Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 10:48 pm

Menu

Published on March 8, 2018 at 6:51 pm

സസ്പെൻസ് എന്നൊക്കെ പറഞ്ഞാൽ ഇതായിരിക്കണം.. കണ്ട് കിളി പോകും..

top-thriller-movies-part-13-invisible-guest-2016

പേരെടുത്ത ഒരു യുവബിസിനസ്സ്മാൻ, അയാളിപ്പോൾ ഒരു കൊലയാളിയാണ്. തന്റെ രഹസ്യകാമുകിയെ കൊലപ്പെടുത്തിയതിന് ഇപ്പോൾ വിചാരണ നേരിടേണ്ടി വന്നിരിക്കുകയാണ്. ദൂരെ ഒരു ഹോട്ടലിൽ വെച്ചാണ് ഈ കൊല നടന്നത്. തന്റെ വക്കീൽ തന്റെ ഫ്ലാറ്റിൽ എത്തുന്നതോടെ അയാൾ എല്ലാം തുറന്ന് പറയുന്നു. ഒരിക്കൽ അയാളും അവളും കൂടെയുള്ള ഒരു രഹസ്യകൂടിക്കാഴ്ചക്കിടെ ഒരു അപകടം സംഭവിക്കുന്നു. അതു മറച്ചുവെയ്ക്കാൻ രണ്ടുപേരും കൂടെ ചില കാര്യങ്ങൾ ചെയ്യുന്നു. എല്ലാം നേരെയായി എന്ന് സമാധാനിച്ചിരിക്കെയാണ് മൂന്നാമതൊരാൾ അവരുടെ ജീവിതത്തിലേക്ക് കടന്ന് വന്നത്.

ഇവർ ചെയ്ത എല്ലാ കാര്യങ്ങളും നേരിട്ട് കണ്ടു എന്ന് പറഞ്ഞുകൊണ്ട്. ആ സത്യങ്ങൾ മൂടിവെക്കാൻ വലിയൊരു തുക അയാൾ ആവശ്യപ്പെടുന്നു. തുക കൈമാറാൻ രണ്ടുപേരും കൂടെ അയാൾ പറഞ്ഞ ഹോട്ടലിൽ എത്തി അയാൾ അവർക്കായി ബുക്ക്‌ ചെയ്ത മുറിയിൽ എത്തുന്നു. പക്ഷെ അതിനുള്ളിൽ വെച്ച് അവൾ കൊല്ലപ്പെടുന്നു. നായകനെ അടിച്ചു ബോധംകെടുത്തിയ ശേഷമാണ് അവളെ ആരോ കൊല്ലുന്നത്. ബോധം വന്നപ്പോഴേക്കും വാതിൽ ചവിട്ടിപൊളിച്ചു മുറിയിലേക്ക് പോലീസ് എത്തിയിരുന്നു. മുറി അകത്തു നിന്നും പൂട്ടിയിരുന്നു. മുറിയിൽ നിന്നും പുറത്തു കടക്കാൻ വേറെ വഴികൾ ഒന്നും തന്നെയുമില്ല. അടുത്ത മുറികളിൽ താമസിക്കുന്ന ആരും തന്നെ വേറെയൊരാളെ അവിടെയെങ്ങും കണ്ടതുമില്ല. ചെയ്യാത്ത കുറ്റത്തിന് കൊലക്കുറ്റം ചുമത്തി അയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നു.

ഇത്രയും സംഭവങ്ങൾ തന്റെ വക്കീലിനോട് അയാൾ തുറന്ന് പറയുന്നു. അതോടെ പ്രേക്ഷകരായ നമ്മൾ കുഴങ്ങുന്നു, ആരായിരിക്കും അവളെ കൊന്നത്. പിന്നീടങ്ങോട്ടുള്ള രംഗങ്ങൾ ഇനി എഴുതി സ്പോയിലേർ ആക്കുന്നില്ല. കഥ നമ്മുടെ സകല പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് സഞ്ചരിക്കുന്നതോടെ ഈ ചിത്രം നമ്മുടെ മനസ്സിലേക്ക് കുടിയേറുന്നു.

The Invisible Guest
Year : 2016
Genre : Crime, Mystery, Thriller
Language : Spanish

പഴുതടച്ചുള്ള ട്വിസ്റ്റുകളും സസ്പെൻസുകളും തന്നെയാണ് ചിത്രത്തിന്റെ മർമപ്രധാന ആകർഷണം. ഓരോ രംഗങ്ങളിലും പുതിയ പുതിയ ട്വിസ്റ്റുകൾ. ഓരോ സീൻ കഴിയുമ്പോഴും കഥാപാത്രങ്ങളെ സംബന്ധിച്ചുള്ള നമ്മുടെ കാഴ്ചപ്പാടുകൾ മാറി മാറി വരുന്നു. കഥയിലുടനീളം ആകാംക്ഷ നിലനിർത്തികൊണ്ട് പ്രേക്ഷകരെ മാറി മാറി ചിന്തിപ്പിച്ചു അവസാനം വരുന്ന സസ്പെൻസ് കൂടിയാകുമ്പോൾ നമ്മൾ കയ്യടിച്ചുപോകുന്നു. കഥാപാത്രങ്ങളുടെ അഭിനയപ്രകടനങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികവ് പുലർത്തിയെങ്കിലും കഥ തന്നെയാണ് പ്രധാന നായകൻ.

നമ്മൾ ചെയ്തുപോകുന്ന തെറ്റുകളിൽ നമുക്ക് കുറ്റബോധം തോന്നാറില്ലേ.. ആ ഒരു ചിന്ത ഒരുപക്ഷേ നമ്മളെ അതിലും വലിയ തെറ്റുകൾ ചെയ്യാൻ പ്രേരിപ്പിച്ചേക്കാം, അത് മറച്ചുവെക്കാൻ അതിലും വലിയ തെറ്റിലേക്ക് നമ്മൾ വീണും പോയേക്കാം എന്നതും സത്യം എത്ര തന്നെയായാലും ഒരുനാൾ പുറത്ത് കൊണ്ടുവരപ്പെടും എന്നതും ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. ഇനിയും കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടുനോക്കു..ഇഷ്ടപ്പെടും.

Rating: 7.5/10

മോഷ്ടിക്കാനായാണ് അയാൾ ആ വീട്ടിൽ കയറിയത്; പക്ഷെ അവസാനം കയറി കുടുങ്ങി എന്നായി..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 12 The Collector (2009) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News