Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 5:38 pm

Menu

Published on October 28, 2017 at 6:03 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 12- Mama (2013)

top-horror-movies-part-12-mama-2013

Mama

Year : 2013
Genre : Horror
ഒരിക്കല്‍ സാമ്പത്തിക മാന്ദ്യത്തില്‍ കുടുങ്ങിയ ഒരാള്‍ തന്റെ ഭാര്യെ കൊലപ്പെടുത്തി മക്കളെയും കൊണ്ട് കാട്ടിനുള്ളിലെ ഒരു ഒറ്റപ്പെട്ട വീട്ടില്‍ എത്തിച്ചേരുന്നു. അവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ടു അപകടത്തില്‍ പെട്ട് അത് വഴിയാണ് അവര്‍ ആ വിജനമായ ആ കാട്ടിലെ ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട്ടില്‍ എത്തുന്നത്. അവിടെ വെച്ചു മനസ്സില്ലാമനസ്സോടെ അയാള്‍ തന്റെ ഒന്നും മൂന്നും മാത്രം പ്രായമുള്ള രണ്ടു പിഞ്ചു പെന്കുഞ്ഞുങ്ങളെയും കൊല്ലാന്‍ തീരുമാനിക്കുന്നു. മൂത്തവള്‍ക്ക് ഗ്ലാസ്‌ വെക്കാതെ ശെരിക്കും കണ്ണുകാണാന്‍ കഴിയുമായിരുന്നില്ല.
അയാള്‍ അവളുടെ ഗ്ലാസ്‌ മാറ്റി കരഞ്ഞുകൊണ്ട്‌ കൊല്ലാന്‍ ശ്രമിക്കവേ പെട്ടെന്ന്‍ നിഴല്‍ പോലെ എന്തോ ഒരു ഭീകരരൂപം അയാളെ കൊലപ്പെടുത്തുന്നു. കുട്ടികള്‍ രണ്ടും കാട്ടില്‍ ആ വീട്ടില്‍ ഒറ്റപ്പെടുന്നു. ആ സംഭവത്തിനു ശേഷം വര്‍ഷങ്ങള്‍ അഞ്ചു കഴിഞ്ഞു. ഈ രണ്ടു പെണ്‍കുട്ടികളെയും അന്വേഷിച്ചു അവരുടെ അച്ഛന്റെ ഇരട്ട സഹോദരനും കാമുകിയും കൂടെ നടത്തുന്ന അന്വേഷണങ്ങള്‍ അവസാനം ഈ കാട്ടിലും എത്തിച്ചേരുന്നു. അവിടെ വെച്ചു അവര്‍ കുട്ടികളെ കണ്ടെത്തുന്നു. പക്ഷെ മനുഷ്യക്കോലം നശിച്ച് കാടത്തമുള്ള, അല്പം ഭയപ്പെടുത്തുന്ന രൂപത്തില്‍ ആയിതീര്‍ന്നിരുന്നു രണ്ടുപേരും.
വീട്ടിലേക്ക് കൂട്ടികൊണ്ടുവന്ന ശേഷം അവര്‍ക്ക് ഒരു കാര്യം മനസ്സിലാകുന്നു. കുട്ടികള്‍ രണ്ടു പേരും മാമ എന്ന് വിളിച്ചു കൊണ്ട് ഏതോ ഒരു അദൃശ്യ ശക്തിയോട് സംസാരിക്കുകയും കളിക്കുകയും എല്ലാം ചെയ്യുന്നു എന്ന്. അഞ്ചു വര്‍ഷത്തെ ഒറ്റപെടല്‍ കാരണം സാങ്ങല്പ്പികമായി ഒരു രൂപത്തെ അവര്‍ മനസ്സില്‍ കരുതി സംവദിക്കുകയാനെന്നു അയാളും കാമുകിയും കരുതുന്നു. പക്ഷെ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.
അമ്മയുടെ സ്നേഹം വിഷയമാക്കി ഈ സിനിമക്ക് മുമ്പും ശേഷം horror ചിത്രങ്ങള്‍ വന്നിട്ടുണ്ടെങ്കിലും ഈ സിനിമയോട് എന്തോ ഒരു പ്രത്യേക അടുപ്പമാണ്. അത്യാവശ്യത്തിന് പേടിപ്പെടുത്തുന്ന horror രംഗങ്ങള്‍, മികച്ച പ്രകടനങ്ങള്‍ തുടങ്ങി ഒരുപിടി മേന്മകള്‍ ചിത്രത്തിനുണ്ട്. അതോടൊപ്പം CGI അല്പം ഒരു പോരായ്മയായോ എന്ന സംശയം പലരും പറഞ്ഞു കേട്ടെങ്കിലും എന്തോ അങ്ങനെ തോന്നിയിട്ടില്ല. ചിത്രത്തില്‍ mama ഒരു പ്രത്യേകരീതിയില്‍ പുറപ്പെടുവിക്കുന്ന ഒരു ശബ്ദമുണ്ട്‌, വല്ലാതെ പെടിച്ചുപോയിട്ടുണ്ട് ആ രംഗം കണ്ടപ്പോൾ.
അതുപോലെ സിനിമയുടെ ക്ലൈമാക്സ്‌ ചെറുതായി നമ്മെ ഫീല്‍ ചെയ്യിപ്പുക്കുന്നതുമാണ്. ഒരുപക്ഷെ അല്പം കൂടെ നല്ല രീതിയില്‍ സിനിമ അവതരിപ്പിച്ചിരുന്നെങ്ങില്‍ മികച്ച ഒരു horror ക്ലാസ്സിക്‌ തന്നെ ആകുമായിരുന്നു ഈ ചിത്രം. ഈ സിനിമ കാണാത്തവര്‍ വളരെ വളരെ കുറവായിരിക്കും എന്നറിയാം. എങ്കിലും ഇനിയും കണ്ടിട്ടില്ലാത്തവര്‍ കണ്ടുനൊക്കൂ.. ഇഷ്ടപ്പെടാതിരിക്കില്ല.
Rating: 7/10
മികച്ച ഹൊറർ സിനിമകൾ ഭാഗം 11: Hush (2016) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News