Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:07 am

Menu

Published on April 18, 2017 at 3:28 pm

സൗന്ദര്യം കൂട്ടുമ്പോള്‍ ശ്രദ്ധിച്ചോളൂ കാത്തിരിക്കുന്നത് വന്ധ്യത

using-too-many-cosmetics-may-lead-to-infertility-in-females

സൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി പല മാര്‍ഗ്ഗങ്ങളും സ്വീകരിക്കുന്ന സ്ത്രീകളുടെ ശ്രദ്ധയ്ക്ക്. അടിമുടി സുന്ദരിയാകാന്‍, തലമുടി നാരു മുതല്‍ കാല്‍നഖം വരെ സൗന്ദര്യം കൂട്ടാന്‍ മാര്‍ക്കറ്റില്‍ ലഭ്യമായ സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ?

പലപ്പോഴും നിങ്ങള്‍ വിലകൊടുത്ത് വാങ്ങുന്നത് സൗന്ദര്യമല്ല രോഗങ്ങളാണ്. ഉയര്‍ന്ന അളവില്‍ രാസവസ്തുക്കളടങ്ങിയ നെയില്‍പോളിഷ്, ആന്റിബാക്ടീരിയല്‍ സോപ്പ്, പ്രായമേറുന്നതിനെ പ്രതിരോധിക്കുന്ന ക്രീമുകള്‍ ഇവയുടെ ഉപയോഗം സ്ത്രീകളില്‍ വന്ധ്യതയ്ക്കും മറ്റ് നിരവധി പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

സൗന്ദര്യ വര്‍ദ്ധധക വസ്തുക്കളില്‍ അടങ്ങിയ രാസവസ്തുക്കള്‍ സ്ത്രീകളില്‍ ഹോര്‍മോണ്‍ തകരാറിനു കാരണമാകുകയും പ്രത്യുല്‍പ്പാദന വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും ചെയ്യും.

ഇത്തരം സോപ്പുകളിലും ഷാംമ്പൂകളിലും കണ്ടീഷ്ണറുകളിലും അടങ്ങിയിട്ടുള്ള ഒരുതരം പ്രസര്‍വേറ്റിവ് ആയ പാരാബെന്‍, ബാക്ടീരിയയുടെ വളര്‍ച്ച തടയാനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് അധികമായാല്‍ വന്ധ്യതയ്ക്ക് കാരണമാകും. ഇതുവവഴി ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലം ആരോഗ്യകരമായ അണ്ഡമോ ബീജമോ ഉണ്ടാകാനുള്ള സാധ്യതയും കുറയുന്നു.

മാത്രമല്ല അണ്ഡാശയത്തിന്റെ പ്രവര്‍ത്തന തകരാറിനും ഗര്‍ഭം അലസുന്നതിനും സ്ത്രീ വന്ധ്യതയ്ക്കും അന്തര്‍സ്രാവിഗ്രന്ഥികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനും ഈ രാസവസ്തുക്കള്‍ കാരണമാകും. ആന്റിബാക്ടീരിയല്‍ സോപ്പ് ഗര്‍ഭധാരണ സാധ്യതയെ ഇല്ലാതാക്കും. ആന്റിബാക്ടീരിയല്‍ സോപ്പിലടങ്ങിയ ട്രൈക്ലോസാന്‍ എന്ന രാസവസ്തു അന്തര്‍സ്രാവിവ്യവസ്ഥയുമായി  ബന്ധപ്പെട്ട ഹോര്‍മോണുകളുടെ പ്രവര്‍ത്തനം താറുമാറാക്കുന്നു. ഈ രാസവസ്തു പ്രത്യുല്‍പ്പാദന വ്യവസ്ഥയെയും ബാധിക്കുന്നു.

ജനനവൈകല്യത്തിനും  വന്ധ്യതയ്ക്കും കാരണമാകുന്ന നിരവധി രാസവസ്തുക്കളാണ് നെയില്‍ പോളിഷില്‍ അടങ്ങിയിരിക്കുന്നത്. താലേറ്റുകള്‍ , ഫോര്‍മാല്‍ഡിഹൈഡ് നിരവധി ഓര്‍ഗാനിക് സംയുക്തങ്ങള്‍ , ടൗളീന്‍ ഇവയെല്ലാം നെയില്‍പോളീഷില്‍ അടങ്ങിയിട്ടുണ്ട്. താലേറ്റുകള്‍ സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഉണ്ടാക്കും.

നെയില്‍ പോളിഷ് റിമൂവറുകളുടെ കാര്യമെടുത്താലോ? അവയിലും അസെറ്റോണ്‍, മീഥൈല്‍ മെഥാക്രിലേറ്റ്, ടൗളിന്‍, ഈഥൈല്‍ അസെറ്റേറ്റ് തുടങ്ങിയ വിഷഹാരികളായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്.

എല്ലാ സൗന്ദര്യ വര്‍ധക വസ്തുക്കളിലും അടങ്ങിയിരിക്കുന്ന രാസവസ്തുവായ താലേറ്റുകള്‍, ഹോര്‍മോണ്‍ വ്യതിയാനം, വന്ധ്യത എന്നിവ കൂടാതെ മുലപ്പാല്‍ കുറയാനും കാരണമാകും.

ഈ രാസവസ്‌ക്കളുമായുള്ള സമ്പര്‍ക്കം, സ്ത്രീകളില്‍ ഗര്‍ഭം അലസുന്നതിനും കുട്ടികളില്‍ ശാരീരികവും മാനസികവുമായ ജനനവൈകല്യങ്ങള്‍ക്കും കാരണമാകും.

ഗര്‍ഭമലസല്‍, പൂര്‍ണവളര്‍ച്ചയെത്തും മുമ്പുള്ള ജനനം, ഭാരക്കുറവുള്ള കുഞ്ഞിന്റെ ജനനം, പഠനവൈകല്യങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കും തലച്ചോറ്, വൃക്ക, നാഡികളുടെ പ്രവര്‍ത്തന തകരാറിനും കാരണമാകുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

Loading...

Leave a Reply

Your email address will not be published.

More News