Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 8:08 am

Menu

Published on April 21, 2018 at 3:38 pm

ദന്തസംരക്ഷണത്തിന് പ്രകൃതിദത്തമായ വഴികൾ

ways-to-take-care-of-your-teeth

പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലിനുണ്ടാകുന്ന കെടും പോടും. ഇതുണ്ടാകുന്നതിന് ഒരു പരിധിവരെ കാരണമാകുന്നത് ദന്തസംരക്ഷണത്തിലെ പോരായ്മ തന്നെയാണ്. പല്ലുകളുടെ കാര്യത്തിൽ അൽപം ശ്രദ്ധ നൽകേണ്ടത് അത്യാവശ്യമാണ്. പുഞ്ചിരിക്ക് ആകര്‍ഷണീയതയും മുഖത്തിന് സൗന്ദര്യവും നല്‍കാന്‍ മനോഹരമായ പല്ലുകള്‍ക്കാവും.ആകർഷകമായ പല്ലുകൾക്ക് പ്രകൃതി ദത്തമായി ചില വഴികളുണ്ട്.

1.ദിവസവും രണ്ടു നേരം പല്ല് തേക്കുക.
2. ആഴ്ചയിൽ രണ്ട് തവണ വാകയില കൊണ്ട് പല്ല് തേച്ചാൽ പല്ലുകൾക്ക് തിളക്കം ലഭിക്കും.



3.പല്ലുകൾക്ക് മിനുസവും വെളുപ്പും ലഭിക്കാൻ വിനാഗിരിയിൽ അൽപ്പം വെള്ളം ചേർത്ത് പല്ല് തേക്കുക.
4.ആര്യ വേപ്പിന്‍റെ തണ്ട് ചതച്ച് ബ്രഷ് ചെയ്‌താൽ പല്ലിന് നിറവും മോണകള്‍ക്ക് ബലവും ലഭിക്കും.
5.ചുക്കുപൊടിയും അല്പം കര്‍പ്പൂരവും ചേര്‍ത്ത് പല്ലു തേക്കുന്നത് പല്ലിലെ അണുബാധ തടയാൻ സഹായിക്കും.



6.പല്ലിന്‍റെ മഞ്ഞ നിറം പോകാന്‍ മരത്തിന്‍റെ കരിയും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ദിവസവും പല്ല് തേയ്ക്കുക.
7. പല്ല് തേച്ചു കഴിഞ്ഞ ശേഷം അല്‍പം പെറോക്സൈഡ് കൊണ്ട് വായ കഴുകുന്നത് പല്ല് വെളുക്കുന്നതിനും വായിലെ ബാക്ടീരിയകളേയും അണുക്കളേയും നശിപ്പിക്കുന്നതിനും സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News