Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 3:07 am

Menu

Published on February 7, 2019 at 1:52 pm

അമിത വണ്ണമാണോ നിങ്ങളുടെ പ്രശ്നം?? ഒരു നുള്ള് പെരിഞ്ചീരകം ശീലമാക്കൂ..

try-these-home-remedies-avoid-obesity

തടിയും വയറുമെല്ലാം ഇന്നത്തെ കാലത്തെ പ്രധാന ആരോഗ്യ പ്രശ്‌നങ്ങളാണെന്നു പറഞ്ഞാല്‍ തെറ്റില്ല. പലതും ഇതു സൗന്ദര്യ സംബന്ധമായാണ് കണക്കാക്കുന്നതെങ്കിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇട നല്‍കുന്ന ഒന്നാണിവ. അമിത വണ്ണത്തിന് കാരണമാകുന്ന പല ഘടകങ്ങളുണ്ട്. പാരമ്പര്യം, ഭക്ഷണ ശീലം, വ്യായാമക്കുറവ്, ചില രോഗങ്ങളും മരുന്നുകളും എന്നിവയെല്ലാം ഇതില്‍ പ്രധാനപ്പെട്ടവയാണ്. അമിതമായ തടി കുറയ്ക്കുക എന്നത് സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും ഏറെ പ്രധാനമാണ്. എന്നാല്‍ ഇതിനായി കൃത്രിമ വഴികള്‍ കണ്ടെത്തുന്നത് ഗുണത്തേക്കാളേറെ ദോഷം വരുത്തുകയും ചെയ്യും.

തടി കുറയ്ക്കും എന്നവകാശപ്പെട്ട് വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന മരുന്നുകള്‍ കഴിച്ച് പുലിവാല്‍ പിടിയ്ക്കുന്നവരുണ്ട്. ഇത്തരം ഗുളികകള്‍ക്ക് ഗുണമില്ലെങ്കിലും തീര്‍ച്ചയായും പാര്‍ശ്വ ഫലങ്ങളുണ്ടാകുമെന്നതില്‍ സംശയം വേണ്ട. ഇവ കഴിച്ച് നിത്യ രോഗിയാകുന്നതിനേക്കാള്‍ ചില വീട്ടുവൈദ്യങ്ങളിലൂടെ തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തടി കുറയ്ക്കാന്‍ സഹായകമായ പല വൈദ്യങ്ങളും നമ്മുടെ വീട്ടില്‍ തന്നെയുണ്ട്. പ്രത്യേകിച്ചും അടുക്കളയില്‍. ചിലതു വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന സസ്യങ്ങളും.ഇവ തയ്യാറാക്കാനും ഉപയോഗിയ്ക്കുവാനുമെല്ലാം എളുപ്പമാണ്. വില കൂടിയ ചേരുവകളുമല്ല. തടി കുറയ്ക്കുന്നതിനൊപ്പം വേറെ ഏറെ പ്രയോജനങ്ങള്‍ നല്‍കുന്നവ കൂടിയാണിവ പലതും.

ഉലുവ

ഇത്തരം വിദ്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവ. ഉലുവയിട്ടു തിളപ്പിച്ച വെള്ളമോ ഉലുവ പൊടിച്ചതോ ഭക്ഷണ ശേഷം കഴിയ്ക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും അപചയ പ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാനും സഹായിക്കുന്നു.

പെരുഞ്ചീരകം

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് പെരുഞ്ചീരകം. ഇത് ഒരു നുള്ള് ഭക്ഷണ ശേഷം ചവച്ചിറക്കുന്നത് ഏറെ നല്ലതാണ്. ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനുമെല്ലാം ഉത്തമമായ ഒന്നാണിത്.

തൊട്ടാവാടി

വളപ്പില്‍ നിന്നും ലഭിയ്ക്കുന്ന തൊട്ടാവാടി മറ്റൊരു മരുന്നാണ്. ഇു സമൂലം, അതായത് വേരടക്കമുള്ള ചെടി ഉപയോഗിച്ച് കഷായം ഉണ്ടാക്കി കഴിയ്ക്കുന്നതു ഗുണം നല്‍കും.

വേങ്ങ മരത്തിന്റെ കാതല്‍

തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് വേങ്ങ മരത്തിന്റെ കാതല്‍. ഇതിട്ടുണ്ടാക്കുന്ന കഷായം മൂന്നു നേരം കുടിയ്ക്കുന്നതു ഗുണം നല്‍കും.

കറുവപ്പട്ട

തടി കുറയ്ക്കാന്‍ സഹായിക്കുന്ന സുഗന്ധ വ്യഞ്ജനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് കറുവപ്പട്ട. ഇതു പൊടിച്ച് തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇത് ചായയ്‌ക്കൊപ്പം ചേര്‍ത്തു കഴിയ്ക്കുന്നതും ഇതിട്ടു തിളപ്പിച്ച വെള്ളവുമെല്ലാം തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധങ്ങളാണ്.

വാളന്‍ പുളി, കുടമ്പുളി

വാളന്‍ പുളി, കുടമ്പുളി എന്നിവ തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട പാചകക്കൂട്ടുകളാണ്. കുടമ്പുളിയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കാം. ഇവയെല്ലാം ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുകയും ചെയ്യാം.

കപ്പലണ്ടി

ഭക്ഷണം കഴിയ്ക്കുന്നതിനു മുന്‍പ് ഒരു കപ്പ് നിലക്കടല അഥവാ കപ്പലണ്ടി കഴിയ്ക്കുന്നതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു വഴിയാണ്.

കടുക്ക

കടുക്ക പൊടിച്ചത് ഒരു നുള്ള് മൂന്നു നേരം ഭക്ഷണ ശേഷം കഴിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട ഒരു മരുന്നാണ്.

തിപ്പലി

ആയുര്‍വേദ മരുന്നുകളില്‍ ഉപയോഗിയ്ക്കുന്ന മറ്റൊരു ചേരുവയാണ് തിപ്പലി. ഇത് രാത്രിയില്‍ 6 എണ്ണം വെള്ളത്തില്‍ ഇട്ടു വയ്ക്കുക. രാവിലെ ഇത് അരച്ചു കഴിയ്ക്കുക. ഇതിട്ട വെള്ളം കുടിയ്ക്കുക. രണ്ടാഴ്ച അടുപ്പിച്ചു ചെയ്യുന്നതു ഗുണം നല്‍കും.

കരിങ്ങാലിക്കാതലും നെല്ലിക്കയും

കരിങ്ങാലിക്കാതലും നെല്ലിക്കയും ചേര്‍ത്തു കഷായം വച്ചു കുടിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതും അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഗുണമുണ്ടാകും.

കറിവേപ്പില

കറിവേപ്പിലയും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് കഷായം വച്ചു കുടിയ്ക്കാം. ഇത് ഭക്ഷണത്തില്‍ ചേര്‍ത്തോ അരച്ചോ കഴിയ്ക്കാം. ഇതിട്ടു തിളപ്പിച്ച വെള്ളവും കുടിയ്ക്കാം.

നാരുകള്‍

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുക. ഇത് കാര്‍ബോഹൈഡ്രേറ്റുകളുമായി പ്രവര്‍ത്തിച്ച് കോംപ്ലക്‌സായി മാറുകയും കാര്‍ബോഹൈഡ്രേറ്റ് ആഗിരണം കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണം അല്‍പം അധികം കഴിച്ചാലും നാരുകള്‍ ഉണ്ടെങ്കില്‍ തടി കൂടില്ല.

ഉലുവ, പെരുഞ്ചീരകം, ജീരകം

ഉലുവ, പെരുഞ്ചീരകം, ജീരകം എന്നിവയിലും ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. പച്ചക്കറികളിലും പരിപ്പു, പയര്‍ വര്‍ഗങ്ങളിലും പഴങ്ങളിലും മാത്രമല്ല നാരുകള്‍ എന്നര്‍ത്ഥം. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം നല്‍കും.

മുതിര, ഓട്‌സ്

മുതിര, ഓട്‌സ് എന്നിവ ധാരാളം നാരുകള്‍ അടങ്ങിയ ഭക്ഷണ വസ്തുക്കളാണ്. ഇതു പോലെ ക്യാരറ്റ്, ബീന്‍സ്, ഇലക്കറികള്‍ എന്നിവയിലും ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്.

രാത്രി ഭക്ഷണം

രാത്രി ഭക്ഷണം തടിയും വയറും കൂടുന്നതിലെ പ്രധാന വില്ലനാണ്. കഴിവതും നേരത്തെ, പറ്റുമെങ്കില്‍ 7-7.30നു തന്നെ അത്താഴം കഴിയ്ക്കുക. 8 മണിക്കു ശേഷം അത്താഴം കഴിവതും അരുത്. രാത്രിയില്‍ ചോറ്, പൊറോട്ട, ചപ്പാത്തി, ബ്രഡ് തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്. സാലഡുകളോ പഴങ്ങളോ എല്ലാം കഴിയ്ക്കുന്നതാകും, കൂടുതല്‍ നല്ലത്. ഇവ പോരെങ്കില്‍ കൊഴുപ്പില്ലാത്ത, പെട്ടെന്നു തന്നെ ദഹിയ്ക്കുന്ന ഭക്ഷണ വസ്തുക്കള്‍ വേണം, കഴിയ്ക്കാന്‍

Loading...

Leave a Reply

Your email address will not be published.

More News