Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 9:32 pm

Menu

Published on January 20, 2018 at 3:29 pm

ആരെയും ആകർഷിക്കുന്ന രീതിയിൽ നിങ്ങളെ മാറ്റിയെടുക്കാം; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

top-personality-development-methods-to-win-other-attraction

എപ്പോഴെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എത്രത്തോളം നിങ്ങള്‍ മറ്റുള്ളവര്‍ക്കിടയില്‍ ആകര്‍ഷണീയരാണെന്ന്. അല്ലെങ്കില്‍ അതിനായി എപ്പോഴും ശ്രമിച്ചിട്ടുണ്ടോ.. ശ്രമിച്ചിട്ട് പരാജയപ്പെട്ടിട്ടുണ്ടോ.. എങ്കില്‍ ഈ ലേഖനം നിങ്ങള്‍ക്കുള്ളതാണ്. വളരെ എളുപ്പത്തില്‍ തന്നെ എളുപ്പത്തില്‍ മറ്റുള്ളവര്‍ക്കിടയില്‍ നിങ്ങളെ ആകര്‍ഷണീയരാക്കാം. അതിനായി ചില മാര്‍ഗ്ഗങ്ങളിതാ.

1. മുഖത്ത് എല്ലായിപ്പോഴും ഒരുചിരി സൂക്ഷിക്കുക

ഏതൊരാളെയും നിങ്ങളോട് ആകര്‍ഷിപ്പിക്കുന്നതില്‍ ഇതിനേക്കാള്‍ നല്ലൊരു മാര്‍ഗ്ഗം വേറെയുണ്ടാവില്ല. ചിരിക്കുന്ന മുഖത്തോടെ മറ്റുള്ളവരെ അഭിമുഖീകരിച്ചാല്‍ നിങ്ങള്‍ സൗഹൃദം ഇഷ്ടപ്പെടുന്ന വ്യക്തിയാണെന്നും, അങ്ങനെയുള്ള ഒരു വ്യക്തിയെ അഭിമുഖീ കരിക്കുന്നതില്‍ മടിവിചാരിക്കേണ്ട കാര്യ മില്ലെന്നും ഉള്ള തോന്നല്‍ മറ്റുള്ളവരില്‍ ഉളവാകുന്നതോടൊപ്പം നിങ്ങളുമായി ഇടപഴകുന്നതില്‍ മറ്റുവര്‍ക്ക് ആശ്വസവും ലഭിക്കും.

2. വസ്ത്രധാരണം നല്ല രീതിയിലാക്കുക

ഒരാളെ ഏറ്റവും ആകർഷണീയ വ്യക്തി ആക്കുന്നതിൽ വസ്ത്രധാരണത്തിനും വളരെയധികം പ്രാധാന്യം ഉണ്ട്. നന്നായി വസ്ത്രം ധരിക്കുന്നവരെ എല്ലാവരും ഇഷ്ടപ്പെടും. അതുകൊണ്ട് തന്നെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. നന്നായി ഇണങ്ങുന്ന വസ്ത്രങ്ങള്‍ ധരിക്കുക. അയഞ്ഞതും കൂടുതല്‍ ഇറുകിയതുമായ വസ്ത്രങ്ങള്‍ ഒഴിവാക്കുക.

3. സംസാരിക്കുമ്പോള്‍ കണ്ണുകളില്‍ തന്നെ നോക്കി സംസാരിക്കുക

കണ്ണുകളില്‍ നോക്കി സംസാരിച്ചാല്‍ നിങ്ങള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാനെന്ന് തോന്നുകയും അതവര്‍ക്ക് സന്തോഷം നല്‍കുകയും ചെയ്യും. എന്നാല്‍ ചിലര്‍ക്ക് മറ്റൊരാളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കാന്‍ അല്‍പം മടിയുണ്ടാകും, എന്നാല്‍ അത് വലിയ പ്രശ്‌നം ആക്കേണ്ട കാര്യമില്ല, തുടക്കത്തില്‍ നിങ്ങള്‍ക്ക് എറ്റവും അടുപ്പമുള്ള വ്യക്തികളുടെ കണ്ണുകളില്‍ നോക്കി സംസാരിക്കുക, പതുക്കെ പതുക്കെ അപരിചിതരോട് സംസാരിക്കുമ്പോഴും ഈ രീതി അവലംബിക്കുക.

4. നടക്കുമ്പോള്‍ ആത്മവിശ്വാസത്തോടെ നടക്കുക

തല ഉയർത്തിപ്പിടിച്ച് ശരീരം റിലാക്‌സ്ഡാക്കി ആത്മവിശ്വാസത്തോടെ നടക്കുക. ഈ നടത്തം നിങ്ങളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.

5. ദുര്‍ഗന്ധം വമിക്കുന്ന രീതിയിൽ എവിടെയും പോകാതിരിക്കുക

ആകർഷണീയത നശിപ്പിക്കുന്നതിൽ പ്രധാന വില്ലനാണ് ദുര്‍ഗന്ധം. ദിവസവും കുളിക്കുക, ഒപ്പം സുഗന്ധലേപനങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുക, കൃത്യമായി പല്ലുകള്‍ വൃത്തിയാക്കുക, വായ്‌നാറ്റത്തില്‍ നിന്നും രക്ഷനേടാന്‍ വൈദ്യ സഹായം തേടുക.

6. മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് ചിന്തിക്കും എന്നോര്‍ത്ത് വേവലാതിപ്പെടാതിരിക്കുക

മറ്റുള്ളവര്‍ എന്നെ കുറിച്ച് എന്ത് ചിന്തിക്കും എന്നോര്‍ത്ത് എപ്പോഴും നിങ്ങള്‍ വേവലാതിപ്പെട്ടിരിക്കറുണ്ടോ? ഉണ്ടെങ്കില്‍ അത്തരം ചിന്തകളെ മനസ്സില്‍ നിന്നും തട്ടി ദൂരെ കളഞ്ഞേ പറ്റു. മറ്റുള്ളവര്‍ക്ക് മുന്നില്‍ ആത്മവിശ്വാസത്തോടെയുള്ള തുറന്ന സമീപനമാണ് വേണ്ടത്. അവരുമായി ആശയവിനിമയം നടത്തി ആത്മധൈര്യം കൈവരിക്കുക.

 

7. നിങ്ങളുടെ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്

നിങ്ങളുടെ ശരീരഭാഷ വളരെ പ്രധാനപ്പെട്ടതാണ്. അതില്‍ നിന്നും നിങ്ങള്‍ തിരക്കുള്ള വ്യക്തിയാണെന്ന് കാണുന്നവര്‍ക്ക് തോന്നിയാല്‍, എല്ലാ വരും നിങ്ങളെ ഒഴിവാക്കുകയേ ചെയ്യു, നിങ്ങളെ ശല്യം ചെയ്യാന്‍ ആരും ആഗ്രഹിക്കില്ല. എന്നാല്‍ നിങ്ങള്‍ തികച്ചും ഫ്രീ ആയും സ്വസ്ഥമായും കാണപ്പെട്ടാല്‍ അവര്‍ നിങ്ങളെ സമീപിക്കാന്‍ ഒരിക്കലും മടിക്കില്ല.

8. എല്ലായിപ്പോഴും നിങ്ങളെ കുറിച്ച് മാത്രം സംസാരിക്കാതിരിക്കുക

മറ്റുള്ളവരോട് സംസാരിക്കുമ്പോള്‍ കുറ്റവും കുറവും പറയാതെ അവരോട് അവരെ കുറിച്ചു തന്നെ ചോദിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുക. അവരുടെ സുഖവിവരങ്ങളെ കുറിച്ച് അറിയാന്‍ നി ങ്ങള്‍ക്ക് താത്പര്യം ഉണ്ടെന്നും അവര്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ടവരാണെന്നുമുള്ള തോന്നലുണ്ടാക്കും.

Loading...

Leave a Reply

Your email address will not be published.

More News