Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്തിലെ ആദ്യ കൃത്രിമ ബീഫ് ബര്‍ഗര്‍ നെതര്‍ലാന്റിലെ മാസ്ട്രിഷ് യൂണിവേഴ്‌സിറ്റുയുടെ ലാബില്‍ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ നിര്‍മ്മിച്ചു. ചേരുവകള്‍ അത്യുഗ്രന്‍, മാംസത്തിന്റെ സ്വാദിനോളം വരുമെന്നാണ് ബര്‍ഗര്‍ കഴിച്ച് പരീക്ഷിച്ച ആസ്ട്രിയന്‍ ഫുഡ് റിസേര്‍ച്ചര്‍ ഹാനി റൂയിസ്റ്റ്‌ലര്‍ പറയുന്നത്.മൂന്നു ലക്ഷത്തി മുപ്പതിനായിരം രൂപ ചിലവിട്ട ഗവേഷണം ഒരു ഭക്ഷ്യ വിപ്‌ളവത്തിന് തുടക്കം കുറിച്ചേക്കുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.സ്വാദിനായി ഇതിലേക്ക് ഉപ്പും മുട്ടപ്പൊടിയും റൊട്ടിപ്പൊടിയും ചേര്‍ത്തു. നിറത്തിനായി ബീറ്റ്‌റൂട്ടിന്രെ ചാറും കുങ്കുമപ്പുവും. സാധാരണ ബര്‍ഗറിന്രെ സ്വാദ് ഈ കൃത്രിമ ബീഫ് ബര്‍ഗറില്‍ ആസ്വദിക്കാനാകുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഗൂഗിളിന്റെ സ്ഥാപകനിൽ ഒരാളായ സെര്‍ജി ബ്രിന്നും ഗവേഷണത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു.
Leave a Reply