Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൂറിച്ച്: ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കുനേരെ പണമെറിഞ്ഞ് യുവാവിന്റെ പ്രതിഷേധം. ഫിഫയുടെ യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. പണത്തോടുള്ള ആര്‍ത്തിയാണ് അഴിമതി നടത്താന്‍ കാരണമാകുന്നതെന്ന അര്‍ഥത്തിലായിരുന്നു യുവാവ് ഡോളറുകള്‍ വലിച്ചെറിഞ്ഞത്.ലീ നെല്‍സണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ബിട്ടീഷ് കൊമേഡിയനായ സിമണ്‍ ബ്രോഡ്കിനാണ് പണമെറിഞ്ഞത്.ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ച് പുറത്താക്കി. നോട്ടുകള്‍ പെറുക്കി മാറ്റിയതിന് ശേഷമാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. വിദ്യാഭ്യാസമില്ലായ്മയെന്നാണ് ബ്ലാറ്റര്‍ ബ്രോഡ്കിന്റെ പ്രകടനത്തെ കുറിച്ച് പ്രതികരിച്ചത്. മുമ്പും ലൈവ് പരിപാടി അലങ്കോലപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.സെപ് ബ്ലാറ്റര്‍ രാജിവെച്ചതിനെ തുടര്‍ന്ന് ഉണ്ടായ ഒഴിവിലേക്ക് അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഈ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സെപ് ബ്ലാറ്ററെ തന്നെ തെരഞ്ഞെടുത്തെങ്കിലും യുറോപ്യന്‍ യൂണിയന്‍ അടക്കമുള്ളവര്‍ അതിനെതിരെ രംഗത്തെത്തിയതോടെ ബ്ലാറ്റര്‍ രാജിവെച്ചൊഴിയാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
Leave a Reply