Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:15 pm

Menu

Published on November 4, 2013 at 11:06 am

വിരാട് കോലി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്‌

virat-kohli-has-become-the-number-one-ranked-batsman

ദുബായ്: ആസ്ട്രേലിയക്കെതിരായ പരമ്പരയിലെ തകര്‍പ്പന്‍ പ്രകടനവുമായി വിരാട് കോലി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക്.ഇതാദ്യമാണ് കോലി ഒന്നാം റാങ്കിലെത്തുന്നത്.ബൗളിങ്ങില്‍ പാകിസ്താന്റെ ഓഫ്‌സ്പിന്നര്‍ സയീദ് അജ്മലാണ് ഒന്നാമന്‍. ഓസ്‌ട്രേലിയയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി മൂന്നാം സ്ഥാനത്തേക്കു കുതിച്ചുകയറിയതാണ് ഇത്തവണത്തെ റാങ്കിങ്ങിലെ മറ്റൊരു മാറ്റം.
സച്ചിന്‍ ടെണ്ടുല്‍കറിനും എം.എസ് ധോണിക്കും ശേഷം ആദ്യമായാണ് ഒരിന്ത്യക്കാരന്‍ ഏകദിന ബാറ്റിങ്ങില്‍ ഒന്നാമതത്തെുന്നത്.2010 മുതല്‍ ഒന്നാം സ്ഥാനത്തു തുടരുന്ന ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയെ പിന്തള്ളിയാണ് കോലി ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്.ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ ഇടംപിടിച്ച ഒരേയൊരു ഇന്ത്യന്‍ താരംകൂടിയാണ് കോലി.റാങ്കിങ്ങിലെ ആദ്യ ഇരുപതില്‍ അഞ്ച് ഇന്ത്യക്കാരുണ്ട്.ഓസീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച രോഹിത് ശര്‍മയും ശിഖര്‍ ധവാനും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. ദ്വിരാഷ്ട്ര പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് (491) നേടിയതിന്റെ റെക്കോഡും ശനിയാഴ്ചത്തെ ഇരട്ടസെഞ്ച്വറി(209) പ്രകടനത്തിലൂടെ കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സും പൂര്‍ത്തിയാക്കിയ രോഹിത് ശര്‍മ 25 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 15-ാം സ്ഥാനത്തെത്തി.ധവാന്‍ 12-ാം സ്ഥാനത്തുനിന്നും 11-ലെത്തി.ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോനി (6), സുരേഷ് റെയ്‌ന(19) എന്നിവരാണ് ആദ്യ 20-ല്‍ സ്ഥാനം പിടിച്ച മറ്റ് ഇന്ത്യക്കാര്‍.
ബൗളിങ്ങില്‍ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനത്തുനിന്നും പിന്നോട്ടിറങ്ങി മൂന്നാമതായി.വെസ്റ്റിന്‍ഡീസ് ഓഫ്‌സ്പിന്നര്‍ സുനില്‍ നരെയ്ന്‍ രണ്ടാം സ്ഥാനത്തേക്കു കയറി.ഇംഗ്ലണ്ടിന്റെ സ്റ്റീവന്‍ ഫിന്‍, ശ്രീലങ്കയുടെ രംഗന ഹെറാത്ത് എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News