Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2024 4:07 pm

Menu

Published on April 6, 2017 at 6:10 pm

വൈറ്റമിന്‍ സിയും ജലദോഷവും തമ്മിലുള്ള ബന്ധം

vitamin-c-and-cold

വൈറ്റമിന്‍ സിയും ജലദോഷവും തമ്മില്‍ വല്ല ബന്ധവും ഉണ്ടോ? ചെറുതെങ്കിലും മിക്കവരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ് ജലദോഷം. വൈറസ് പകര്‍ത്തുന്ന രോഗമാണിത്.

മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, പനി ഇവയെല്ലാം ജലദോഷത്തോടൊപ്പം വരുന്നതാണ്. ജലദോഷം വരുന്നത് കുറയ്ക്കാന്‍ ജീവകം സിയ്ക്ക് കഴിയുമെന്നാണ് പുതിയ പഠനം.

vitamin-c-and-cold1

ശാരീരികമായി ഊര്‍ജ്ജസ്വലരായവരില്‍ ജലദോഷം ഉണ്ടാകുന്ന തവണ പകുതിയായി കുറയ്ക്കാന്‍ ജീവകം സിയ്ക്ക് കഴിയും. ഫിന്‍ലന്‍ഡിലെ ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഹാരി ഹെറിലയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍, ദിവസവും 6 മുതല്‍ 8 ഗ്രാം വരെ വൈറ്റമിന്‍ സി ഉപയോഗിച്ചതു മൂലം, ജലദോഷത്തിന്റെ തവണകളെ കുറയ്ക്കാന്‍ സാധിച്ചു. ജലദോഷം കുറയ്ക്കാനും ഇതുപകരിച്ചു.

ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ വൈറ്റമിന്‍ സിയും ഉപയോഗിച്ചു തുടങ്ങണമെന്ന് ‘ന്യൂട്രിയന്റസ്’ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

കാപ്‌സിക്കം, കടുംപച്ച ഇലക്കറികള്‍, കിവിപ്പഴം, ബ്രോക്കോളി, പയറുവര്‍ഗ്ഗങ്ങള്‍, നാരക ഫലങ്ങളായ ഓറഞ്ച്, നാരങ്ങ, മുസംബി, തക്കാളി, പപ്പായ ഇവയിലെല്ലാം വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു.

വിവിധതരം ബാക്ടീരീയ, വൈറസുകള്‍, പ്രോട്ടോസോവ ഇവയുണ്ടാക്കുന്ന അണുബാധകളെ കുറയ്ക്കാനും തടയാനും വൈറ്റമിന്‍ സിയ്ക്കു കഴിയും എന്ന് മൃഗങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.

എന്നാലിതുവരെ മനുഷ്യരിലുണ്ടാകുന്ന വൈറല്‍ ഇന്‍ഫെക്ക്ഷനുകള്‍ക്ക് എത്രമാത്രം പ്രധാനമാണ് എന്ന് അറിഞ്ഞിരുന്നില്ല.

ദിവസം 6 ഗ്രാം വൈറ്റമിന്‍ സി ശരീരത്തില്‍ ചെന്നവര്‍ക്ക് ജലദോഷം നീണ്ടുനില്‍ക്കുന്ന സമയം 17 ശതമാനവും  8ഗ്രാം ദിവസവും കഴിച്ചവര്‍ക്ക് 19 ശതമാനവും ജലദോഷം കുറയ്ക്കാന്‍ സാധിക്കും എന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആരോഗ്യത്തോടെ ശരീരത്തെ നിലനിര്‍ത്താന്‍ വൈറ്റമിന്‍ സി കൂടിയേതീരൂ. എല്ലുകള്‍, പേശികള്‍, രക്തക്കുഴലുകള്‍ ഇവയുടെ ആരോഗ്യത്തിന് വൈറ്റമിന്‍ സി ആവശ്യമാണ്. ഇരുമ്പിന്റെ ആഗിരണത്തിന് സഹായിക്കുന്ന കൊളാജന്റെ നിര്‍മാണത്തിന് സഹായിക്കുന്നതും വൈറ്റമിന്‍ സിയാണ്.

Loading...

Leave a Reply

Your email address will not be published.

More News