Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 10:06 am

Menu

Published on October 21, 2015 at 11:25 am

നസ്രിയയെ കുറിച്ച് വിക്രമിന് പറയാനുള്ളത് ……

vikram-praises-nazriya-nazim

നസ്രിയയെ പുകഴ്ത്തി നടൻ വിക്രം രംഗത്ത്.പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിക്രം നസ്രിയയെ കുറിച്ച് പറയുന്നത്. ഓം ശാന്തി ഓശാനയില്‍ നസ്രിയ എന്ന നടിയില്ലെന്ന്‌ തമിഴ്‌സൂപ്പര്‍താരം വിക്രം. ചിത്രത്തില്‍ നസ്രിയ കഥാപാത്രമായി ജീവിക്കുകയായിരുന്നെന്നും താരത്തിന്റെ പ്രകടനം ഈ സിനിമയില്‍ തനിക്ക്‌ ഏറെയിഷ്‌ടപ്പെട്ടെന്നും വിക്രം പറഞ്ഞു.ഐ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടിയത് കേരളത്തില്‍ നിന്നാണ്. അതില്‍ തനിയ്ക്ക് സന്തോഷമുണ്ട്. കൂടാതെ കേരളത്തിലെ പ്രേക്ഷകര്‍ നല്ല ചിത്രങ്ങള്‍ ആസ്വദിക്കുന്നവരാണെന്നും വിക്രം പറയുന്നു.10 എന്‍ട്രതുക്കുള്ളൈ ആണ്  വിക്രമിന്റെ അടുത്ത് പുറത്തിറങ്ങാനുള്ള ചിത്രം. പശുപതി, രാഹുല്‍ദേവ്‌, അഭിമന്യൂ സിംഗ്‌, മനോബാല എന്നിവരാണ്‌ ചിത്രത്തിലെ മറ്റു താരങ്ങൾ.തമിഴ്‌സിനിമകള്‍ക്ക്‌ വലിയ പ്രേക്ഷകരുള്ള കേരളത്തില്‍ തന്റെ പുതിയ ചിത്രത്തിനും മികച്ച സ്വീകാര്യത കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ വിക്രം.

Loading...

Leave a Reply

Your email address will not be published.

More News