെ ശരീരത്തിൽ വെള്ളം തട്ടിയാൽ അവരുടെ വാലുകൾ പ്രത്യക്ഷപ്പെടും. കുറച്ചു കഴിഞ്ഞാൽ അവ പോയി കാലുകൾ തിരികെ വരും. സ്ഥിരം സ്ത്രീകളെ പോലെ കാലുകൾക്കിടയിലുള്ള ഒരു അവയവം അവർക്കില്ലായിരുന്നു. അതിനാൽ തന്നെ അവരെ പ്രണയിക്കുവാൻ പലരും വിസമ്മതിക്കുമായിരുന്നു.

അവർ എത്തിച്ചർന്ന ബാറിൽ വെച്ച് അവരെ പല രീതിയിൽ ഉപയോഗിക്കാൻ പലരും ശ്രമിച്ചു. അവരെ വിറ്റ് പണമുണ്ടാക്കാൻ തുടങ്ങി. അവരുടെ മേനിയും അത്ഭുതം തോന്നിപ്പിക്കുന്ന വാലുകളും അവരുടെ പാട്ടും ആ ബാറിലെ സ്ഥിരം വരവുകാരുടെ പ്രീതി നേടിയെടുത്തു. അതിലൂടെ ബാറുകാർ മെച്ചത്തിലായി. ഇവർ രണ്ടുപേരും കൂട്ടിലുമായി. എന്നാൽ മത്സകന്യകമാർക്ക് വേറെ ചില പ്രത്യേകതകളുണ്ടായിരുന്നു. വേറെ ചില കഴിവുകളുണ്ടായിരുന്നു. ഒരുവൾ മനുഷ്യനെ സ്നേഹിച്ചപ്പോൾ മറ്റവൾ മനുഷ്യനെ ആരും കാണാതെ കൊന്ന് ഭക്ഷണമാക്കി. അതിനിടയിൽ അപ്രതീക്ഷിതമായ പലതും അവരിലേക്ക് വന്നു ചേർന്നു. ആ ഒരു കഥയാണ് ഈ ചിത്രത്തിന് പറയാനുള്ളത്.

മികച്ച ഫാന്റസി സിനിമകൾ- ഭാഗം 15
Córki dancingu
(The Lure)
Year: 2015
Genre: Horror, Fantasy, Musical
Country: Poland

മത്സകന്യക എന്ന ഒരു വിഷയത്തിൽ കുറച്ചു സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അല്പം മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു സിനിമ ആദ്യമായാണ് കാണുന്നത്. the little mermaid, mermaid, Disney’s movie, Pirates of the carriebian scenes എന്നിങ്ങനെ പല സിനിമകളിലും ഇവയെ കണ്ടതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരു കഥയും അവതരണവുമാണ് ചിത്രത്തിന്റേത്. ഒരു മ്യൂസിക്കൽ ചിത്രം കൂടിയാണിത്. മുമ്പ് കണ്ടിട്ടുള്ള മ്യൂസിക്കൽ സിനിമകളായ beauty and the beast, into the woods പോലെ ബോർ അടിപ്പിക്കുന്ന ഒന്നും തന്നെ ഇതിൽ തോന്നിയില്ല. കഥയോട് ഇഴകിച്ചേരുന്ന സംഗീതവും പാട്ടുകളുമായിരുന്നു എല്ലാം.

ഒരു തരത്തിൽ പറഞ്ഞാൽ vampire സിനിമകളെ പോലെ തന്നെയാണ് ഈ മത്സ്യകന്യകമാരുടെ കഥയും. പ്രണയം, വിരഹം, പക, പ്രതികാരം, രക്തക്കൊതി.. അങ്ങനെ പോകുന്നു. അതുപോലെ ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു കാര്യം nudity ആണ്. മത്സകന്യക ഡ്രസ് ഇടില്ലല്ലോ.. അതിനാൽ അതേ പോലെ സിനിമയിലും പല സീനുകളും അവർക്ക് ഡ്രസ് ഇല്ല. എന്നാൽ ഒരിക്കൽ പോലും ചിത്രത്തിലുള്ള നഗ്നതയോ സെക്‌സോ ഒരു explicit ചുവ ഉള്ളതായിരുന്നില്ല. നല്ലൊരു ക്ലൈമാക്സും ചിത്രത്തിനുണ്ട്. ഇത്തരം ഒരു തീം ഇഷ്ടമാകുന്ന കൂട്ടർക്ക് ഈ സിനിമ നല്ലൊരു അനുഭവം ആവും. അല്ലാത്തവർക്ക് തീർത്തും ഇഷ്ടപ്പെടാതിരിക്കാം. കാണാൻ താല്പയമുള്ളവർ കണ്ട്നോക്കൂ.

Rating : 7/10

ഇത് എന്റെ കഥയാണ്.. എന്നെ കൊന്നവരുടെയും..- മികച്ച ഫാന്റസി സിനിമകൾ- ഭാഗം 14 The Lovely Bones (2009) വായിക്കാൻ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News