Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 3:11 am

Menu

Published on September 26, 2017 at 12:15 pm

മികച്ച ഹൊറർ സിനിമകൾ-4: Interview with the Vampire (1994)

top-horror-movies-part-3-interview-vampire-vampire-chronicles-1994

രു മുഖവുരയുടെയും ആവശ്യമില്ല ഈ സിനിമക്ക് എന്നറിയാം. കാരണം vampire സിനിമകളിലെ രാജാവ് തന്നെയാണ് ഈ സിനിമ. എല്ലാ അർത്ഥത്തിലും. മികച്ച കഥ, തിരക്കഥ, അഭിനയം, സംവിധാനം, അവതരണം, സംഗീതം.. അങ്ങനെ എല്ലാ തലത്തിലും ഏതൊരു നോർമൽ ക്ലാസിക് സിനിമയോടും കിടപിടിക്കുന്ന ഒന്നാണ് Interview with the Vampire ; the Vampire Chronicles. സംവിധായകൻ Neil Jordan ന്റെ മാസ്റ്റർപീസും ഇതുതന്നെ. ഹോളിവുഡിന്റെ മമ്മുട്ടിയും മോഹൻലാലുമായ Tom Cruise, Brad Pitt, രണ്ടുപേരും ഒരുമിച്ച് മത്സരിച്ചഭിനയിച്ച ഈ ചലച്ചിത്രവിസ്മയം എല്ലാ അർത്ഥത്തിലും ഒരു ഹൊറർ സിനിമ എന്നതിലുപരി മികച്ചൊരു ക്ലാസിക് കൂടിയാകുന്നു.

Interview with the Vampire ; The Vampire Chronicles
Year : 1994
Genre : Drama, Horror

ഭൂരിപക്ഷം ആളുകളും കണ്ടിട്ടുള്ളതിനാൽ കഥ ആവർത്തിക്കുന്നതിൽ അർത്ഥമില്ല എങ്കിലും കണ്ടിട്ടില്ലാത്ത ചുരുക്കം ചിലർക്കായി രണ്ടു വാക്ക്. ഒരു പത്രപ്രവർത്തകൻ Louis (Brad Pitt) എന്ന ഒരു vampireമായി നടത്തുന്ന ഇന്റർവ്യൂവിലൂടെയാണ് കഥ തുടങ്ങുന്നത്. ലൂയിസ് തന്റെ ജീവിതകഥ പറയുന്നു. 1791ൽ തനിക്ക് 24 വയസ്സുള്ളപ്പോൾ, തന്റെ ഭാര്യയുടെ മരണശേഷം ജീവിക്കാനുള്ള ആഗ്രഹം പോലും നശിച്ച സമയത്ത്, ലൂയിസ് Lestat (Tom Cruise) എന്നൊരു vampireന്റെ ആക്രമണത്തിനിടയാകുന്നു.

Lestat ലൂയിസിനെ കൊല്ലുന്നില്ല, പകരം അവനെപ്പോലെ ഒരു vampire ആക്കിമാറ്റുന്നു.അവിടുന്ന് അങ്ങോട്ടുള്ള ലൂയിസിന്റെയും Lestatന്റെയും അവർക്കിടയിൽ വരുന്ന Caludia എന്ന ഒരു ചെറിയ പെൺകുട്ടിയുടെയും കഥയാണ് സിനിമ പറയുന്നത്. മരിക്കാതെ, വയസ്സിനൊത്തു ശരീരം മാറാതെ, ഒരു കാലഘട്ടത്തിൽ നിന്ന് വേറൊന്നിലേക്കായി, പല സ്ഥലങ്ങളിലും സമൂഹങ്ങളിലുമായി, രക്തദാഹികളായി…

സ്വതവേ vampire സിനിമകളിൽ വരുന്ന bloody ആയ കഥകളിൽ നിന്ന് ഏറെ മാറ്റങ്ങളോടെയും പുതുമകളോടെയുമാണ് ഈ സിനിമ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടു പ്രേക്ഷകരും നിരൂപകരും ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. സാമ്പത്തികമായും കലാപരമായും വൻവിജയമാകുകയും ചെയ്തു. vampires വില്ലന്മാരോ നെഗറ്റീവ് touch ഉള്ള കഥാപാത്രങ്ങളോ ആയിരുന്നു അതുവരെ മിക്ക സിനിമകളിലും. അതിൽ നിന്ന് മാറി vampire ന്റെ കാഴ്ചപ്പാടിലൂടെയുള്ള പല കാഴ്ചകളും സംവിധായകൻ നമുക്ക് കാണിച്ചുതന്നു.

ഒരു സാധാരണ മനുഷ്യൻ vampire ആയിമാറുമ്പോളുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങൾ ഇതിലും മികച്ചതായി വേറൊരു സിനിമയിലും നമുക്ക് കാണാൻ പറ്റില്ല. Brad Pitt, Tom Cruise രണ്ടുപേയുടെയും മാസ്മരിക അഭിനയത്തിന്റെ കൂടെ Kirsten Dunst ന്റെ കുട്ടിക്കാലത്തെ മികച്ച അഭിനയം കൂടി കാണാം ഈ സിനിമയിൽ.

കൂടുതലൊന്നും പറയുന്നില്ല. കണ്ടുനോക്കാം എന്നുപറഞ്ഞു ഒഴിവാക്കേണ്ട സിനിമയല്ല, മറിച്ചു തീർച്ചയായും കണ്ടിരിക്കേണ്ട ചുരുക്കം ചില ഹൊറർ സിനിമകളിൽ ഒന്നു തന്നെയാണ് ഈ Neil Jordan സിനിമ. കണ്ടവർ അഭിപ്രായം പറയുമെന്ന് കരുതുന്നു. കാണാത്തവർ തീർച്ചയായും കാണാനും ശ്രമിക്കുക.

റേറ്റിങ്: 8/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 3: The Wailing (2016) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News