Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 29, 2023 11:18 pm

Menu

Published on October 2, 2015 at 2:57 pm

പങ്കാളിയെ അടുത്തറിയാനിതാ 10 വഴികള്‍…

understand-your-partner

നല്ല സൗഹൃദം തന്നെയാണ് പങ്കാളികളെ അടുത്തറിയാന്‍ ഉള്ള എളുപ്പ മാര്‍ഗം.പങ്കാളികളും കൂട്ടുകാരും രണ്ടും രണ്ടു തരത്തിലാകും സ്നേഹം പങ്കു വയ്ക്കുക. ഏത് ബന്ധമാണെങ്കിലും പരസ്പര സ്നേഹവും വിശ്വാസവും മനസ്സിലാക്കലുകളുമാണ് ബന്ധങ്ങളെ അനശ്വരമാക്കുന്നത്.
പങ്കാളിയെ അടുത്തറിയാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്..

1. സംസാരിക്കുമ്പോള്‍ എന്താണ് പറയുന്നത് എന്നു നിങ്ങള്‍ക്ക് ബോധം വേണം. പറയുന്ന വാക്കുകളും രീതിയും ശ്രദ്ധിക്കണം.നമ്മുടെ വാക്കുകളിലൂടെ പങ്കാളിയോടുള്ള സ്‌നേഹവും ആത്മാര്‍ഥതയും അവര്‍ക്ക് മനസിലാക്കി കൊടുക്കാന്‍ ശ്രമിക്കണം.

2. നമ്മള്‍ ഉദേശിക്കുന്നത് വ്യക്തമായി അവര്‍ക്ക് മനസിലായി എന്നു ഉറപ്പ് വരുത്തണം. മാത്രമല്ല അവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കേള്‍ക്കുകയും അവ അവരുമായി സംവദിക്കുകയും ചെയ്യണം.

3. തെറ്റുകള്‍ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുക. കൂട്ടുകാരുടെ അബദ്ധങ്ങളില്‍ ചിരിച്ചിട്ട് വീട്ടില്‍ വന്നു പങ്കാളിയുടെ തെറ്റുകളില്‍ ദേഷ്യപ്പെടുന്ന രീതി പാടില്ല. അവര്‍ ചെയ്യുന്ന തെറ്റുകള്‍ തിരുത്തുകയാണ് വേണ്ടത്.

4. പങ്കാളികള്‍ ചെയ്യുന്ന കാര്യത്തില്‍ അവരെ പ്രോത്സാഹിപ്പിക്കുക. കൂടുതല്‍ കുറ്റം പറയുന്നതും കടുത്ത വിമര്‍ശനം നടത്തുന്നതും ഒഴിവാക്കുന്നതാണ് മനോഹരമായ ബന്ധം നിലനിർത്താൻ ചെയ്യാവുന്നത്.

5. പങ്കാളിയുടെ ഇഷ്ടങ്ങളുടെയും അനിഷ്ടങ്ങളുടെയും ഭാഗമാകുക. എന്നും അവരോടൊപ്പം നിങ്ങള്‍ കാണും എന്നൊരു വിശ്വാസം അവരില്‍ ഉണ്ടാക്കി എടുക്കുക. ഏത് പ്രതിസന്ധിയിലും കൂടെ നിൽക്കുക.

6.ബോറടിക്കുന്ന സംഭാഷണങ്ങള്‍ ഒഴിവാക്കുക. എപ്പോഴും കേള്‍ക്കാന്‍ ഇഷ്ടപെടുന്നതും കൊതിക്കുന്നതുമായ കാര്യങ്ങള്‍ പറയുക. പക്ഷെ പറയേണ്ട കാര്യങ്ങള്‍ പറയണം ,വലിച്ചു നീട്ടലുകള്‍ ഒഴിവാക്കുക.

7. വ്യക്തവും കൃത്യവും ആയി കാര്യങ്ങള്‍ പറയുക, ചെയ്യുക.

8.അവരുടെ പരാജയങ്ങളുടെ അല്ലെങ്കില്‍ തെറ്റുകളുടെ കഥകള്‍ നിങ്ങളോടു പറയുമ്പോള്‍ അവരെ സമാധാനിപ്പിക്കാനും ‘എന്നും നിന്നോടൊപ്പം ഞാന്‍ ഉണ്ട് ‘ എന്നു പറയാനും നിങ്ങള്‍ക്ക് കഴിയണം.

9. വഴക്കു പറയരുത്, പകരം വിഷയം പറഞ്ഞു മനസിലാക്കിക്കുക.

10. പ്രതിസന്ധി ഘട്ടങ്ങളിൽ കുറ്റപ്പെടുത്തുകയോ തള്ളിപ്പറയുകയോ ചെയ്യാതിരിക്കുക.

Loading...

Leave a Reply

Your email address will not be published.

More News