Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:25 am

Menu

Published on November 28, 2015 at 1:00 pm

പുരുഷന്മാരുടെ മുടികൊഴിച്ചില്‍ അകറ്റാന്‍ ചില എളുപ്പ മാർഗ്ഗങ്ങൾ…!!

ways-to-reduce-hair-loss-in-men

സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടികൊഴിച്ചിൽ.പല കാരണങ്ങൾ കൊണ്ട് പുരുഷന്മാരിൽ മുടികൊഴിച്ചിൽ ഉണ്ടാകാം.ആരോഗ്യകരമല്ലാത്ത ഭക്ഷണ ശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, ഹെല്‍മറ്റ്-തൊപ്പികള്‍ എന്നിവയുടെ കൂടുതല്‍ നേരത്തെ ഉപയോഗം, പാരമ്പര്യം, മലിനീകരണം, പ്രോട്ടീന്‍ കുറവ് തുടങ്ങി കാരണങ്ങൾ നിരവധിയാണ്.എന്നാൽ ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ ഈ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരമുണ്ടാകാം.അവ എന്തൊക്കെയാണെന്ന് നോക്കാം….

എണ്ണ

തലമുടിയില്‍ എണ്ണയും സുഗന്ധം നിറഞ്ഞ എണ്ണയോ തൈലമോ കൊണ്ട് മസാജ് ചെയ്ത് കൊണ്ടിരിക്കുക.

ആര്യവേപ്പില

ആര്യവേപ്പില നന്നായി അരച്ച് തലയില്‍ പുരട്ടുന്നത് നല്ലതാണ്. തലയോട്ടിലെ എണ്ണയും ചര്‍മ്മ പ്രശ്‌നങ്ങളാലുമുള്ള മുടി കൊഴിച്ചില്‍ തടയാന്‍ ഇതിനാലാവും

ഉലുവ

വെളിച്ചെണ്ണയില്‍ ഉലുവ വറുത്ത് ശേഷം ഈ മിശ്രിതം തലമുടിയില്‍ തേച്ച് പിടിപ്പിക്കുക

വിനാഗിരി

പൊട്ടാസ്യം അടങ്ങിയ വിനാഗിരി തലമുടിയുടെ വളര്‍ച്ച നന്നാക്കുന്നു. കാല്‍ ബക്കറ്റ് വെള്ളത്തില്‍ ഒരു അര ടീസ്പൂണ്‍ വിനാഗിരി ചേര്‍ത്ത് തലമുടി പറ്റുമെങ്കില്‍ കുറച്ചു സമയം മുക്കിവെയ്ക്കുകയോ അല്ലെങ്കില്‍ തലയില്‍ വെള്ളം നന്നായി നില്‍ക്കാന്‍ അവസരമുണ്ടാക്കുകയോ ചെയ്യുക. 10 മിനിട്ടിന് ശേഷം കഴുകി കളയുക.

തേങ്ങാപ്പാലും എണ്ണയും

പാരമ്പര്യമായി പകര്‍ന്നു കിട്ടിയ ഈ പൊടിക്കൈ ഏറ്റവും പ്രധാനമാണ്. തേങ്ങാപ്പാലും വെളിച്ചെണ്ണയും പ്രോട്ടീനാല്‍ നിറഞ്ഞതാണ്.

നെല്ലിക്ക
നെല്ലിക്ക പൊടിച്ചതും നാരങ്ങ നീരും ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് മുടി നന്നായി വളരാന്‍ കാരണമാകും.

ഗ്രീന്‍ ടീ തലയില്‍ പുരട്ടുക

ഗ്രീന്‍ ടീ തലയില്‍ പുരട്ടുന്നത് തലമുടി കൊഴിച്ചില്‍ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഗ്രീന്‍ ടീ ഇലകള്‍ അല്‍പം ഒരു കപ്പിലേക്ക് എടുത്ത് തണുത്ത വെള്ളത്തില്‍ നന്നായി പിഴിഞ്ഞ് എടുക്കുക. ഈ വെള്ളം കുറച്ച് സമയം കഴിഞ്ഞ് തലമുടിയില്‍ പുരട്ടുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയുക.

 

മുട്ടയുടെ വെള്ള

മുട്ടയുടെ വെള്ള തലയില്‍ തേച്ച് പിടിപ്പിച്ച് ആഴ്ചയില്‍ ഒരിക്കല്‍ കുളിക്കുന്നത് പ്രോട്ടീന്‍ നല്ലരീതിയില്‍ മുടിയിലെത്താന്‍ കാരണമാകും.

തല വിയര്‍ക്കുന്നത് തടയുക

ഓയ്‌ലി ഹെയര്‍ ഉള്ളവര്‍ക്ക് വേനല്‍ക്കാലത്ത് താരന്‍ ഉണ്ടാവാനുള്ള സാധ്യത വലുതാണ്. ഇത് തല ക്രമാതീതമായി വിയര്‍ക്കുന്നത് കൊണ്ടാണ് സംഭവിക്കുന്നത്. തലയില്‍ വിയര്‍പ്പ് താഴരുതെന്ന് പഴമക്കാര്‍ പറയുന്നതിന്റെ ഒരു കാരണം പനി പിടിക്കുമെന്നാണെങ്കിലും മറ്റൊരു കാരണം ഇതാണ്.

Loading...

Leave a Reply

Your email address will not be published.

More News