Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 8:28 pm

Menu

Published on February 22, 2018 at 3:01 pm

കുപ്പത്തൊട്ടിയിലെ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ, അതാണിത്.. കണ്ടുനോക്കുക

top-thriller-movies-part-8-the-prey-2011

കുപ്പത്തൊട്ടിയിലെ മാണിക്യം എന്നൊക്കെ കേട്ടിട്ടില്ലേ. അതാണ് എനിക്ക് ഈ സിനിമ. ഒട്ടും താൽപര്യമില്ലാത്ത ഈ സിനിമ കാണാനിരുന്നിട്ട് കണ്ട ശേഷം ആകെ ഞെട്ടിയ അവസ്ഥയിലായിരുന്നു ഞാൻ. അധികമാരും എവിടെയും പരാമർശിക്കാത്ത അധികം കേട്ടുകേൾവിയില്ലാത്ത ഈ ഫ്രഞ്ച് സിനിമ കണ്ടു കഴിഞ്ഞതോടെ എന്റെ ഏറ്റവും പ്രിയപ്പെട്ട ത്രില്ലർ സിനിമകളിൽ ഒന്നാവുകയായിരുന്നു. ആദ്യാവസാനം പ്രേക്ഷകനെ സ്ക്രീനിൽ നിന്നും കണ്ണെടുക്കാതെ പിടിച്ചിരുത്തുന്ന നല്ല ഒന്നാം തരം ക്രൈം ത്രില്ലർ. ഉള്ളത് പറയാലോ ഒന്നിന് പോകാനുണ്ടായിട്ട് പോലും പോകാതെ കണ്ടുതീർത്ത ചുരുക്കം ചില സിനിമകളിൽ ഒന്ന്.

The Prey
(La Proie)
Year: 2011
Genre: Action, Thriller
Language: French

ഒരു മോഷണവുമായി ബന്ധപ്പെട്ടാണ് അയാൾ ജയിലിൽ അകപ്പെട്ടത്. പണം അയാൾ സുരക്ഷിതമായി ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ജയിലിൽ നിന്നും പുരത്തിറങ്ങിയാൽ ഭാര്യയോടും മകളോടുമൊപ്പം ആ പണവുമെടുത്ത് സന്തോഷത്തോടെ ജീവിക്കാനായിരുന്നു അയാളുടെ തീരുമാനം. അതിനിടെ അയാളുടെ പണത്തെ ചൊല്ലി കുടുംബത്തെ വെച്ച് ചിലർ അയാളെ ബ്ളാക്മായിൽ ചെയ്യാൻ തുടങ്ങിയിരുന്നു.

അങ്ങനെയിരിക്കെയാണ് അയാളുടെ കൂടെ ജയിലിൽ കഴിയുന്ന ചെയ്യാത്ത റേപ്പ് കേസിൽ പ്രതിയായ ഒരാൾ കുറ്റവിമുക്തനായി പുറത്തേക്ക് പോകുന്നത്. തന്റെ ഭാര്യയെ കാണാനും കണ്ടിട്ട് അന്വേഷണം പറയാനും അപകടങ്ങളിൽ നിന്നും മാറി നിൽക്കാനും അടക്കം ചില കാര്യങ്ങൾ പറയാൻ അയാൾ സുഹൃത്തിനോട് ആവശ്യപ്പെടുന്നു.

പക്ഷെ പിന്നെയാണ് അയാൾ അറിഞ്ഞത് താൻ ഭാര്യയെ നോക്കാൻ ഏൽപ്പിച്ച അയാൾ ശെരിക്കുള്ള ഒരു സീരിയൽ കില്ലർ തന്നെയായിരുന്നു എന്ന്. അതോടെ ജയിലിൽ നിന്നും പുറത്തിറങ്ങാൻ മാസങ്ങൾ മാത്രമേ ബാക്കിയിണ്ടായിട്ടു പോലും അയാൾ ജയിൽ ചാടുന്നു.

തന്റെ കുടുംബത്തെ രക്ഷിക്കാൻ. പക്ഷെ കാര്യങ്ങൾ പുറത്ത് വിചാരിച്ച പോലെയായിരുന്നില്ല. അയാളെ പിന്തുടരുന്ന പൊലീസിനെക്കാളും അയാൾക്ക് ഭയപ്പെടേണ്ടത് ആ സീരിയൽ കില്ലറിനെയായിരുന്നു. ശരിക്കുള്ള കഥ അവിടെ തുടങ്ങുകയായി.

കൂടുതലൊന്നും പറയുന്നില്ല. ഇപ്പോൾ തന്നെ കണ്ടുനോക്കിക്കോളൂ. ഒരേ സമയം നമ്മളെ ത്രില്ലിങ്ങിലും മാനസികമായി ഒരു വല്ലാത്ത വികാരത്തിലുമാക്കി ആക്ഷനും ത്രില്ലും ഫാമിലിയും എല്ലാം ഒരേപോലെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ചിത്രം ഇനിയും കാണാത്തവരുണ്ടെങ്കിൽ ധൈര്യമായി ഡൗണ്ലോഡ് ചെയ്തോളൂ. ഇഷ്ടപ്പെടും.

Rating: 7.5/10

ഞാൻ മരിച്ചവരെ കാണുന്നു.. പക്ഷെ അവർക്കറിയില്ല അവർ മരിച്ച കാര്യം..– മികച്ച ത്രില്ലർ സിനിമകളിലൂടെ ഭാഗം 7 The Sixth Sense (1999) വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Loading...

Leave a Reply

Your email address will not be published.

More News