Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 13, 2024 11:33 am

Menu

Published on October 15, 2015 at 1:06 pm

രാവിലെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടുണ്ടോ? ഇനി ഉറക്കമുണരാം…ഉന്മേഷത്തോടെ !!

ways-get-morning-energy

രാവിലെ ഉറക്കം ഉണർന്നാലും കിടക്കയിൽ നിന്നും എഴുന്നേൽക്കാൻ മടിയുള്ളവരാണ് നമ്മളിൽ പലരും.
ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാന്‍ മനസു മാത്രം പോരാ, ശരീരം അനുവദിക്കുകയും വേണം. രാത്രിയിലെ ചിട്ടകളും പ്രഭാതത്തിലെ ഉണര്‍ച്ചയെയും ആ ദിവസത്തെ മുഴുവൻ പ്രവർത്തനങ്ങളെയും ബാധിക്കും. ഇതിനു വേണ്ട ചില വഴികളെക്കുറിച്ചറിയൂ

➤ ഉറങ്ങുന്നതിന് രണ്ടു മണിക്കാര്‍ മുന്‍പെങ്കിലും അത്താഴം കഴിയ്ക്കുക. അതും ലളിതമായി മതി. ദഹനത്തെ ഇത് സഹായിക്കും. നല്ല ദഹനം ഉറക്കത്തെയും സ്വാധീനിക്കും.

➤ നല്ല പോലെ ഉറങ്ങിയെങ്കിൽ മാത്രമേ ഉന്മേഷത്തോടെ ഉണര്‍ന്നെഴുന്നേല്‍ക്കാനും സാധിക്കൂ.

➤ രാത്രി മദ്യം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ഇത് ഉറക്കത്തെ സഹായിക്കുമെന്ന സാക്ഷ്യപ്പെടുത്തലും. യഥാര്‍ത്ഥത്തില്‍ മദ്യം ഉറക്കത്തെ സഹായിക്കുകയല്ലാ, ശരീരത്തെ തളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന്റെ ഫലമായി ക്ഷീണിച്ച ഉറക്കമാണ് ലഭിക്കുന്നത്.ഇതുമൂലം കാലത്തെഴുന്നേല്‍ക്കാന്‍ വളരെ ബുദ്ധിമുട്ടും. മദ്യം ഇടയ്ക്കിടെ മൂത്രമൊഴിക്കുവാനുള്ള തോന്നലുണ്ടാക്കുമെന്നതിനാല്‍ ഉറക്കവും തടസപ്പെടും

➤ സൂര്യപ്രകാശം ലഭിച്ചാല്‍ തലച്ചോറിലെ പീനിയല്‍ ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുകയും മെലാട്ടനിന്റെ ഉല്‍പാദനം കുറയുകയും ചെയ്യും. മെലാട്ടനിന്‍ ഉന്മേഷം കെടുത്തുന്ന ഒന്നാണ്

➤ രാവിലെ ഉണര്‍ന്നെഴുന്നേറ്റാല്‍ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. നീണ്ട മണിക്കൂറുകള്‍ വെള്ളം കുടിയ്ക്കാത്തത് ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ക്ഷീണം തോന്നാതിരിക്കാന്‍ ഇത് പ്രധാനമാണ്

➤ വ്യായാമം, യോഗ എന്നിവ ശരീരത്തിനും മനസിനും കൂടുതല്‍ ഊര്‍ജം നല്‍കും. ദിവസത്തേക്കു മുഴുവനുമുള്ള ഊര്‍ജം കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും.

➤ യാതൊരു കാരണവശാലും പ്രഭാതഭക്ഷണം ഉപേക്ഷിക്കരുത്. മണിക്കൂറുകള്‍ നീണ്ട ഉറക്കത്തിനൊടുവില്‍ ശരീരത്തിന് ഭക്ഷണം ആവശ്യമാണ്. നല്ലൊരു ബ്രേക് ഫാസ്റ്റിന് ദിവസം മുഴുവനുമുള്ള ഊര്‍ജം നല്‍കാനും സാധിക്കും

Loading...

Leave a Reply

Your email address will not be published.

More News