Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 7:51 pm

Menu

Published on April 28, 2017 at 12:36 pm

ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടവ

vaporizing-uses-noticing-matters

പൊതുവെ ജലദോഷം വന്നുകഴിഞ്ഞാല്‍ മിക്ക ആളുകളും ചെയ്യുന്നതാണ് ആവിപിടുത്തം. മഴക്കാലത്താണ് ഇതു കൂടുതലും. ആവിപിടുത്തത്തിലൂടെ തെല്ലൊരാശ്വാസം ഉണ്ടാകാമെങ്കിലും ആവിപിടിക്കുന്ന രീതികളിലെ പാകപ്പിഴകള്‍ പലപ്പോഴും ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നത് യാഥാര്‍ത്ഥ്യമാണ്.

ആയുര്‍വേദപ്രകാരം സുഖചികിത്സയുടെ ഭാഗമായി ശരീരമാസകലം എണ്ണയോ കുഴമ്പോ തേച്ചുപിടിപ്പിച്ചശേഷം ശരീരത്തില്‍ ആവികൊള്ളിച്ചു വിയര്‍പ്പിക്കുന്ന പ്രക്രിയയാണിത്.

ജലദോഷം, പനി, തൊണ്ടവേദന, തുടര്‍ച്ചയായ തുമ്മല്‍, തലയ്ക്കു വല്ലാത്ത ഭാരം തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉള്ളപ്പോഴാണ് പലരും കമ്പിളി കൊണ്ടു തലയും ദേഹവും മൂടി മുഖത്തും നെഞ്ചുഭാഗത്തും ആവി കൊള്ളുന്നത്. ഇതും ശരീരമാസകലം ആവിപിടിക്കുന്നതും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ ചിലയിനം മരുന്നുകളും മറ്റും വെള്ളത്തില്‍ കലര്‍ത്തി മുഖത്ത് ഏറെനേരം ചൂട് അടിപ്പിക്കുന്നതു ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

മുഖത്തേയ്ക്ക് ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പലകാര്യങ്ങളും ഉണ്ട്. പരമാവധി അഞ്ചുമിനിറ്റില്‍ കൂടുതല്‍ സമയം ഇതു തുടരാന്‍ പാടില്ല. ഒരു കാരണവശാലും കണ്ണിലേയ്ക്ക് ആവിയടിക്കാനുള്ള സാഹചര്യം നല്‍കരുത്. ഇതിനായി കണ്ണിനു മുകളില്‍ നനഞ്ഞ തുണികൊണ്ടു കെട്ടുകയോ അതുപോലുള്ള മറ്റു മാര്‍ഗങ്ങള്‍ സ്വീകരിക്കുകയോ വേണം. ഇതിനായി താമരപ്പൂവിന്റെ ഇതളുകള്‍ ഉപയോഗിക്കാമെന്ന് ആയുര്‍വേദം പറയുന്നു.

തലവേദനയ്ക്കും മറ്റും പുറത്തു പുരട്ടാനായി ഉപയോഗിക്കുന്ന ബാമുകള്‍ ആവിപിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കരുത്. ഇതിനു പകരം തുളസിയിലയോ യൂക്കാലിയോ തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപുല്ല്, രാമച്ചം, പനികൂര്‍ക്ക, ചൊമകൂര്‍ക്ക എന്നിവയും നല്ലതാണ്. ആവിപിടിക്കാനുള്ള വെള്ളത്തില്‍ ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുന്നതു കൊണ്ടു കാര്യമായ പ്രയോജനമില്ല.

Loading...

Leave a Reply

Your email address will not be published.

More News