Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:37 am

Menu

Published on January 20, 2016 at 3:47 pm

എനിക്ക് ഭയങ്കര പേടിയാണ്, ആ മെസേജ് കണ്ട് പേടിച്ച് കോളേജ് ഡേയ്ക്ക് പോലും പോയില്ല: ഉണ്ണി മുകുന്ദന്‍ പറയുന്നു

unni-mukundan-about-his-social-media-experience

എല്ലാ നടന്മാരെയും അപേക്ഷിച്ച് ആാരാധികാമാർ കൂടുതലുള്ള താരമാണ് ഉണ്ണി മുകുന്ദൻ.ഉണ്ണിയുടെ സൗന്ദര്യവും നിഷ്‌കളങ്കതയുമൊക്കെ തന്നെയാണ് ഇതിന് കാരണം. ദിവസവും തന്റെ ഫേസ്ബുക്കില്‍ വരുന്ന മെസേജ് വരുന്നത് കണ്ടാല്‍ ഞെട്ടി പോകുമെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത്.പക്ഷേ പലരും എന്നെ അല്ല സ്‌നേഹിക്കുന്നത്, ഞാന്‍ അഭിനയിക്കുന്ന കഥപാത്രങ്ങളെയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ഞാന്‍ എന്താണെന്ന് ആരാധകര്‍ മനസിലാക്കുന്നില്ല. ഉണ്ണി മുകുന്ദന്‍ പറയുന്നു. പെണ്‍കുട്ടികളുടെ ആരാധന കാണുമ്പോള്‍ എനിക്ക് ശരിക്കും എനിക്ക് പേടി തോന്നാറുണ്ട്. പെണ്‍കുട്ടികളുടെ ആരാധന കാണുമ്പോള്‍ എനിക്ക് ശരിക്കും എനിക്ക് പേടി തോന്നാറുണ്ട്. അങ്ങനെ പറയാന്‍ ഒരുപാട് സംഭവങ്ങള്‍ സോഷ്യല്‍ മീഡിയ വഴി താന്‍ അനുഭവിച്ചിട്ടുണ്ട്. അതുക്കൊണ്ടാണ് ഒരു കോളേജ് ഡേ ഫങ്ഷന് എന്നെ വിളിച്ചിട്ട് പോലും താന്‍ പോകാതിരുന്നത്. ഉണ്ണി മുകുന്ദന്‍ പറയുന്നു.

ഒരു ആണ്‍കുട്ടിയാണെന്ന് കരുതിയാണ് ഫേസ്ബുക്കില്‍ ഒരാളുമായി ചാറ്റ് ചെയ്യുന്നത്. പിന്നീട് സംസാരിക്കുമ്പോഴൊക്കെ ഒരു പെണ്‍കുട്ടി സംസാരിക്കുന്ന രീതിയിലേക്ക് പോകുന്നതു പോലെ തോന്നി. പല വാക്കുകളും മോശമായി ഉപയോഗിച്ച് തുടങ്ങി. പക്ഷേ ഒരു ഫേയ്ക് ഐഡി വഴിയായിരുന്നു എന്നോട് അവര്‍ സംസാരിച്ചത്. പിന്നീട് അതൊരു പ്രശ്‌നമായപ്പോള്‍ ഞാന്‍ പോലീസില്‍ പരാതി കൊടുത്തു. ഉണ്ണി മുകുന്ദന്‍ പറയുന്നു.എന്നോടുള്ള ആരാധന കൊണ്ട് ഒരു പെണ്‍കുട്ടി വെയിന്‍ കട്ട് ചെയ്തു. ആ സംഭവം എന്നെ ഒരുപാട് വിഷമിപ്പിച്ചു. ആരും ഞാന്‍ എന്ന വ്യക്തിയെ മനസിലാക്കുന്നില്ല. എന്റെ കഥപാത്രങ്ങളെയാണ് എല്ലാവരും സ്‌നേഹിക്കുന്നത്-ഉണ്ണി മുകുന്ദന്‍ പറയുന്നു.

പാതിര മണല്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരുന്ന സമയം ഒരു കോളേജ് ഡേ ഫങ്ഷന് ക്ഷണിക്കാന്‍ ഒരു ആണ്‍കുട്ടി വിളിച്ചിരുന്നു. പിറ്റേദിവസം ലൊക്കേഷനില്‍ വരാന്‍ ഞാന്‍ പറഞ്ഞു. അങ്ങനെ മൂന്ന് ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും തന്നെ ക്ഷണിക്കാന്‍ വന്നിരുന്നു. അതും ഒരുപാട് നേരം വൈകിയായിരുന്നു അവര്‍ വന്നത്.
ഇത്രയും നേരം പോയില്ലേ എങ്ങനെ തിരിച്ച് പോകുമെന്ന് ആ പെണ്‍കുട്ടിയോട് ചോദിച്ചു. വീട്ടിലേക്ക് വിളിച്ച് പറയണം ലേറ്റ് ആകുമെന്ന് പെണ്‍കുട്ടി പറഞ്ഞു. ആ കുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് പറഞ്ഞിട്ടാണ് ഞാന്‍ അവരെ പറഞ്ഞയച്ചത്. കാരണം എന്തെങ്കിലും പ്രശ്‌നം ഉണ്ടായാല്‍ തന്നെ കാണാന്‍ വന്നിട്ടാണെന്ന് പറയരുത്. അന്ന് രാത്രി തന്നെ ആ പെണ്‍കുട്ടിയുടെ മെസേജും.ഉണ്ണിയെ കാണാന്‍ വേണ്ടി മാത്രമാണ് ഞാന്‍ അവിടെ വന്നത്. പെണ്‍കുട്ടിയുടെ മെസേജ് കണ്ട് പേടിച്ച് ആ ഫങ്ഷന് പോലും ഞാന്‍ പോയില്ല. ഉണ്ണി മുകുന്ദന്‍ പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News