Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 20, 2024 4:28 pm

Menu

Published on January 20, 2015 at 2:03 pm

യുവത്വം കാത്തു സൂക്ഷിക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

ways-to-keep-your-skin-looking-younger

യുവത്വം എന്നും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. പ്രായം കുറഞ്ഞിരിക്കുന്നു എന്ന്‌ കേള്‍ക്കാൻ മിക്ക ആളുകൾക്കും താത്പര്യം കൂടും. ആധുനിക ജീവിത രീതികളും, ഭക്ഷണ ക്രമങ്ങളും, വ്യായാമകുറവും, ടെന്‍ഷനും എല്ലാം നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. ഇവയിൽ അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യവും, യുവത്വവും എല്ലാം നിലനിർത്താൻ സാധിക്കും. വാര്‍ധക്യത്തെ തടഞ്ഞു നിർത്താൻ ആർക്കും കഴിയില്ല. എന്നാൽ വാര്‍ധക്യത്തെ ചില കുറുക്കു വഴികളിലൂടെ ഒരു പരിധി വരെ മറികടക്കാനാകും. അത്തരം ചില വഴികളാണ് ചുവടെ കൊടുത്തിട്ടുള്ളത്.

ways to keep your skin looking younger0

1. ഹൃദയ ശുദ്ധി യുവത്വത്തെ നിലനിർത്തുന്ന ഒരു പ്രധാന ഘടകമാണ്. നല്ല ചിന്തകള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും നിങ്ങളുടെ മാനസികാരോഗ്യം നിലനിർത്തുകയും ചെയ്യുന്നു.
2.യുവത്വം കാത്തു സൂക്ഷിക്കുന്നതിൽ പുഞ്ചിരിക്ക് വളരെയേറെ പങ്കുണ്ട്. പുഞ്ചിരി ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ways to keep your skin looking younger1

3.നോണ്‍ വെജിറ്റേറിയൻ കഴിക്കുന്നവരേക്കാൾ വെജിറ്റേറിയൻ കഴിക്കുന്നവർക്ക് രോഗപ്രതിരോധ ശേഷി കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളും വരാൻ സാധ്യത കൂടുതലുള്ളത് മാംസബുക്കുകൾക്കാണ്.
4.ദിവസവും എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും കുടിച്ചിരിക്കണം. ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതിരിക്കാൻ സഹായിക്കും. പച്ചവെള്ളമാണ് കൂടുതൽ നല്ലത്. ഇത് ശരീരത്തിൻറെ ആരോഗ്യം വർദ്ധിപ്പിക്കും.

ways to keep your skin looking younger2

5. ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് ഉറപ്പു വരുത്തുക. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിനും മറ്റ് ശരീര കലകള്‍ക്കും ഉത്തമമാണ്.
6. കൈകാലുകള്‍, മറ്റ് വിയര്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. ഇത് നിങ്ങളുടെ മനസ്സിന് ഉണർവ്വും ത്വക്കിന് യുവത്വവും നൽകാൻ സഹായിക്കുന്നു.

ways to keep your skin looking younger3

7.പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ധാരാളം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. വേവിക്കാതെ കഴിക്കാന്‍ കഴിയുന്നതെല്ലാം കഴിയുന്നതും അതേ രീതിയിൽ തന്നെ കഴിക്കുക.
8.ഫാസ്റ്റ് ഫുഡ് ഒഴിവാക്കുക. ഇത് നിരവധി രോഗങ്ങള്‍ക്കും, പൊണ്ണത്തടിക്കും കാരണമാകും. പഞ്ചസാര, മൈദ, കൃത്രിമ പാനീയങ്ങൾ എന്നിവയും ശരീരത്തിന് നല്ലതല്ല.

ways to keep your skin looking younger6

9.യോഗ പരിശീലിക്കുക. യോഗയിലെ ചലനങ്ങള്‍ ശാരീരികവും മാനസികവുമായി നമുക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മസ്സിലുകള്‍ക്ക് ഉണര്‍വ് നൽകുകയും, രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. മനസ്സിന് ഉണർവ് നൽകാൻ ധ്യാനവും നല്ലതാണ്.
10. ഉറക്കം നമ്മുടെ ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേൽക്കുന്നത് ഷീ;ലമാക്കുക. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും, തൊലിയെയും, മാനസികനിലയെ വരെ ബാധിക്കും.

ways to keep your skin looking younger7

Loading...

Leave a Reply

Your email address will not be published.

More News