Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 5:36 pm

Menu

Published on October 3, 2015 at 11:31 am

അഞ്ചു വർഷം കൊണ്ട് വിജയ് വെട്ടിച്ചത് 25 കോടി രൂപ

vijay-has-been-partially-evading-tax-for-the-past-five-years

ചെന്നൈ:തമിഴ് സൂപ്പര്‍താരം ഇളയ ദളപതി വിജയ് കഴിഞ്ഞ അഞ്ചു വര്‍ഷമായി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിവരുന്നതായി  കണ്ടെത്തല്‍.ആദായ വകുപ്പ് അധികൃതരാണ് ഇക്കാര്യം പുറത്ത് വിട്ടത്.ഴിഞ്ഞ ദിവസം വിജയ് അടക്കമുള്ള താരങ്ങളുടെ വീട്ടില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് വെട്ടിപ്പ് വ്യക്തമായത്. ഏകദേശം 25 കോടിയോളം രൂപയാണ് നികുതിവെട്ടിപ്പിലൂടെ വിജയ് നേടിയത്.വിജയ് നികുതി അടക്കാറുണ്ടെങ്കിലും കണക്ക് കൃത്യമല്ല.ചെന്നൈയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ രണ്ടുകോടി രൂപയും രണ്ടുകോടി രൂപ വിലവരുന്ന സ്വർണ്ണവും കണ്ടെടുത്തെന്നും ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് വിജയ്, നയൻതാര, സമന്ത എന്നീതാരങ്ങളുടെ വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വിജയുടെ പുതിയ ചിത്രമായ പുലിയുടെ സഹനിർമ്മാതാവും മലയാളിയുമായ ഷിബു തമീൻസിന്റെ നെയ്യാറ്റിൻകരയിലെ വസതിയിലും റെയ്ഡ് നടത്തിയിരുന്നു. നയൻതാരയും സമന്തയും കഴിഞ്ഞ രണ്ടു വർഷമായി നികുതി അടക്കുന്നതിൽ വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. ചെന്നൈ, കൊച്ചി, ഹൈദരാബാദ് എന്നിവടങ്ങളിലായി 30ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്.

Loading...

Leave a Reply

Your email address will not be published.

More News