Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 24, 2024 6:49 pm

Menu

Published on October 28, 2016 at 11:02 am

നയന്‍താരയ്ക്കെതിരെ ആഞ്ഞടിച്ച് ഹാസ്യതാരം വിവേക്

vivekhs-controversial-speech-about-nayanthara

പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നയന്‍താര എത്താത്തിനെ പരമാര്‍ശിച്ച് ഹാസ്യ നടന്‍ വിവേക്.കാർത്തി നായകനാകുന്ന കാഷ്മോരയിൽ നായികയാണ്‌ നയൻതാര. സിനിമയുടെ പ്രൊമോഷൻ പരിപാടിയുമായി ബന്ധപ്പെട്ട്‌ നടത്തിയ വാർത്താ സമ്മേളനത്തിലാണ്‌ നയൻതാരയെ പരോക്ഷമായി വിമർശിച്ച്‌ നടൻ വിവേക്‌ രംഗത്തെത്തിയത്‌. നയൻതാര സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുക്കാത്തതിനെയായിരുന്നു വിവേക്‌ വിമർശിച്ചത്‌.

ചില നായികമാര്‍ പ്രമോഷന്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇവര്‍ക്ക് അധികം പ്രതിഫലം നല്‍കേണ്ടെന്നും വിവേക് തമാശയായി പറഞ്ഞു. കാഷ്‌മോരയുടെ പ്രൊമോഷനായി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു വിവേകിന്റെ വിമര്‍ശനം.

ആക്ഷനും കോമഡിയും ഹൊററും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്തിരിക്കുന്ന എന്റര്‍ടെയ്‌നര്‍ എന്നാണ് അണിയറക്കാര്‍ കാഷ്‌മോരയെ വിശേഷിപ്പിക്കുന്നത്. മിത്തും ഫിക്ഷനും ചേരുന്ന അവതരണം. ഹിസ്റ്ററിയല്ല, മിസ്റ്ററിയാണു കാഷ്‌മോര എന്നാണു സംവിധായകന്‍ ഗോകുല്‍ പറയുന്നത്. മന്ത്രവാദങ്ങളുടെയും ആഭിചാരങ്ങളുടെയും ലോകത്തെക്കുറിച്ച് നടത്തുന്ന ഒരന്വേഷണത്തിലേക്ക് നൂറ്റാണ്ടുകള്‍ക്കു മുമ്പുള്ള ചില സംഭവങ്ങള്‍ വന്നുചേരുകയാണ്. വായനയ്ക്കിടെ എപ്പോഴോ മനസ്സിലുടക്കിയ കാഷ്‌മോര എന്ന പേര് ചിത്രത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നു സംവിധായകന്‍ പറയുന്നു. രൗദ്രം (2011), ഇതര്‍ക്കുതാനേ ആസൈപട്ടായ് ബാലകുമാരാ (2013) എന്നീ ലോബജറ്റ് ചിത്രങ്ങള്‍ക്കു ശേഷമാണ് ഗോകുല്‍ കാഷ്‌മോര എന്ന ബ്രഹ്മാണ്ഡ ചിത്രം സംവിധാനം ചെയ്യുന്നത്.

Loading...

Leave a Reply

Your email address will not be published.

More News