Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:54 am

Menu

Published on February 7, 2018 at 5:42 pm

ഒരിക്കലും തോറ്റു പിന്മാറാത്ത ഒരു കള്ളന്റെയും പോലീസിന്റെയും കഥ

top-thriller-movies-part-2-heat-1995

രിക്കലും തോറ്റു പിന്മാറാത്ത ഒരു കള്ളന്റെയും എന്തുവന്നാലും വേണ്ടിയില്ല കള്ളനെ പിടിച്ചിട്ടേ ബാക്കി കാര്യമുള്ളൂ എന്നും കരുതി നടക്കുന്ന ഒരു പൊലീസ്സുകാരന്റെയും കഥ. രണ്ടുപേർക്കിടയിലും നടക്കുന്ന സംഘട്ടനങ്ങളും കള്ളൻ പോലീസ് കളിയും ചൂട് പിടിച്ചപ്പോൾ പ്രേക്ഷകർക്ക് കിട്ടിയത് ഒരു ക്ലാസ്സിക് ത്രില്ലർ.

Heat
Year : 1995
Genre : Action, Crime, Drama

കുറച്ചു കള്ളന്മാർ തങ്ങളുടെ അവസാനത്തെ മോഷണത്തിനുള്ള തയ്യാറെടുപ്പിലാണ്. കാര്യമായി തന്നെ അവർക്ക് എന്തെങ്കിലും കിട്ടണം. കാരണം ഒരുപക്ഷേ ഇവരുടെ അവസാനത്തെ മോഷണമായിരിക്കും ഇത്. ഇത് കഴിയുന്നതോടെ പുതിയ പല ജീവിത പ്ലാനുകളിലേക്കും നീങ്ങാനാണ് ഓരോരുത്തരുടെയും തീരുമാനം. അങ്ങനെ അവർ വിചാരിച്ച പോലെ ഒരു വൻ കൊള്ള നഗരമധ്യത്തിൽ അവർ നടത്തി. വിചാരിച്ച പണവും കിട്ടി.

പക്ഷെ കാര്യങ്ങൾ കരുതിയ പോലെ ആയിരുന്നില്ല പിന്നങ്ങോട്ട്. അവർ വിട്ടേച്ചു പോയ ചെറിയൊരു അബദ്ധത്തിൻ പുറത്ത് സ്ഥലത്തെ പോലീസ് ഓഫിസർ അവരെ വേട്ടയാടാൻ തുടങ്ങി. മോഷ്ടാക്കളുടെ നേതാവായ നായക കാഥാപാത്രവും LAPD പോലീസ് ഓഫിസറും തമ്മിലുള്ള ഒരു കള്ളനും പോലീസും കളിയിലേക്ക് കാര്യങ്ങൾ നീങ്ങിയതോടൊപ്പം എല്ലാവരുടെയും കുടുംബത്തെയും ബന്ധങ്ങളെയും വരെ ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തുകയും കളിയുടെ ചൂടും വാശിയും കൂടി വരികയും ചെയ്തു.

ഈ ക്ലാസ്സിക് ചിത്രം കാണാത്തവർ കുറവായിരിക്കുമല്ലോ. കണ്ടവർക്കാറിയാം എന്തുകൊണ്ട് ഇതിനെ ഒരു ക്ലാസ്സിക് ചിത്രമെന്ന വിശേഷണം ചർത്തുന്നു എന്നത്. അഭിനയ സാമ്രാട്ടുകളുടെ മത്സരിച്ചുള്ള പ്രകടനം, മികവുറ്റ സംവിധാനം, അതിഗംഭീര ബിജിഎം തുടങ്ങി വെറും ഒരു കള്ളനും പോലീസും കളിയായി മാത്രം ഒതുങ്ങിപ്പോകാതെ വിശാലമായ ക്യാൻവാസിൽ ജീവിതഗന്ധിയായ കഥയും കഥാപാത്രങ്ങളും സംഭാഷണങ്ങളും എല്ലാം ചേർന്ന് ചിത്രം മനോഹരമാകുന്നു.

Robert De Niro ബാങ്ക് മോഷ്ടാവായും Al Pacino അന്വേഷണ ഉദ്യോഗസ്ഥനായും ഗംഭീര പ്രകടനം കാഴ്ചവെച്ചപ്പോൾ ബാക്കിയുള്ള താരങ്ങളെല്ലാം അവരുടെ വേഷങ്ങളും മികവുറ്റതാക്കി. Michael Mann ന്റെ സംവിധാനത്തെ വർണ്ണിക്കാൻ വാക്കുകൾ കിട്ടില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങളിൽ എന്തുകൊണ്ടും ഒന്നാം സ്ഥാനം ഈ ചിത്രം അർഹിക്കുന്നു എന്ന് തീർത്തുപറയാം.

Rating : 8.5/10

ലോകത്ത് ഇന്നുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച ത്രില്ലർ സിനിമകളിൽ ഒന്നിതാ..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 1 The Departed (2006) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News