Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:36 pm

Menu

Published on February 25, 2016 at 4:35 pm

പുരുഷന്മാർ ‘ജാഗ്രതൈ’……!!

unbelievable-health-facts-about-man

മൊബൈലിന്റെ വിവിധ ദൂഷ്യ വശങ്ങളെ കുറിച്ച് നമ്മൾ ധാരാളം കേൾക്കുകയും കാണുകയും ഒക്കെ ചെയ്യുന്നുണ്ട്. ഫോൺ പൊട്ടിത്തെറികൾ, കേൾവി പ്രശ്നങ്ങൾ, കാഴ്ച്ച പ്രശ്നം, കാൻസർ, ഇങ്ങനെ ഇങ്ങനെ പറഞ്ഞാൽ തീരാത്ത അത്രയും പ്രശ്നങ്ങൾ ഉണ്ട് മൊബൈൽ ഫോണിന്.ഇവയെല്ലാം സ്ത്രീ-പുരുഷ വ്യത്യാസമില്ലാതെ ഏവരെയും അലട്ടുന്ന ഒന്നാണ്. എന്നാൽ ഇപ്പോൾ ഇതാ പുരുഷന്മാരെ ഭയപ്പെടുത്തുന്ന ഒരു പഠന റിപ്പോർട്ട്‌ വന്നിരിക്കുന്നു. വന്ധ്യതാ ചികിത്സാരംഗത്തെ വിദഗ്ധരാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ വന്ധ്യതാനിവാരണ ക്ലിനിക്കുകളിൽ സന്ദർശനം നടത്തിയ നൂറോളം ദമ്പതികളിലാണ് പഠനം നടത്തിയത്. നിത്യേനെ ഒരു മണിക്കൂറെങ്കിലും ഫോൺ ഉപയോഗിക്കുന്ന പുരുഷനാണെങ്കിൽ അയാളുടെ ബീജത്തിൻറെ അളവു ക്രമാധീതമായി കുറയുമെന്നാണ് പഠനങ്ങൾ പറയുന്നത്. പാൻറിൻറെ പോക്കറ്റിൽ ഫോൺ ഉപയോഗിക്കുന്നവരെയാണ് ഈ പ്രശ്‌നം കൂടുതലായി അലട്ടുക! ഇങ്ങനെ ഫോൺ ഉപയോഗിക്കുന്ന പുരുഷന്മാരിൽ 47% ആളുകളിൽ ബീജത്തിൻറെ അളവു കുറയുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. ഇതു വെറും ഒരു വർഷത്തെ കണക്കാണെന്ന് ഓർക്കണം. നമ്മൾ ഒന്നും തന്നെ ഒരു ദിവസമോ എന്തിന് ഒരു 1 മണിക്കൂർ പോലും ഫോൺ നമ്മളിൽ നിന്നും മാറ്റി വെക്കാത്തവരാണെന്ന സത്യം കൂടെ ഓർക്കുമ്പോൾ സംഗതിയുടെ ഗൗരവം എല്ലാവർക്കും മനസിലായല്ലോ. പാൻറിൻറെ പോക്കറ്റിൽ സൂക്ഷിക്കുമ്പോൾ അത് ലിംഗത്തിനോട് വളരെ അടുത്തായിരിക്കും ഉണ്ടാകുക. കൊച്ചു കുട്ടികളിൽ പോലും എന്ന് സ്മാർട്ട് ഫോൺ കണ്ടു വരുന്നുണ്ട്. അങ്ങനെ ഇവരെല്ലാം പാൻറിൻറെ പോക്കറ്റിൽ ഫോൺ സൂക്ഷിക്കുമ്പോൾ അവയിൽ നിന്നും ഉണ്ടാകുന്ന റേഡിയേഷൻ മൂലം ഉള്ളിലെ ബീജങ്ങൾ ചൂടേറ്റ് അവ പ്രവർത്തനരഹിതമാകുകയും തന്മൂലം വന്ധ്യതയ്‌ക്ക് കാരണമാകുകയുമാണ്‌ ചെയ്യുന്നത്. സ്ത്രീകളിലാകട്ടെ അവർ ഒന്നെങ്കിൽ കയ്യിലോ അല്ലെങ്കിൽ ബാഗിലോ ആണ് ഫോൺ സൂക്ഷിക്കാറ്, അതിനാല തന്നെ അവരിൽ റേഡിയേഷൻ മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ പുരുഷന്മാരെതിനേക്കാൾ കുറവാണെന്നും പഠനം വ്യക്തമാക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News