Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 9, 2024 2:05 am

Menu

Published on May 27, 2016 at 5:44 pm

കസേരിയിലിരുന്നും ഇനി തടി കുറയ്‌ക്കാം…!!

weightloss-tips-while-sitting-on-a-chair

തടി കുറയ്ക്കുകയെന്നത് ഭൂരിഭാഗം പേരുടേയും ആഗ്രഹമായിരിക്കും.എന്നാൽ രാവിലെയായാൽ ഓഫീസിലേക്കുള്ള പാച്ചില്‍, ഓഫീസില്‍ ചെന്നാല്‍ ടെന്‍ഷന്‍ പിടിച്ച ജോലി തിരക്ക്, തിരികെ വീട്ടിലെത്തിയാലോ വീട്ടിലെ ജോലികളും കഴിഞ്ഞ് എങ്ങനെയെങ്കിലും ഒന്നു കിടന്നാല്‍ മതിയെന്നായിരിക്കും ചിന്ത.ഇതിനിടയ്ക്ക് തടി കുറയ്ക്കാൻ എങ്ങനെ സാധിക്കും എന്നതാണ് മിക്കവരുടെയും ചിന്ത.എന്നാല്‍ വലിയ മെനക്കേടില്ലാതെ തടി കുറയ്ക്കാനായാലോ? സംഗതി മറ്റൊന്നും അല്ല.കസേരയിലിരുന്നുകൊണ്ടും തടി കുറയ്ക്കുന്ന കാര്യമാണ് പറയുന്നത്. ഇനി സമയമില്ലെന്നു വിഷമിക്കേണ്ട , ഓഫീസിലായിലും വീട്ടിലായാലും വെറുതെ കസേരയിലിരിന്ന് കൊണ്ട് തന്നെ തടി കുറയ്ക്കാം… . കസേരയില്‍ തന്നെയിരുന്നു തടി കുറയ്‌ക്കാന്‍ സഹായിക്കുന്ന ചില വഴികളെ കുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയാണെന്ന് നോക്കാം….

കസേരയില്‍ ഇരിക്കുമ്പോള്‍ നട്ടെല്ല് നിവര്‍ത്തിയിരിക്കുക. ഇത് വയറ്റിലും മറ്റും കൊഴുപ്പടിയാതിരിയ്ക്കാനും ദഹനപ്രക്രിയ ശരിയായി നടക്കാനും സഹായിക്കും.

കസേരയുടെ ഇരുവശങ്ങളിലും പിടിച്ച്‌ കാലുകള്‍ സൈക്കില്‍ ചവിട്ടുന്ന രീതിയില്‍ വട്ടത്തില്‍ മുകളിലേയ്‌ക്കും താഴേയ്‌ക്കുമായി ചലിപ്പിയ്‌ക്കുക.

കസേരയിലിരുന്ന്‌ ശരീരത്തിന്റെ മുകള്‍ഭാഗം, അതായത്‌ വയര്‌ വരെയുള്ള ഭാഗമുപയോഗിച്ചു പുറകിലേയ്‌ക്കു തിരിയുക. ഇരു ഭാഗത്തേക്കു തിരിഞ്ഞും ഇതാവര്‍ത്തിയ്‌ക്കാം. വയര്‍ കുറയാനും ഇതു നല്ലതാണ്‌.

കസേരയുടെ ഇരിക്കുന്ന ഭാഗത്ത്‌ ഇരുകൈകളും വശത്തായി പിടിച്ച്‌ ഇരിയ്‌ക്കുന്ന പൊസിഷനില്‍ മുകളിലേയ്‌ക്കു പൊന്തുക. കയ്യില്‍ ഭാരം കൊടുത്തു വേണം ഉയരാന്‍.
കസേരയിലിരുന്ന്‌ പാദങ്ങള്‍ നിലത്തു തന്നെ ഉറപ്പിച്ച്‌ കാലുകള്‍ അകറ്റി വയ്‌ക്കുക. ഇരുകൈകളും തുടയുടെ ഉള്‍ഭാഗത്തു വരുന്ന വിധത്തില്‍ പിടിയ്‌ക്കുക. ഇതേ രീതിയിലില്‍ ശ്വാസം ശക്തിയായി ഉള്ളിലേയ്‌ക്കെടുക്കുകയും പുറത്തോട്ടു വിടുകയും ചെയ്യാം. പിന്നീട്‌ കൈകള്‍ തുടയുടെ എതിര്‍ദിശയില്‍ പിടിച്ച്‌, അതായത്‌ നേരത്തെ പിടിച്ചതിന്‌ എതിരായി പിടിച്ച്‌ കാലുകള്‍ ഉള്ളിലേയ്‌ക്കു തള്ളി ശ്വസിയ്‌ക്കാം. ഇതാവര്‍ത്തിയ്‌ക്കുന്നത്‌ തുടയുടെ തടി കുറയ്‌ക്കും.

നിവര്‍ന്നിരുന്ന്‌ കണ്ണുകളടച്ച്‌ ഇരുകൈത്തലങ്ങളും നിവര്‍ത്തി വയ്‌ക്കുക. മോതിരവിരല്‍ ഉള്ളിലേയ്‌ക്കു മടക്കി ഇതിനു മുകളിലായി തള്ളവിരല്‍ വരുന്ന വിധത്തില്‍ തള്ളിവിരലും ഉള്ളിലേയ്‌ക്കു മടക്കി വയ്‌ക്കുക. ഇതേ രീതിയില്‍ രണ്ടുമൂന്നു മിനിറ്റിരിയ്‌ക്കാം. ദിവസം പല തവണ ചെയ്യാം.

കസേരിയിലിരുന്ന്‌ കാലുകള്‍ വിറപ്പിയ്‌ക്കുക, വിരലുകള്‍ മടക്കി നിവര്‍ത്തുക, പേന കൈക്കുള്ളിലിട്ടു കറക്കുക തുടങ്ങിയവയെല്ലാം തടി കുറയ്‌ക്കാം.

Loading...

Leave a Reply

Your email address will not be published.

More News