Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:58 pm

Menu

Published on November 14, 2017 at 3:39 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 16- We Go On (2016)

top-horror-movies-part-16-we-go-on-2016

“30000 ഡോളര്‍ പ്രതിഫലം നിങ്ങൾക്ക് ലഭിക്കും.. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. മരിച്ച ഒരാളുടെ ആത്മാവിനെ നിങ്ങള്‍ എനിക്ക് കാണിച്ചു തരൂ, അല്ലെങ്ങില്‍ പ്രേതം, പിശാച്, മാലാഖ എന്നിങ്ങനെ എന്തെങ്ങിലും രീതിയില്‍ മരണത്തിനു ശേഷവും ഒരു ജീവിതമുണ്ടെന്ന് തെളിയിച്ചു തരൂ.”

മരണാന്തര ജീവിതം ഉണ്ടോ ഇല്ലെയോ, അതുപോലെ പ്രേത ഭൂത പിശാചുകള്‍ എന്നുപറയുന്ന സംഭവങ്ങള്‍ ഒക്കെ ഉള്ളതാണോ എന്ന അന്വേഷണവുമായി നടന്ന ഒരു ചെറുപ്പക്കാരന്‍ ഒരു പത്രത്തില്‍ ഇട്ട പരസ്യമാണ് മുകളില്‍ കൊടുത്തത്. ഈ ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ…

We Go On
Year : 2016
Genre : Horror, Drama, Thriller

Miles Grisson നു മരണവും മരണാന്തരജീവിതവുമായി ബന്ധപ്പെട്ടു ഒരുപാട് പേടികള്‍ ഉണ്ട്. ഒരു വീഡിയോ എഡിറ്റര്‍ ആയ അവന്‍ ഒരിക്കല്‍ ഒരു പത്രത്തില്‍ ഇങ്ങനെ പരസ്യമിടുന്നു. “Reward of $30000 for definitive proof of life after death. Show some Ghost, an angel, a past life experience. Anything to prove beyond a shadow of a doubt that we go on. Apply with a letter, video, or audio recording. I will follow up with the most convincing. Don’t fake- I’ll know.” അങ്ങനെ ആയിരക്കണക്കിന് എന്‍ട്രികള്‍ ഈ പരസ്യത്തിനു വരുന്നു. അതിനിടെ ഈ പരസ്യം കണ്ടു Milesന്‍റെ അമ്മ അവന്റെ വീട്ടില്‍ എത്തുന്നു. രണ്ടുപേരും കൂടെ അവര്‍ക്ക് മെയില്‍ ആയി വന്ന ഓരോ എന്ട്രികളും പരിശോധിച്ച് അവസാനം മൂന്നെണ്ണം ഷോര്‍ട്ട്ലിസ്റ്റ് ചെയ്യുന്നു.

അങ്ങനെ അവനും അമ്മയും കൂടെ ഈ മൂന്നു പേരെയും കാണാന്‍ പോകുന്നു. ഓരോ സ്ഥലത്ത് നിന്നും ഓരോ അനുഭവങ്ങള്‍. പക്ഷെ അവയെല്ലാം കേട്ടിച്ഛമച്ചതാണന്നു അവന്റെ അമ്മ അവന്റെ ബോധ്യപ്പെടുത്തുന്നു. അതിനിടയില്‍ ഒരു unknown നമ്പറില്‍ നിന്നും ലഭിച്ച ഒരു വോയിസ്‌ മെസ്സേജ് പിന്തുടര്‍ന്ന് Miles ഒരു സ്ഥലത്തെത്തുന്നു. അവിടെ അവനെ കാത്തിരുന്നത് അതുവരെയുള്ള അവന്റെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളായിരുന്നു…അവനു മുമ്പിൽ ഒരു വാതിൽ തുറക്കുന്നു.. ഒരിക്കലും തിരിച്ചടയ്ക്കാൻ പറ്റാത്ത ഒരു വാതിൽ..

ഇതൊരു original ghost story വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയാണ്. മികച്ച horror രംഗങ്ങള്‍, അപ്രതീക്ഷിത ട്വിസ്റ്റുകള്‍, മികവാര്‍ന്ന BGM, അഭിനേതാക്കളുടെ മികവുറ്റ പ്രകടനം എന്നിവ കൊണ്ട് ചെറിയ ബഡ്ജറ്റില്‍ ഒരുക്കിയ ഈ കൊച്ചുചിത്രം ശ്രദ്ധ നേടുന്നു. അടുത്ത രംഗം ഏകദേശം ഇങ്ങനെയാവും എന്ന നമ്മുടെ കണക്കുകൂട്ടലുകളെ പാടെ തെറ്റിച്ചു കൊണ്ടായിരിക്കും പല ട്വിസ്ടുകളും വരിക. കുറച്ചു പേടിക്കാനുമുണ്ട് ചിത്രത്തില്‍. കണ്ടുനോക്കാവുന്ന ഒരു ചിത്രം തന്നെയാണ് We Go On.

Rating : 6.5/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 15- 30 Days Of Night (2007) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News