Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 11:21 am

Menu

Published on March 9, 2015 at 5:23 pm

താരൻ ഒഴിവാക്കാൻ ചില എളുപ്പ മാർഗ്ഗങ്ങളിതാ…

ways-to-get-rid-of-dandruff

സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും ഒരുപോലെ അലട്ടുന്ന പ്രശ്‌നമാണ് തലയിലെ താരൻ. കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവരിൽ വരെ താരൻ ഉണ്ടാകാറുണ്ട്.തലയുടെ ശുചിത്വമില്ലായ്‌മയാണ്‌ താരന്‍ വരാനുള്ള പ്രധാന കാരണം.ചൊറിച്ചിൽ, കഠിനമായ മുടികൊഴിച്ചിൽ, വെളുത്ത പൊടി തലയിൽ നിന്നും ഇളകുക, തലയോട്ടിയിലെ തൊലിയിൽ ചെറിയ വിള്ളലുകൾ തുടങ്ങിയവയാണ് താരന്റെ ലക്ഷണങ്ങൾ. ചിലതരം എണ്ണകളുടേയും സ്‌പ്രേകളുടേയും നിരന്തരമായ ഉപയോഗവും താരനു കാരണമാകാറുണ്ട്. ശിരോ ചര്‍മത്തിലെ എണ്ണമയം കൂടുന്നത് കൊണ്ടും താരൻ ഉണ്ടാകാം. താരൻ ഇല്ലാതാക്കാൻ ചില എളുപ്പ വഴികളിതാ…

Ways to Get Rid of Dandruff1

1. ഉള്ളി നീരും ചെറുനാരങ്ങ നീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയിൽ പുരട്ടുന്നത് നല്ലതാണ്. താരന്‍ അകറ്റാന്‍ സഹായിക്കുന്നതിന്‌ പുറമെ തലയോട്ടിയിലെ ചൊറിച്ചിലിന്‌ ആശ്വാസവും നല്‍കും.ഉള്ളിയുടെ ചീത്ത മണം താരൻ ഇല്ലാതാക്കാൻ സഹായിക്കും.
2.ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക.

Ways to Get Rid of Dandruff2

3.രണ്ട്‌ ടീ സ്‌പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത്‌ വയ്‌ക്കുക. ഇത്‌ രാവിലെ നന്നായി അരച്ചതിന്‌ ശേഷം ഉള്ളി നീര്‌ ചേര്‍ത്ത്‌ ഇളക്കുക. കുഴമ്പ്‌ രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച്‌ പിടിപ്പിക്കുക. അരമണിക്കൂറിന്‌ ശേഷം കഴുകി കളയുക.ഇത് താരനകറ്റാൻ സഹായിക്കും.
4.ഒലീവ് ഓയിലും വെളിച്ചെണ്ണയും തുല്യ അളവില്‍ എടുത്ത് അതില്‍ പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് ചെറുതായി ചൂടാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് കുറച്ച് സമയത്തിന് ശേഷം കുളിക്കുക.

Ways to Get Rid of Dandruff3

5.കടുക് അരച്ച് തലയിൽ പുരട്ടി കുളിക്കുന്നതും താരൻ ഇല്ലാതാക്കാൻ സഹായിക്കും.
6. തുളസിയും നെല്ലിക്കയും അരച്ച് കുഴമ്പ് രൂപത്തിലാക്കി തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകികളയുക.

Ways to Get Rid of Dandruff0

7.പാളയംകോടൻ പഴം ഇടിച്ച് കുഴമ്പാക്കി തലയിൽ തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റിന് ശേഷം കുളിക്കുക.
8.വെളിച്ചെണ്ണയിൽ പച്ചക്കർപ്പൂരം ഇട്ടു കാച്ചി തലയിൽ തേച്ചു കുളിക്കുക.

Ways to Get Rid of Dandruff.

Loading...

Leave a Reply

Your email address will not be published.

More News