Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തന്റെ കുഞ്ഞിന് ആരോഗ്യവും ബുദ്ധിയും ഉണ്ടായിരിക്കണം എന്നാഗ്രഹിക്കുന്നവരാണ് ഓരോ മാതാപിതാക്കളും.ശാരീരികമായ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ പ്രധാനമാണ് മാനസികമായ വികാസവും. ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനാകും. ഭക്ഷണശീലത്തിന് പുറമെ കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങളിതാ…
1. യോഗ
സ്ഥിരമായി യോഗ പരിശീലിക്കുന്നതിലൂടെ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച സാധ്യമാക്കാം. സര്‍വാംഗാസന, പശ്ചിമോട്ടാസന, ഭുജംഗാസന എന്നീ യോഗ മുറകള്‍ ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ ഉപകരിക്കും.
2. മെമ്മറി ഗെയിമുകള്‍
ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ ഗെയിമുകള്‍ കുട്ടികളെ പരിശീലിപ്പിക്കുക. വീഡിയോ ഗെയിമുകള്‍ക്ക് പകരം ഇത്തരം ഗെയിമുകളിലുള്ള താല്‍പര്യം കുട്ടികള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കുക.
3. കളികള്‍
കുട്ടികളെ കളിക്കാന്‍ അനുവദിക്കുക. മറ്റുള്ള കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോകുന്നതില്‍നിന്ന് കുട്ടികളെ വിലക്കരുത്. വിവിധതരം കളികളില്‍ ഏര്‍പ്പെടുന്നത് മറ്റുള്ളവരുമായുള്ള ബന്ധം ദൃഢമാക്കുന്നതിനൊപ്പം, കുട്ടിയുടെ ഓര്‍മ്മശക്തിക്കും ബുദ്ധിക്കും നല്ലതാണ്.
4. ഒഴിവ് സമയങ്ങൾ ആനന്ദകരമാക്കുക
പഠിത്തത്തില്‍നിന്നുള്ള സമ്മര്‍ദ്ദങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ കുട്ടികള്‍ക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുക. അവര്‍ക്ക് ഇഷ്‌ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സഹായിക്കുക, അവര്‍ക്കൊപ്പം കളിക്കുക, പുറത്തുകൊണ്ടുപോകുക തുടങ്ങിയ കാര്യങ്ങളില്‍ അച്ഛനമ്മമാര്‍ ശ്രദ്ധ പതിപ്പിക്കുക.
5. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞുകൊടുക്കാം
കുട്ടികള്‍ ഉറങ്ങാനായി കിടക്കുമ്പോള്‍ കഥകള്‍ പറഞ്ഞുകൊടുക്കുന്നതും വായിച്ചുകൊടുക്കുന്നതും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഭാഷാപരമായ അറിവ് വര്‍ദ്ധിപ്പിക്കുന്നതിനും, ആകാക്ഷ, ജിജ്ഞാസ, ഓര്‍മ്മ എന്നിവ കൂട്ടുന്നതിനും കിടക്കാന്‍ നേരമുള്ള കഥകള്‍ സഹായിക്കും.
6. ഓർമ്മിച്ചെടുക്കാം
കുട്ടികൾ പഠിച്ച കാര്യങ്ങൾ ഓർമ്മിച്ചെടുക്കാൻ സഹായിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ചോദിക്കുക…അവർക്ക് രസകരമായി തോന്നുന്ന തരത്തിൽ അതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്യാം
Leave a Reply