Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:19 am

Menu

Published on March 13, 2015 at 1:51 pm

കാൻസറിനെ പ്രതിരോധിക്കാൻ….!

ways-to-avoid-cancer

മനുഷ്യരാശിയെ ഒന്നടങ്കം കാർന്നു തിന്നുന്ന ഒരസുഖമായി മാറികഴിഞ്ഞു കാന്‍സര്‍ ഇന്ന്.ഓരോ വർഷത്തിലും ക്യാൻസർ മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണ്. കാന്‍സറിന് വിധേയരാകുന്നവരില്‍ സ്ത്രീപുരുഷന്മാരും, നവജാത ശിശുക്കളും വരെയുണ്ട്പ്രാരംഭദശയില്‍ കണ്ടുപിടിക്കുകയും കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്താല്‍ ഈ രോഗത്തെ വരുതിയിലാക്കാന്‍ കഴിയും. ഏതൊരു രോഗമായാലും മൂര്‍ധന്യാവസ്ഥയില്‍ അപകടകാരിയാണ്. അതുപോലെ തന്നെയാണു കാന്‍സറും. നിര്‍ഭാഗ്യവശാല്‍ വളരെ വൈകി മാത്രമേ കാന്‍സര്‍ കണ്ടുപിടിക്കപ്പെടുന്നുള്ളു എന്നതാണ് ഈ രോഗം ഒരു കീറാമുട്ടിയായി മാറാനുള്ള കാരണം.കാന്‍സറിന് കാരണമാകുന്ന നിരവധി പ്രേരകഘടകങ്ങളില്‍ ഏറിയപങ്കും ജീവിതരീതിയുമായി ബന്ധപ്പെട്ടതാണ്. തെറ്റായ ഭക്ഷണശീലങ്ങള്‍, പുകവലി, മദ്യപാനം, പരിസ്ഥിതി മലിനീകരണം, പാരമ്പര്യം ഇവയൊക്കെ അര്‍ബുദത്തിന് ഇടയാക്കുന്ന പ്രധാന ഘടകങ്ങളാണ്. ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുകയും, പെരുകുന്നതില്‍ നിന്ന് തടയുകയും  ചെയ്യുക എന്നതാണ്  കാന്‍സറിനെ പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്.ഇതിന് സഹായിക്കുന്ന ചില മാർഗ്ഗങ്ങളുണ്ട്.അവ എന്തൊക്കെയാണെന്ന് നോക്കാം….

വ്യായാമം

ഇന്ന് ഏറിയ പങ്ക് ആള്‍ക്കാരും വ്യായാമങ്ങളുടെ പ്രധാന്യം മനസിലാക്കി അവ കൃത്യമായി ചെയ്യുന്നവരാണ്. ഹൃദയാരോഗ്യത്തിനും, ശരീരഭാരം കുറയ്ക്കാനും, തുടങ്ങി കാന്‍സ റിനെ ചെറുക്കാന്‍ സഹായിക്കുന്ന വ്യായാമങ്ങളുമുണ്ട്. നടത്തം, നീന്തല്‍ എന്നിവയൊക്കെ ഇതിന് സഹായിക്കും.

walk

ആഹാരക്രമം

സമീകൃത ആഹാരം ഒരിക്കലും കാന്‍സര്‍ മുക്ത ജീവിതം ഉറപ്പ് നല്കില്ല,പക്ഷേ കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യതകളെ ഒരു വലിയ പരിധിവരെ അത് തടയും. പച്ചക്കറിയും ,പഴങ്ങളും ഗോതമ്പ് ബ്രഡ്, പാല്‍ , ഡയറി ഫുഡ്‌സ് പോലെ നാര് സമൃദ്ധമായ ആഹാരങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്തുക. പാക്കറ്റ് ഇറച്ചി ഉത്പന്നങ്ങള്‍ പരമാവധയോഴിവാക്കുക.

food

ഉറക്കം

8-10 മണിക്കൂര്‍ നീളുന്ന ഉറക്കം    കാന്‍സറിനെ തടയാന്‍ ഒരു പരിധി വരെ സഹായിക്കുന്നതാണെന്നാണ് കണ്ടെത്തല്‍. ആഴത്തിലുള്ളതും, പതിവ് സമയക്രമത്തിലുള്ളതുമായ ഉറക്കം ശരീരത്തിന്‍റെ സമയക്രമത്തെ ശക്തിപ്പെടുത്തുന്നു. ഇത് എന്‍ഡോക്രൈന്‍ സിസ്റ്റവുമായി ഏറെ ഗാഡമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. കൃത്യമായ ഉറക്കശീലം കാന്‍സര്‍ തടയാന്‍ സഹായിക്കും.

sleep

മദ്യപാനം

മദ്യപാനം വായ്, അന്ന-ശ്വാസ നാളങ്ങള്‍, ബ്രസ്റ്റ്, ലിവര്‍ കാന്‍സറുകള്‍ക്ക് കാരണമാകുന്നു. മദ്യ ഉപഭോഗം കുറയ്ക്കുന്നതിലൂടെ ഇത്തരം കാന്‍സര്‍ സധ്യതകളില്‍ നിന്ന് നമുക്ക് രക്ഷ നേടാം.

o-MAN-DRINKS-BEER-facebook

പുകയില ഉത്പന്നങ്ങള്‍

ലോകത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ മൂലം മരിക്കുന്നത് പുകയില ഉപയോഗിക്കുന്നവരാണ്. നിരവധി കാന്‍സറുകളുടെ വില്ലന്‍ പുകയിലയാണ്. നമ്മുടെ ജീവിതത്തില്‍ നിന്ന് തന്നെ നമുക്ക് പുകയില ഒഴിവാക്കാം.

France Introduce Smoking Ban In Public Places

കാന്തിക തരംഗങ്ങള്‍

എക്സ്-റേ, മാമോഗ്രാം, തുടങ്ങിയ തരത്തിലുള്ള തരംഗങ്ങള്‍ സ്ഥിരമായേല്‍ക്കുന്നത് കാന്‍സറിന് ഇടവരുത്തും. ഇത്തരം തരംഗങ്ങള്‍ ശരീരത്തിലേല്‍ക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക.

x-ray

ശരീരഭാരം

ശരീരത്തിന്‍റെ അമിത വണ്ണം കിഡ്നി, വന്‍കുടല്‍, മലാശയം എന്നിവിടങ്ങളിലെ കാന്‍സറുമായി ബന്ധപ്പെട്ട് കിടക്കുന്നു. അമിതവണ്ണത്തെക്കുറിച്ച് ബോധ്യമുള്ളവരായിരിക്കുന്നതിനൊപ്പം ശരീരം സജീവമായി നിര്‍ത്താനും ശ്രദ്ധിക്കണം.

weight

വൈകാരിക സംഘര്‍ഷങ്ങള്‍

വൈകാരിക സംഘര്‍ഷങ്ങള്‍ മാനസികാവസ്ഥയെ തകരാറിലാക്കുന്നതാണ്. ഇത് കാന്‍സറിനും കാരണമാകാം. ഇതിനുള്ള സാധ്യത ഇല്ലാതാക്കാന്‍ വൈകാരികമായ സന്തുലനം ജീവിതത്തില്‍ പിന്തുടരാന്‍ ശ്രമിക്കുക.

tension

 

ചായ

കാന്‍സര്‍ തടയാന്‍‌ ഏറെ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ദിവസവും ഓരോ കപ്പ് ഗ്രീന്‍ ടീ കഴിക്കുന്നത് രോഗബാധയെ ചെറുക്കാന്‍ സഹായിക്കും.

Green-Tea-weight-loss

ഉപ്പ്

ഉപ്പ് അമിതമായി ഉപയോഗിക്കുന്നത് വയറിലെ കാന്‍സറിന് ഇടയാക്കും. ഉപ്പ് ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്നത് വഴി ഇതിനുള്ള സാധ്യത കുറയ്ക്കാം.

salty-snacks

കോളിഫ്ലവര്‍

പലരും ഇഷ്ടപ്പെടാത്ത ഒരു പച്ചക്കറിയിനമാണ് കോളിഫ്ലവര്‍. എന്നാല്‍ കാന്‍സറിനെ തടയാന്‍ കരുത്തുള്ള ഈ പച്ചക്കറി ആഴ്ചയിലൊരിക്കലെങ്കിലും ഉപയോഗിക്കുന്നത് ശീലമാക്കുക.

Cauliflower

ബ്രസീല്‍ നട്ട്

സൗത്ത് അമേരിക്കയില്‍ വിപുലമായി കൃഷി ചെയ്യപ്പെടുന്ന ഒരിനം സസ്യമാണ് ബ്രസീല്‍ നട്ട്. സെലെനിയം ധാരാളമായി അടങ്ങിയ ബ്രസീല്‍ നട്ടിന് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാനുള്ള കഴിവുണ്ട്. ബ്രസീല്‍ നട്ട് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് കാന്‍സര്‍ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

bazil nut

ചുവന്ന ജ്യൂസ്

മാതളനാരകത്തിന്‍റേത് പോലുള്ള ചുവന്ന ജ്യൂസുകള്‍ കാന്‍സര്‍ തടയുന്നതാണ്. ഇവയില്‍ പോളിഫെനോല്‍സ്, ഐസോഫ്ലേവനോസ്, ഇലാജിക് ആസിഡ് തുടങ്ങി ക്യാന്‍സറിനെ തടയുന്ന ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്.

juice

ഗര്‍ഭനിരോധന ഗുളികകള്‍

സ്ത്രീകളിലെ സ്തനാര്‍ബുദവും, കരളിലെ കാന്‍സറിനും ഇടയാക്കുന്നതാണ് ഗര്‍ഭനിരോധന ഗുളികകള്‍. അണ്ഡവിസര്‍ജ്ജനത്തെ തടയുന്ന ഈസ്ട്രജന്‍, പ്രൊജെസ്റ്റിന്‍ എന്നിവ അടങ്ങിയ ഈ ഗുളികകള്‍ ആരോഗ്യത്തിന് ദോഷകരമാണ്.

birth control tablets

അമിതമായ സൂര്യപ്രകാശം

സ്ഥിരമായി സൂര്യപ്രകാശം നേരിട്ടേല്ക്കുന്നത് ത്വക്ക് കാന്‍സറിന് വഴിവെയ്ക്കാം. സണ്‍സ്‌ക്രീന്‍, തൊപ്പികള്‍, സണ്‍ ഗ്ലാസ് തുടങ്ങിയവ ഉപയോഗിച്ച് ഒരു പരിധിവരെ ഇത് നിയന്ത്രിക്കാം. ഡ്രൈവിംഗ് സമയത്ത് ഗ്ലൗസുകള്‍ ഉപയോഗിക്കാനുംശ്രദ്ധിക്കാം.

sunset

തൊഴില്‍

പഠനങ്ങളനുസരിച്ച് തൊഴില്‍ സാഹചര്യങ്ങള്‍ ചിലപ്പോള്‍ കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് ഇടയാക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുക, രാസവസ്തുക്കള്‍, മാലിന്യങ്ങള്‍ തുടങ്ങിയവയുമായി ഇടപഴകേണ്ടി വരുന്ന ജോലി ചെയ്യുന്നവര്‍ക്ക് ക്യാന്‍സര്‍ വരാനുള്ള സാധ്യതയുണ്ട്.

COMPUTER VISION SYNDROME

കുടുംബചരിത്രം

കാന്‍സര്‍ പാരമ്പര്യമായി ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തില്‍ മുന്‍പ് ആര്‍ക്കെങ്കിലും കാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ അത് മനസിലാക്കി വേണ്ടുന്ന മുന്‍കരുതലുകളെടുക്കണം.

family

Loading...

Leave a Reply

Your email address will not be published.

More News