Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2024 11:33 am

Menu

Published on October 21, 2017 at 5:20 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 11- Hush (2016)

top-horror-movies-part-11-hush-2016

ഒരു വീട്. കേൾവിയും സംസാരശേഷിയും ഇല്ലാത്ത ഒരു സ്ത്രീ. ഒരു കൊലയാളി. ഒരു രാത്രി. A perfect horror thriller with great twists and good screenplay..!!

Hush
Year : 2016
Genre : Horror, Thriller

ഒരു എഴുത്തുകാരി, ചെറുപ്പത്തിൽ തന്നെ സംസാരശേഷിയും കേൾവിശക്തിയും നഷ്ടമായ അവൾ കാടിനോട് ചേർന്ന വിജനമായ ഒരു സ്ഥലത്ത് ഒറ്റയ്ക്ക് താമസിക്കുന്നു. തന്റെ എഴുത്തും വായനയുമായി അങ്ങനെ അവൾ മുമ്പോട്ടു പോകവെ ഒരു ദിവസം രാത്രി ക്ഷണിക്കപ്പെടാത്ത ഒരു അതിഥി വീട്ടിലെത്തുന്നു. അവളെ കൊന്നു അവിടെയുള്ളതെല്ലാം കൈക്കലാക്കാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറായി വന്ന ഒരു കൊലയാളി. ആ ഒരു രാത്രി നടക്കുന്ന സംഭവവികാസങ്ങൾ ഓരോ നിമിഷവും ത്രസിപ്പിക്കുന്ന, ഭയപ്പെടുത്തുന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുകയാണ് ഈ ചിത്രത്തിൽ.

സിനിമയിൽ ആകെ നാല് കഥാപാത്രങ്ങളെ ഉള്ളൂ. നായികയുടെ അയൽക്കാരിയായ സ്ത്രീയും അവളുടെ ഭർത്താവും ഇടയ്ക്കു വന്നു പോകുന്നുള്ളൂ എന്നതൊഴിച്ചാൽ കഥ പൂർണമായും നായികയിലും കൊലയാളിയിലും കേന്ദ്രീകരിച്ചാണ്. പലപ്പോഴും കണ്ടു പരിചിതമായ home invasion എന്ന ഹൊറർ സബ് genre തന്നെയാണ് ഈ ചിത്രവും എങ്കിലും ഹൊററിനു മാറ്റ് കൂട്ടുന്ന ഒരുപാട് മികച്ച എലമെന്റസുകൾ ഉണ്ട് എന്ന് സമ്മതിക്കാതെ വയ്യ. പ്രത്യേകിച്ചു സംസാരിക്കാനോ കേൾക്കാനോ കഴിയാത്ത ഒരു എഴുത്തുകാരി, അതും ഒറ്റയ്ക്ക് ഒരു വീട്ടിൽ താമസിക്കുമ്പോൾ ഒരു കൊലയാളി കടന്നുവരുന്നതും അതിനെതിരെ അവൾ നടത്തുന്ന പ്രതിരോധങ്ങളും എല്ലാം അല്പം ഭയതോടെയെ കാണാനാവൂ. ശബ്ദമില്ലാതെ തന്നെ മുഖഭാവങ്ങളിൽ തെളിയുന്ന ഭയത്തിന്റെ ഭാവങ്ങൾ നായിക മികവുറ്റതാക്കി. അതുപോലെ സിനിമയിൽ കാണിക്കുന്ന വിജനമായ ആ പ്രദേശവും അവിടത്തെ വീടും നല്ലൊരു ദൃശ്യഭംഗി തന്നെയായിരുന്നു.

കുറച്ചു കാലങ്ങൾക്കു ശേഷം കണ്ട മികച്ചൊരു home invasion സിനിമ, അതും ത്രസിപ്പിക്കുന്ന നിരവധി രംഗങ്ങളും കൂടിയായപ്പോൾ നല്ലൊരു ഹൊറർ അനുഭവം തന്നെയായി. ഹൊറർ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള ഒരുപിടി രംഗങ്ങൾ ഈ ചിത്രത്തിലുള്ളതിനാൽ ഇനിയും കണ്ടിട്ടില്ലാത്തവർക്കായി റെക്കമന്റ് ചെയ്യുന്നു.

Rating : 7/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 10: Wrong Turn (2003-2014) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News