Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 11:20 pm

Menu

Published on November 11, 2016 at 10:28 am

പുകവലി നിര്‍ത്താന്‍ മെഡിറ്റേഷന്‍…പുകവലിക്ക് അടിമകളാണോ നിങ്ങള്‍?

trying-to-stop-smoking

പലതവണ നിര്‍ത്തണമെന്ന് വിചാരിച്ചിട്ടും സാധിക്കാത്തവരാണോ നിങ്ങള്‍?ഒരുപാട് തവണ നിര്‍ത്തിയിട്ടും വീണ്ടും ഈ ദുശ്ശീലം നിങ്ങളെ വേട്ടയാടുന്നുണ്ടോ?വിഷമിക്കേണ്ട !മെഡിറ്റേഷനിലൂടെ നിങ്ങള്‍ക്ക് പുകവലിയെ അതിജീവിക്കാം. പുകവലിക്ക് അടിമകളായ 85 ശതമാനം ആളുകള്‍ക്കും മെഡിറ്റേഷനിലൂടെ ദുശ്ശീലത്തോട് വിട പറയാമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.രാജ്യത്തെമ്പാടുമുള്ള പുകവലിക്കടിമകളായ 1,021 പേരില്‍ പല രീതിയിലുള്ള പരിശോധനകള്‍ നടത്തിയായിരുന്നു പഠനം.പല തവണ നിര്‍ത്തിയിട്ടും വീണ്ടും ഈ ദുശ്ശീലത്തിനടിമപ്പെടുന്നവരും നിരവധിയാണ്. മെഡിറ്റേഷന്‍ ശീലമാക്കുന്നതിലൂടെ ഒരു തവണ നിര്‍ത്തിയാല്‍ പിന്നീടൊരിക്കലും പുകവലിക്കണമെന്ന് തോന്നില്ലെന്നും പഠനം പറയുന്നു.സ്ഥിരമായി യോഗ ചെയ്യുന്നവര്‍ ഒരു മാസത്തിനുള്ളില്‍ നിക്കോട്ടിനും ടൊബാക്കോയും ഉള്‍പ്പെടെയുള്ള ലഹരിപദാര്‍ഥങ്ങളോട് വിട പറയാന്‍ കഴിയും.രാജ യോഗ ജീവിതശൈലി എന്നാണ് ഇതിന് പറയുക.രാജ്യത്തെമ്പാടുമുള്ള പുകവലിക്കാരെ വിധേയമാക്കി ബ്രഹ്മ കുമാരീസ് കേന്ദ്രം നടത്തിയ പഠനറിപ്പോര്‍ട്ട് ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് പ്രൈവറ്റ് സൈക്ക്യാട്രിയാണ് പുറത്തുവിട്ടത്. ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ പുകവലിയില്‍ നിന്ന് മോചനം നേടാം. പോസിറ്റീവ് ചിന്തകളും വെജിറ്റേറിയന്‍ ഭക്ഷണരീതി ശീലമാക്കുന്നതും പുകവലി ഉപേക്ഷിക്കാന്‍ സഹായിക്കും.പുകവലി ശീലമാക്കിയവരില്‍ സ്‌ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. അര്‍ബുദത്തിനും കാരണമായേക്കാം. ഓരോരുത്തരെയും ഓരോ തരത്തിലായിരിക്കും പുകവലി ബാധിക്കുക.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News