Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പല്ല് തേക്കാനൊരു മെഷീൻ. ഒരു ചെറിയ ഉപകരണം. അതാണ് സംഭവം. പക്ഷെ വില അല്പം കൂടും. അതായത് ഒരു അഞ്ഞൂറ് ടൂത്ത് ബ്രഷുകൾ വാങ്ങുന്ന വിലയുണ്ട് ഈ ഉപകരണത്തിന് എന്ന് മാത്രം. എന്നാൽ ഇത്രയും വില ഉണ്ട് എങ്കിലും അതുകൊണ്ടുള്ള ഗുണങ്ങളും ഉണ്ട്.
3 സെക്കന്റിനുള്ളിൽ നിങ്ങളുടെ പല്ലുകള്‍ ക്ലീന്‍ ചെയ്യാൻ ഈ ഉപകരണം സഹായിക്കും എന്നതാണ് ഇതുകൊണ്ടുള്ള പ്രധാന സൗകര്യം. ലോകത്തിലെ ആദ്യത്തെ പേറ്റന്റ് സ്മാര്‍ട്ട് ബ്രഷ് ആണ് Unico.

ഒരു വാട്ട് യൂണിറ്റ്, ഒരു പവര്‍ യൂണിറ്റ് എന്നിവയാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. കൂടാതെ ഒരു ഡോക്ക്, യുവി സ്റ്റേഷന്‍ എന്നിവയുമുണ്ട്. ഒപ്പം ഓരോ യൂണിറ്റിലും പല ചെറിയ ബ്രൂസ് ബ്രഷും ഉണ്ട്.

ഇത് എല്ലാ വശങ്ങളില്‍ നിന്നും പല്ല് വൃത്തിയാക്കാന്‍ വേഗത്തില്‍ സഹായിക്കും. സാധാരണ പോലെ പല്ലുകൾ വൃത്തിയാക്കാൻ ഇതില്‍ 1.87 സെക്കന്‍ഡ് മാത്രമേ എടുക്കുകയുള്ളൂ.

ഒരു പേറ്റന്റ് ഇഞ്ചക്ഷന്‍ ടൂത്ത് പേസ്റ്റ് സംവിധാനം ആണ് ഈ ഉപകരണം ഉപയോഗിക്കുന്നത് . അതിനാൽ നിങ്ങളുടെ എല്ലാ പല്ലുകളിലും പേസ്റ്റ് ലഭിക്കും. ഈ ഫെബ്രുവരി മുതൽ ഈ ഉപകരണം മാർക്കറ്റിൽ ലഭ്യമാണ്.
Leave a Reply