Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 2:56 am

Menu

Published on July 13, 2015 at 5:15 pm

നടിയുടെ നഗ്നചിത്രം പകര്‍ത്തിയ 24 കാരൻ അറസ്റ്റില്‍

tv-actress-spots-hidden-phone-in-changing-room

മുംബൈ: ടി വി സീരിയല്‍ നടിയുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തിയ യുവാവിനെ പോലീസ് അററ്റ് ചെയ്തു. മുംബൈയിലെ ഒരു ഷൂട്ടിംഗ് സ്ഥലത്ത് വെച്ച് ജൂലൈ എട്ടിനാണ് സംഭവം നടന്നത്. നടി തന്നെയാണ് ഒളിപ്പിച്ചുവെച്ച നിലയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്. വസ്ത്രം മാറുന്ന മുറിയിലെ മേശക്കടിയില്‍ വീഡിയോ ഷൂട്ട് ചെയ്യുന്ന നിലയിലായിരുന്നു മൊബൈല്‍ ഫോണ്‍. ഒരു ടി വി പരിപാടിക്ക് വേണ്ടി ഷൂട്ടിംഗ് നടക്കുന്നതിനിടെ വസ്ത്രം മാറാന്‍ മുറിയിലെത്തിയതായിരുന്നു നടി. വസ്ത്രം മാറുന്നതിനിടെയാണ് മേശയ്ക്ക് സമീപത്തായി മൊബൈല്‍ ഫോണ്‍ നടി കണ്ടത്. സഹായിയെ വിളിച്ച് ആരെങ്കിലും മറന്നുവെച്ച ഫോണാണോ ഇതെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഫോണ്‍ പരിശോധിച്ച സഹായി വീഡിയോ ചിത്രീകരണം നടക്കുന്നതായി കണ്ടെത്തി. സ്വന്തം നഗ്നചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയതായി തിരിച്ചറിഞ്ഞ നടി തന്നെയാണ് മറ്റുള്ളവരെ വിളിച്ച് കാര്യം അന്വേഷിച്ചത്. നടിയുടെ മേക്കപ്പ് സംഘത്തിലുള്ള അബ്ദുള്‍ ഖയ്യം അന്‍സാരി എന്ന 24 കാരന്റേതായിരുന്നു ഫോണ്‍. താന്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യാന്‍ വേണ്ടി ഇട്ടതാണ് എന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇയാള്‍ കുറ്റം സമ്മതിച്ചു.

Loading...

Comments are closed.

More News