Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:29 pm

Menu

Published on December 7, 2016 at 9:06 am

മമ്മിയെത്തുന്നു, പേടിപ്പിക്കാന്‍….. ട്രെയിലര്‍ കാണാം….!!

watch-the-trailer-for-the-mummy-reboot-starring-tom-cruise-that-looks-exactly-like-a-supernatural-mission-impossible

പിരമിഡുകളുടെ ലോകത്തെ പേടിപ്പിക്കുന്ന കാഴ്ചകള്‍ക്കായി കാത്തിരിക്കാം. ആരാധകരെ ആകാംഷയുടെയും ഭയത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തിയ മമ്മി വീണ്ടുമെത്തുന്നു.

അലക്‌സ് കര്‍സ്മാന്‍ സംവിധാനം ചെയ്യുന്ന ദ മമ്മിയുടെ ട്രെയിലറെത്തി.  രണ്ട് മിനിട്ടോളം ദൈര്‍ഘ്യമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയത്. ഹോളിവുഡ് സൂപ്പര്‍ താരം ടോം ക്രൂസ് നായകനാകുന്ന ചിത്രത്തില്‍ റസല്‍ കോ, സോഫിയ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. മുന്‍പിറങ്ങിയ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമാണ് പുതിയ ചിത്രമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ഈജിപ്ഷ്യന്‍ മരുഭൂമിയില്‍ മറവുചെയ്ത മമ്മിയുമായി ലണ്ടനിലേക്ക് യാത്ര ചെയ്യുന്ന സൈനികസംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

1999ല്‍ ആണ് മമ്മി സീരീസിലെ ആദ്യ ചിത്രം ദ മമ്മിയെത്തുന്നത്. സ്റ്റീഫന്‍ സമ്മേഴ്‌സ് ഒരുക്കിയ ഈ ചിത്രത്തില്‍ ബ്രണ്ടന്‍ ഫ്രേസറും റെച്ചല്‍ വെയ്‌സുമായിരുന്നു പ്രധാനതാരങ്ങള്‍. ബിസി 1290 ഈജിപ്ഷ്യന്‍ കാലഘട്ടത്തെയും മമ്മികളെയും പ്രധാനവിഷയങ്ങളാക്കിയാണ് ചിത്രം കഥ പറഞ്ഞത്.

ആദ്യ പതിപ്പിന്റെ വന്‍ വിജയത്തെത്തുടര്‍ന്ന് 2001ല്‍ ദ മമ്മി റിട്ടേണ്‍സ് എന്ന പേരില്‍ രണ്ടാം ഭാഗമെത്തി. ദ മമ്മി റിട്ടേണ്‍സ് എന്ന പേരില്‍. തുടര്‍ന്ന് 2008ല്‍ മൂന്നാം പതിപ്പ് ദ മമ്മി: ടോംബ് ഓഫ് ദ ഡ്രാഗണ്‍ എംപററും എത്തി.എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് മമ്മിയുടെ നാലാം പതിപ്പ് പ്രേക്ഷകരിലേക്കെത്തുന്നത്. നൂതനസാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ് മമ്മിയുടെ നാലാം പതിപ്പ് ഒരുക്കുന്നത്.അടുത്ത വര്‍ഷം ജൂണിലാണ് ചിത്രം റിലീസ് ചെയ്യുക.

Loading...

Leave a Reply

Your email address will not be published.

More News