Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:01 pm

Menu

Published on January 30, 2015 at 11:49 am

വാള്‍നട്ട് കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന്‌ പഠനം

walnuts-can-improve-memory-power

ദിവസേന വാള്‍നട്ട് കഴിക്കുന്നത് ഓര്‍മശക്തി വര്‍ധിപ്പിക്കുമെന്ന് പഠനം.ദിവസം 13 ഗ്രാം വാള്‍നട്ട് കഴിക്കുന്നവരില്‍ ഓര്‍മശക്തി, ഏകാഗ്രത, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള ശേഷി എന്നിവ വർദ്ധിക്കുന്നതായി   പഠനം പറയുന്നു. കാലിഫോര്‍ണിയയിലെ ഒരുകൂട്ടം ഗവേഷകരാണ് ഈ പുതിയ കണ്ടെത്തലിന് പിന്നിൽ .20 നും 59 നും ഇടയില്‍ പ്രായമുള്ളവരെയാണ് പഠനത്തിനായ് തിരഞ്ഞെടുത്തത്. വാള്‍നട്ടില്‍ ധാരളമായി അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റും ധാതുക്കളും വിറ്റാമിനുകളുമാണ് ഓര്‍മശക്തി വര്‍ധിപ്പിക്കുന്നത്. കൂടാതെ വാള്‍നട്ടില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫ ലിനോലെനിക് ആസിഡ്, ഫാറ്റി ആസിഡ് എന്നിവ തലച്ചോറിന്റേയും ഹൃദയത്തിന്റേയും പ്രവര്‍ത്തനത്തിന് ഉത്തമമാണ്. തലച്ചോറിന് അല്‍ഷിമേഴ്‌സ് എന്ന അസുഖത്തെ ചെറുക്കാനും ഇത് സഹായിക്കുന്നു.2012 ലെ ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തില്‍ 7.7 മില്യണ്‍ ജനങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗത്തിന് അടിമകളാണുള്ളത്. 2030 ല്‍ ഇത് ഇത് ഇരട്ടിയായി വര്‍ധിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Loading...

Leave a Reply

Your email address will not be published.

More News