Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 2, 2024 7:23 pm

Menu

Published on October 6, 2017 at 6:09 pm

മികച്ച ഹൊറർ സിനിമകൾ ഭാഗം 6- Let Me In (2010)

top-horror-movies-part-6-let-2010

വിത പോലെ ഹൃദ്യമാണ് ഈ Vampire ചിത്രം. ഓരോ സീനുകളും മനസ്സിൽ ആഴത്തിൽ പതിയും. Genre ആസ്വദിക്കുന്നവർക്ക് ഒരുപിടി കൂടെ അതികം ഇഷ്ടപ്പെടുകയും ചെയ്യും. ഏതാണ് ഏറ്റവും മികച്ച vampire സിനിമ എന്ന ചർച്ചകളിൽ ഏറ്റവും കൂടുതൽ കടന്നു വരുന്ന ഒരു സിനിമയാണ് Let The Right One In/Let Me In. ഒരുപക്ഷെ Interview with the Vampire, Dracula എന്നീ സിനിമകളോട് ഒപ്പത്തിന് നിൽക്കുന്ന ഒന്ന് തന്നെയാണ് ഈ സിനിമയും. 2008 ൽ ഇറങ്ങിയ സ്വീഡിഷ് vampire ചിത്രമാണ് let the right one in. 2010ൽ ഹോളിവുഡിലേക്ക് let me in എന്ന പേരിൽ റീമേകും ചെയ്തു. ഒറിജിനലും റീമേകും രണ്ടും ഒരേപോലെ മികച്ചുനിൽക്കുന്നവയാണ്. Tomas Alfredsonന്റെ 2004ൽ ഇറങ്ങിയ ഇതേ പേരിലുള്ള നോവൽ ആസ്പദമാക്കിയാണ് സിനിമ ഇറങ്ങിയിട്ടുള്ളത്.

Let Me In (2010)
Let the Right One In (2008)
Genre : Horror, Romance

Owen പന്ത്രണ്ടു വയസ്സുള്ള ഒരു കുട്ടിയാണ്. വീട്ടിൽ അമ്മയും അച്ഛനും തമ്മിൽ പിരിഞ്ഞതിനാൽ അവനു നല്ലൊരു ബാല്യം കിട്ടുന്നില്ല. പഠിക്കുന്ന സ്കൂളിലെ മറ്റു വികൃതിപയ്യന്മാർ കാരണം അവിടെയും അവനു സ്വസ്ഥത ഇല്ല. സുഹൃത്തുക്കൾ ആരുംതന്നെയില്ലാത്ത അവന്റെ ജീവിതത്തിലേക്ക് അങ്ങനെയിരിക്കെ ഒരാൾ കടന്നുവരുന്നു. അടുത്ത വീട്ടിലെ അവന്റെ അതേ പ്രായമുള്ള ഒരു പെൺകുട്ടി. Abby. അവൾ അവളെപ്പറ്റി അധികമൊന്നും അവനോട് പറയുന്നില്ല. അവൾ സ്കൂളിലും പോകുന്നില്ല. രാത്രിയിൽ മാത്രമേ അവൻ അവളെ പുറത്തു കാണാറുള്ളൂ. എങ്കിലും അവർ സുഹൃത്തുക്കൾ ആകുന്നു. അവന്റെ സങ്കടങ്ങൾക്ക് Abby പരിഹാരങ്ങളും ആശ്വാസങ്ങളും നൽകുന്നു. പതിയെ അവൻ Abby യെ പറ്റി കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നു. Abby ഒരു vampire ആണ്. കാലങ്ങളായി അവൾ ഈ ലോകത്തു ജീവിക്കുകയാണ്. രക്തം മാത്രമേ അവളുടെ വിശപ്പകറ്റൂ. ഇരുട്ടിനെ അവൾക്കു ഭയമാണ്. അങ്ങനെയിരിക്കെ ടൗണിൽ നടക്കുന്ന കൊലപാതകങ്ങളുടെ കേസുകൾ അന്വേഷിക്കാൻ ഒരു പോലീസുകാരൻ എത്തുന്നതോടെ സംഭവങ്ങൾ കൂടുതൽ കുഴപ്പത്തിലാകുന്നു. Owenന്റെയും Abbyയുടെയും സൗഹൃദം പുതിയ തലങ്ങളിലേക്ക് എത്തുന്നു.

ഇത്രയധികം മനസ്സിൽ സ്പർശിച്ച ഒരു Vampire സിനിമ ഞാൻ വേറെ കണ്ടിട്ടില്ല. ഒരു ഹൊറർ സിനിമ എന്നതിലുപരി മികച്ചൊരു പ്രണയചിത്രം കൂടിയാണ് എന്ന് വേണമെങ്കിൽ പറയാം. പന്ത്രണ്ട് വയസ്സുള്ള രണ്ടുപേർ. അവരുടെ സൗഹൃദം. Vampire ആയതിന്റെ പേരിൽ ഒറ്റപ്പെടുന്ന ഒരു പെൺകുട്ടിയുടെ മനോഭാവങ്ങൾ, അവളുടെ ചിന്തകൾ, അവളെ കുറിച്ഛ് ഓർത്തു സാഹതപിക്കുന്ന ഒരു പയ്യൻ, അവൾ ഒരു vampire ആണെന്ന് അറിഞ്ഞിട്ടും അവളുടെ സങ്കടങ്ങൾ മനസ്സിലാക്കി സൗഹൃദം തുടരുന്ന അവന്റെ മനസ്സ്… അങ്ങനെ വികാരങ്ങളുടെ കുത്തൊഴുക്ക് തന്നെയാണ് ഈ സിനിമ. കാണുന്ന നമ്മളിലും ആ ഫീലിങ്ങ്സ് അതേപോലെ ഉണ്ടാകും. സിനിമ കണ്ടുകഴിഞ്ഞാലും. സിനിമയുടെ ക്ലൈമാക്സ് ശരിക്കും ഹൃദയസ്പർശിയാണ്. തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമ തന്നെയാണ് ഇതും. Vampire, horror എന്നൊക്കെ കണ്ടു താല്പര്യമില്ലാത്ത ഒഴിവാക്കിയാൽ മികച്ചൊരു ദൃശ്യാനുഭവം അയയിരിക്കും നിങ്ങൾക്ക് നഷ്ടമാവുക.

സിനിമയിൽ എനിക്കിഷ്ടപ്പെട്ട ഒരു സംഭാഷണം ചുവടെ ചേർക്കുന്നു. Abby യുടെ സങ്കടങ്ങളും Owenന്റെ നിഷ്കളങ്കമായ ചിന്തകളും ഇതിലും മനോഹരമായി ചിത്രീകരിക്കാൻ വേറെ വാക്കുകളില്ല.

Owen: Are you a vampire?
Abby: I need blood to live.
Owen: But how old are you, really?
Abby: Twelve. But… I’ve been twelve for a very long time.

Rating 8/10
മികച്ച ഹൊറർ സിനിമകൾ ഭാഗം 5: The Devils Backbone (2001) വായിക്കാൻ ക്ലിക്ക് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News