Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പോര്‍ട് ഓഫ് സ്പെയിന്‍: പുറത്താകലിൻറെ വക്കില്‍നിന്ന് നാടകീയമായി പൊരുതിക്കയറിയ ഇന്ത്യ ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിൻറെ കലാശപ്പോരിൽ വിരാട് കോഹ്ലിയുടെയും കൂട്ടരുടെയും അതിശയകരമായ പ്രകടനത്തോടെ നേരിയ പ്രതീക്ഷകള്‍ ഊതിക്കാച്ചി ഒന്നാം സ്ഥാനക്കാരായി ഫൈനലിലെത്തിയിരിക്കുകയാണ് . നാലര മണിക്കൂറിലേറെ മഴ മുടക്കിയ അവസാന ലീഗ് മത്സരത്തില്‍ 81 റണ്‍സിൻറെ മിന്നുന്ന ജയം കുറിച്ചാണ് ഇന്ത്യ ബോണസ് പോയന്‍റുമായി കലാശക്കളിയില്‍ ഇടമുറപ്പിച്ചത്.ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ആതിഥേയരായ വെസ്റ്റിന്‍ഡീസ് അതോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ഫൈനലിലെത്താതെ പുറത്താവുകയും ചെയ്തു. ശ്രീലങ്കയാണ് നീലക്കുപ്പായക്കാരുടെ എതിരാളികള്‍.
Leave a Reply