Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 3:45 am

Menu

Published on January 31, 2017 at 10:31 am

ആ വിജയത്തില്‍ നിര്‍ണായകമായത് അദ്ദേഹത്തിന്റെ വാക്കുകളായിരുന്നു; ബുംറ

virat-kohlis-gem-of-advice-to-jasprit-bumrah-helps-to-win-against-england

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി20യിലെ വിജയത്തില്‍ നിര്‍ണായകമായ സംഭവം വിവരിച്ച് ഇന്ത്യന്‍ പോസ് ബൗളര്‍ ജസ്പ്രീത് ബുംറ. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത് ബുംറയുടെ പ്രകടനമായിരുന്നു.

ആദ്യ മത്സരം തോറ്റ ഇന്ത്യയ്ക്ക് പരമ്പരയില്‍ നിലനില്‍ക്കണമായിരുന്നെങ്കില്‍ ജയം അനിവാര്യമായിരുന്നു. മത്സരത്തിലെ ഇംഗ്ലണ്ടിന് അവസാന ഓവറില്‍ 8 റണ്‍സ് ജയിക്കാന്‍ വേണ്ടിയിരുന്നപ്പോഴാണ് വെറും 2 റണ്‍സ് മാത്രം വഴങ്ങി ബുംറ ഇന്ത്യയ്ക്ക് ജയമൊരുക്കിയത്.

നായകന്‍ വിരാട് കോഹ്ലിയുടെ ഉപദേശമാണ് തനിക്ക് ആ അവസാന ഓവറും അവസാന പന്തും എറിയാന്‍ ആത്മവിശ്വാസമേകിയതെന്ന് മത്സര ശേഷം ബുംറ തന്നെ വെളിപ്പെടുത്തി. അവസാന ഓവറിലെ അവസാന പന്തില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 6 റണ്‍സ് വേണമെന്നിരിക്കെ എങ്ങനെ എറിയണമെന്നറിയാതെ സംശയിച്ചു നിന്ന ബുംറയുടെ അടുത്തെത്തിയ കോഹ്ലി ഒരു ക്യാപ്റ്റന്റെ റോള്‍ ഭംഗിയാക്കുകയായിരുന്നു.

എങ്ങനെ എറിയണമെന്ന് ബുംറ തന്നോട് ചോദിച്ചിരുന്നു. നീ നിന്റെ കഴിവിനനുസരിച്ച് ബൗള്‍ ചെയ്താല്‍ മതിയെന്ന് താന്‍ പറഞ്ഞു. ഇനി ഇപ്പോള്‍ അവര്‍ ിക്സ് അടിച്ചാലും അത് കാര്യമാക്കേണ്ടെന്നും ഇന്നത്തോടെ ലോകം അവസാനിക്കാന്‍ പോകുന്നില്ലെന്നും താന്‍ അവനോട് പറഞ്ഞു, മത്സരശേഷം നടന്ന സമ്മാനദാന ചടങ്ങില്‍ കോഹ്ലി പറഞ്ഞ വാക്കുകളാണിത്.

കോഹ്ലിയുടെ ഈ ഉപദേശം ലഭിച്ചതിനാലാണ് അവസാന പന്തില്‍ ഇംഗ്ലണ്ടിനെതിരെ വിജയിക്കാനായതെന്ന് ബുംറ പറഞ്ഞു. ക്യാപ്റ്റന്റെ ആത്മവിശ്വാസം എപ്പോഴും നമുക്ക് കരുത്താണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അദ്ദേഹം തന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ തന്റെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നുണ്ടെന്നും ബുംറ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News