Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 2:09 pm

Menu

Published on December 5, 2017 at 5:54 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 25- Wolf (1994)

top-horror-movies-part-25-wolf-1994

Wolf
Year : 1994
Genre : Horror, Romance

Jack Nicholson, ഈ ഒരു പേര് മതി ഈ സിനിമ കാണാന്‍. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഓസ്കാര്‍ നോമിനേഷന്‍സ് ലഭിച്ച നടന്‍, രണ്ടു തവണ ഓസ്കാര്‍ കിട്ടുകയും ചെയ്തു. 1994 ല്‍ ഇറങ്ങിയ Wolf എന്ന ഈ കൊച്ചു ഹോറര്‍ സിനിമ കാണാത്തവര്‍ വിരളമായിരിക്കും. ആധുനിക horror സിനിമകള്‍ക്ക് തുടക്കം കുറിച്ച The Shining നു ശേഷം ഇദ്ദേഹം അഭിനയിച്ച എനിക്ക് ഏറ്റവും പ്രിയപ്പെട്ട horror സിനിമ കൂടിയാണ് Wolf.

ഒരു മധ്യവയസ്കന്‍, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ തന്‍റെ സ്ഥാനം ഏകദേശം നഷ്ട്ടപെടുന്ന അവസ്ഥയിലാണ്. തനിക്കു പകരം ചെറുപ്പക്കാരനായ ഒരാള്‍ ആ സ്ഥാനം ഏറ്റെടുക്കാന്‍ പോകുന്നു. ആയിടെയാണ് അയാളെ ഒരു ചെന്നായ കടിക്കുന്നത്. പതിയെ അയാളില്‍ വരുന്ന മാറ്റങ്ങള്‍ അയാള്‍ തിരിച്ചറിയുന്നു. വാര്‍ധക്യത്തിന്റെ ശാരീരിക ക്ഷീണങ്ങള്‍ അയാളില്‍ നിന്ന് വിട്ടുപോകുന്നു. സ്ഥിരമായി ഉപയോഗിക്കുന്ന സ്പെക്സ് ആവിശ്യമില്ലാതെ വരുന്നു. ഓഫീസിലിരുന്നാല്‍ ആ ബില്‍ഡിങ്ങില്‍ മൊത്തം നടക്കുന്ന സംഭാഷണങ്ങളും ശബ്ദങ്ങളും അയാള്‍ കേള്‍ക്കുന്നു. തലേന്ന് എപ്പോഴോ മദ്യപിച്ച ഒരാളുടെ അടുത്തുകൂടെ കടന്നുപോയപ്പോള്‍ അയാള്‍ മധ്യപിച്ചിട്ടുണ്ട് എന്ന കാര്യം തീരെ ബുദ്ധിമുട്ടില്ലാതെ തന്നെ മനസ്സിലാകുന്നു. തനിക്കു വന്ന മാറ്റം അയാളെ അസ്വസ്ഥനാക്കുന്നു എങ്കിലും ഈ കഴിവ് ഉപയോഗിച്ച് തന്റെ ഭാര്യ തന്നെ ചതിക്കുന്നതടക്കം പല രഹസ്യങ്ങളും അയാള്‍ കണ്ടെത്തുന്നു. ആയിടെയാണ് സുന്ദരിയായ ഒരു സ്ത്രീയെ അയാള്‍ പരിചയപ്പെടുന്നത്. അവരുടെ ബന്ധം വളര്‍ന്നു വലുതാകുന്നു. അതോടൊപ്പം അയാളുടെ ശരീരത്തിലെ മാറ്റങ്ങളും കൂടി വരുന്നു.

സാധാരണ werewolf സിനിമകളില്‍ horrorനു പ്രധാന്യം കൂടുമ്പോള്‍ ഇവിടെ horrorനെക്കാളും പ്രണയത്തിനും വ്യക്തിബന്ധങ്ങള്‍ക്കും അതിലെല്ലാം ഉപരിയായി ഒരു മധ്യവയസ്കന്‍റെ ചിന്തകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും പ്രാധാന്യം കൊടുത്തതായി കാണാം. സിനിമയുടെ ആധ്യഭാഗത്ത്‌ കാണുന്ന വാര്‍ധക്യത്തിലേക്ക് കടക്കുന്ന ജോലിയും കുടുംബവും നഷ്ട്ടപെടലിന്റെ വക്കില്‍ എത്തി നില്‍ക്കുന്ന നായകന്‍റെ സ്വഭാവ സവിശേഷതകളില്‍ നിന്ന് പിന്നീടുള്ള മാറ്റം, അതിന്റെ പരിപൂര്‍ണയോടെ സിനിമയില്‍ അഭിനയിച്ചു ഫലിപ്പിച്ച Jack Nicholson ന്‍റെ കഴിവിനെ പ്രശംസിക്കാതെ ഈ പോസ്റ്റ്‌ പൂര്‍ണതയിലെത്തില്ല. അതുപോലെ നായികയുടെ വേഷം ചെയ്ത സ്ത്രീയുടെ പ്രകടനവും നിലവാരം പുലര്‍ത്തി. അഭിനയചക്രവര്‍ത്തിയുടെ ഈ werewolf ഇനിയും കാണാത്തവര്‍ ഉണ്ടെങ്കില്‍ കണ്ടുനോക്കവുന്നതാണ്. 1994 ല്‍ ഇറങ്ങിയതിനാല്‍ ഇന്നത്തെ ഗ്രാഫിക്സ് വര്‍കുകളുമായി താരതമ്യം ചെയ്യാതെ കാണാനും ശ്രമിക്കുക.

Rating: 6.5/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 24- Paranormal Activity (ആറു ഭാഗങ്ങൾ വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News