Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:47 pm

Menu

Published on July 16, 2014 at 11:42 am

ശ്രുതി ഹസനുമായുള്ള അടുപ്പം:ധനുഷും ഐശ്വര്യയും വേര്‍പിരിയുന്നു..?

trouble-in-aishwaryaa-dhanushs-married-life

സിനിമയെ സ്‌നേഹിക്കുന്ന തനിക്ക്‌ തിരക്കു മൂലം ഒരു നല്ല ഭര്‍ത്താവ്‌ ആകാന്‍ കഴിയുന്നില്ല എന്ന്‌ കോളിവുഡ്‌ താരം ധനുഷ്‌ മാധ്യമങ്ങള്‍ക്കു മുന്നില്‍ ഏറ്റു പറഞ്ഞിട്ടുണ്ട്‌. എന്നാല്‍, കാര്യങ്ങള്‍ ഇതിനുമപ്പുറമാണെന്നാണ്‌ ഗോസിപ്പു കോളങ്ങളില്‍ നിറയുന്ന വാര്‍ത്തകള്‍ വ്യക്‌തമാക്കുന്നത്‌. ധനുഷും രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും തമ്മിലുള്ള  വിവാഹബന്ധം തകര്‍ച്ചയുടെ വക്കിലാണെന്നും ഏതു നിമിഷവും ഇരുവരും വേർപിരിഞ്ഞേക്കാമെന്നുമാണ് തമിഴകത്ത് നിന്ന് കേള്‍ക്കുന്ന റിപ്പോർട്ടുകൾ . ഉലകനായകന്‍ കമല്‍ ഹസന്റെ മകള്‍ ശ്രുതി ഹസനുമായുള്ള ധനുഷിന്റെ ബന്ധമാണ് ഈ താര ദമ്പതിമാർക്കിടയിൽ പാരയായതെന്നാണറിയുന്നത് .ഇതിനെല്ലാം പുറമേ ഇവർ ഒന്നിച്ചല്ല ഇപ്പോൾ താമസമെന്നുമാണ് വാർത്തകൾ . എന്നാല്‍, വിഷയത്തില്‍ രജനീകാന്ത് ഇടപെട്ടതോടെയാണത്രെ പ്രശ്‌നത്തിന് പരിഹാരമായത്.എന്തായാലും ഐശ്വര്യയ്ക്ക് ഇതൊരു മുന്നറിയിപ്പാണ്. അവര്‍ സംവിധാനം ചെയ്ത മൂന്ന് എന്ന ചിത്രത്തില്‍ നായകനായ ധനുഷും നായികയായ ശ്രുതിയും ഇഴുകി ചേര്‍ന്ന് അഭിനയിച്ചതിനെ ഏറ്റവും കൂടുതല്‍ അഭിനന്ദിച്ചത് ഐശ്വര്യ തന്നെയല്ലേ എന്നാണ് ചിലരുടെ ചോദ്യം.

Loading...

Leave a Reply

Your email address will not be published.

More News