Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 17, 2024 4:17 pm

Menu

Published on September 30, 2017 at 6:14 pm

മികച്ച ഹൊറർ സിനിമകൾ-5: The Devil’s Backbone (2001)

top-horror-movies-part-5-the-devils-backbone-2001

ചില സിനിമകൾ കണ്ടു കഴിയുമ്പോൾ അതിന്റെ സൗന്ദര്യം എങ്ങനെ വിവരിക്കണം എന്നറിയാതെ നമ്മൾ കുഴങ്ങിപ്പോകാറുണ്ട്. നമ്മൾ എങ്ങനെ വർണിച്ചാലും പ്രശംസിച്ചാലും മതിവരാത്ത അത്തരത്തിലുള്ള ഒരു മാസ്റ്റർപീസ് ആണ് Pan’s Labyrinthന്റെ കൂടെ സംവിധായകനായ Guillermo del Toro ന്റെ  The Devil’s Backbone.

The Devil’s Backbone
(Spanish: El espinazo del diablo)
Year : 2001
Genre : Drama, Horror, Fantasy

യുദ്ധപശ്ചാത്തലത്തിലുള്ള പല സിനിമകളും നമ്മൾ കണ്ടിട്ടുണ്ട്. അതുപോലെ ഹൊറർ സിനിമകളും പല തരത്തിലുള്ളവ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ യുദ്ധവും ഹൊററും ഇതുപോലെ സമന്വയിപ്പിച്ച വേറെ ചിത്രങ്ങൾ അധികമില്ല. സിനിമയിലുടനീളം ഒരു കവിത ദൃശ്യവൽക്കരിച്ച പോലെ, അല്ലെങ്കിൽ ഒരു നോവൽ വായിക്കുന്ന ആസ്വാദനത്തോടെ കണ്ട ചുരുക്കം ചില ചിത്രങ്ങളിലൊന്നാണ് 1939ലെ സ്പാനിഷ് ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ  2001 ൽ ഇറങ്ങിയ ഈ സ്പാനിഷ് ചിത്രം. ഒരു യുദ്ധരംഗം പോലും നേരിൽ കാണിക്കാതിരുന്നിട്ടു പോലും യുദ്ധത്തിന്റെ ഭീതിയും ഭയാനകതയും അനന്തരഫലങ്ങളുമെല്ലാം വളരെ മനോഹരമായി തന്നെ ഈ സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നു.

ഒരു വൃദ്ധ ദമ്പതികൾ നടത്തുന്ന ആൺകുട്ടികൾക്ക് മാത്രമുള്ള ഒരു അനാഥാലയം. നഗരത്തിൽ നിന്നും ഒരുപാട് ദൂരെയായി ഒറ്റപ്പെട്ടു കിടക്കുന്ന ഈ അനാഥാലയത്തിലേക്ക് പന്ത്രണ്ടു വയസ്സുകാരൻ കാർലോസ് എത്തുന്നു. യുദ്ധത്തിൽ അച്ഛൻ കൊല്ലപ്പെട്ടതോടെ അനാഥനാവുന്ന കാർലോസ് അനാഥാലയത്തിലെ ചുറ്റുപാടുകളുമായി പതിയെ ഇണങ്ങിചേരവേ അവിടെയുള്ള പല രഹസ്യങ്ങളും അറിയാനിടയാവുന്നു. മുമ്പെങ്ങോ ഒരു യുദ്ധവിമാനത്തിൽ നിന്നും താഴെ അവരുടെ ഓർഫനേജിൽ വീണ ഒരു ബോംബ് കാരണം സാന്റാ എന്നൊരു കുട്ടി കൊല്ലപ്പെട്ട കാര്യം കൂട്ടുകാരിൽ നിന്ന് അവൻ മനസ്സിലാക്കുന്നു. പക്ഷെ സാന്റാ യെ പിന്നീട് അവൻ നേരിട്ട് കാണുന്നു. തുടർന്ന്  അവിടെ ഇരുട്ടിൽ മറഞ്ഞുകിടക്കുന്ന പല രഹസ്യങ്ങലിലേക്കും കഥ നീങ്ങുന്നു. സിനിമയുടെ അവസാനഭാഗത്തേക്ക് എത്തുമ്പോഴേക്കും അല്പം ഞെട്ടലോടെ പലതും നമ്മൾ മനസ്സിലാക്കുന്നു.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നവയാണ്. തന്നെ ചതിക്കുന്നെന്നു അറിഞ്ഞിട്ടും തന്റെ ഭാര്യയെ ജീവനു തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ്.. ഓർഫനേജ് മൊത്തം കത്തിനശിക്കുമ്പോൾ നഗരത്തിലേക്ക് സഹായത്തിനായി വെയിലും ഇരുട്ടും വകവെക്കാതെ ഒറ്റയ്ക്ക് നടന്നു നീങ്ങി അവസാനം വഴിക്കു വെച്ച് കൊല്ലപ്പെടുന്ന കൊഞ്ചിത എന്ന ധീരയായ സ്ത്രീ കഥാപാത്രം.. തുടക്കത്തിൽ ഒരു മോശം കുട്ടിയാണെന്നു തോന്നിക്കുമെങ്കിലും പിന്നീട് നമ്മൾ ഏറെ ഇഷ്ടപ്പെടുന്ന കാർലോസ് ന്റെ സുഹൃത്തിന്റെ കഥാപാത്രം.. അതുപോലെ നായക കഥാപാത്രമായ കാർലോസ്.. തുടങ്ങി ചിത്രത്തിലെ വില്ലൻ വരെ നമ്മുടെ മനസ്സിൽ കുടിയേറും. തീർച്ച. അതോടൊപ്പം സാന്റായും.
തുടക്കത്തിൽ പറഞ്ഞപോലെ ഈ സിനിമയുടെ സൗന്ദര്യം വാക്കുകളാൽ എഴുതാൻ കഴിയുന്നില്ല. സിനിമ കണ്ടവർക്ക് അത് വ്യക്തമായി മനസ്സിലാവും. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണേണ്ട ഒന്ന് തന്നെയാണ് ഈ ചിത്രം.

Rating: 8/10

മികച്ച ഹൊറർ സിനിമകൾ ഭാഗം 4: Interview with the Vampire (2016) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News