Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:59 pm

Menu

Published on June 18, 2014 at 4:00 pm

നെസ് വാഡിയയ്ക്ക് അധോലോക ഭീഷണിയുള്ളതായി പരാതി

wadia-group-receives-underworld-threat-call

മുംബൈ :ബോളിവുഡ് നടി പ്രീതി സിൻറയുമായുള്ള കലഹത്തിനിടയിൽ നെസ് വാഡിയയ്ക്ക് അധോലോക ഭീഷണിയുള്ളതായി പിതാവ് നുസ്ലി വാഡിയ പോലീസിൽ പരാതി നൽകി. പ്രീതി സിൻറയുമായുള്ള നെസ് വാഡിയയുടെ കലഹമാണ് ഭീഷണിക്ക് കാരണമെന്ന് പറയപ്പെടുന്നു.ഭീഷണിപ്പെടുത്തുന്ന വിധത്തിൽ രണ്ട് കോളുകളാണ് വന്നിട്ടുള്ളതെന്നും അതിൽ ഒന്ന് ഓസ്ട്രേലിയയിൽ നിന്നും മറ്റേത് മുംബൈയിൽ നിന്നുമാണെന്ന് മുംബൈ ക്രൈം ബ്രാഞ്ചിൻറെ പ്രത്യേക സെല്ലിന് നൽകിയ പരാതിയിൽ പറയുന്നു.ഐ.പി.എൽ മാച്ചിനിടെ നെസ് വാഡിയ തന്നെ ലൈംഗീകമായി അപമാനിക്കാൻ ശ്രമിച്ചെന്ന പ്രീതി സിൻറയുടെ പരാതിയെ തുടർന്നുള്ള അന്വേഷണം നടക്കുമ്പോൾ തന്നെയാണ് ഇപ്പോൾ പുതിയൊരു സംഭവം ഉണ്ടായിരിക്കുന്നത്.മാത്രമല്ല നെസ് വാഡിയയുമായി ഒന്നിച്ചു പോകാൻ സാധിക്കാത്തതിനാൽ പ്രീതി ഐ.പി.എൽ ഓഹരികൾ വിറ്റൊഴിക്കാൻ ഒരുങ്ങുന്നതായും വാർത്തകളുണ്ട്.പ്രീതി സിൻറയ്ക്കും നെസ് വാഡിയയ്ക്കും പഞ്ചാബ് ടീമിൽ 23 ശതമാനം ഓഹരി വീതമാണുള്ളത്.

Loading...

Leave a Reply

Your email address will not be published.

More News