Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 2:42 pm

Menu

Published on February 17, 2017 at 11:50 am

വെയിലു കൊള്ളാതെ അങ്ങനെ നടക്കണ്ട

vitamin-d-deficiency-and-sun-light

ചെറിയ വെയിലാണെങ്കില്‍ പോലും പുറത്തിറങ്ങാതെയും, ചെറിയ ദൂരത്തേക്കാണെങ്കിലും വാഹനത്തില്‍ പോകുന്നതും പലരും ചെയ്യുന്ന കാര്യമാണ്. ഇത്തരത്തില്‍ വെയിലു കൊള്ളാതെ നടക്കുമ്പോഴുള്ള നഷ്ടം നിങ്ങള്‍ക്കു തന്നെയെന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും.

കാരണം നമ്മുടെ ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡിയുടെ ഏറിയ പങ്കും ലഭിക്കുന്നത് സൂര്യപ്രകാശത്തിലൂടെയാണ്. വെയിലു കൊള്ളാത്തവര്‍ക്ക് വൈറ്റമിന്‍ ഡിയുടെ കുറവ് ഉണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നുമല്ല.

എല്ലുകളുടെ ആരോഗ്യത്തിന് വൈറ്റമിന്‍ ഡി അത്യന്താപേക്ഷിതമാണ്. ഇത് എല്ലുകളുടെ ബലവും കരുത്തും വര്‍ദ്ധിപ്പിക്കും. ശരീരത്തിലേക്ക് കാത്സ്യം ആഗിരണം ചെയ്യുന്നതിന് വൈറ്റമിന്‍ ഡി വേണമെന്നതാണ് കാരണം.

ശരീരത്തിന് ആവശ്യമുളള വൈറ്റമിന്‍ ഡിയുടെ 80 ശതമാനവും സൂര്യപ്രകാശത്തില്‍ നിന്നാണ് ലഭിക്കുന്നത്. 20 ശതമാനം ഭക്ഷണത്തില്‍ നിന്നും. ഇതില്‍ തന്നെ മാംസാഹാരത്തില്‍ നിന്നാണ് ഭൂരിഭാഗവും. മത്സ്യം, മത്സ്യഎണ്ണ, മുട്ടയുടെ മഞ്ഞക്കരു, മാട്ടിറച്ചി എന്നിവ കഴിക്കുന്നത് വൈറ്റമിന്‍ ഡി ശരീരത്തിലെത്താന്‍ സഹായിക്കും.

മാത്രമല്ല ശരീരത്തിലെ ഫോസ്ഫേറ്റിന്റെ അളവ് കൃത്യമായി നിലനിര്‍ത്താനും ശരീരഭാഗങ്ങളിലെ നീര്‍വീക്കം ചെറുക്കാനും വൈറ്റമിന്‍ ഡി ആവശ്യമാണ്.

എല്ലുകള്‍ക്ക് അനുഭവപ്പെടുന്ന വേദന, പേശികള്‍ക്ക് ബലക്ഷയം തുടങ്ങിയവയാണ് വൈറ്റമിന്‍ ഡിയുടെ കുറവിന്റെ ലക്ഷണം.  ദീര്‍ഘകാലം ഇതേ അവസ്ഥ തുടര്‍ന്നാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് കാരണമാകും.

പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, തലച്ചോറിനെയും നട്ടെല്ലിനെയും ദുര്‍ബലപ്പെടുത്തുന്ന മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ് തുടങ്ങിയവയും വൈറ്റമിന്‍ ഡി കുറഞ്ഞാലുണ്ടാകാം. സമീകൃതാഹാരവും സൂര്യപ്രകാശമേല്‍ക്കലുമാണ് വിറ്റാമിന്‍ ഡിയുടെ കുറവ് പരിഹരിക്കാനുളള സ്വാഭാവികമാര്‍ഗങ്ങള്‍.

മാത്രമല്ല കറുത്ത തൊലിയുളളവരില്‍ സൂര്യപ്രകാശത്തില്‍ നിന്നുളള വൈറ്റമിന്‍ ഡി ആഗിരണം കുറയുമെന്നതും ശ്രദ്ധിക്കേണ്ടതാണ്. പ്രായമാകുമ്പോള്‍ വൃക്കകള്‍ക്ക് വൈറ്റമിന്‍ ഡി പ്രവര്‍ത്തനക്ഷമമായ രീതിയിലേക്ക് മാറ്റാന്‍ കഴിയാതെ പോകുന്നതും പ്രശ്നമാകാറുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News