Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 2:36 am

Menu

Published on July 4, 2016 at 3:54 pm

ഒരാഴ്ച, വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചത് കഴിച്ചാൽ…..

what-are-the-benefits-of-chewing-raw-garlic

നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി ലഭ്യമാകുന്ന ഒരു ഉല്‍പ്പന്നമാണ് വെളുത്തുള്ളി.കറികള്‍ക്ക് മണവും രുചിയും പ്രദാനം ചെയ്യുക മാത്രമല്ല…നിരവധി ആരോഗ്യഗുണങ്ങൾ വെളുത്തുള്ളിക്കുണ്ട്. പുരാതനകാലം മുതല്‍ക്കേ നിരവധി രോഗങ്ങള്‍ക്കും രോഗാവസ്ഥകള്‍ക്കുമുള്ള ഔഷധമായി വെളുത്തുള്ളി ഉപയോഗിച്ച് വരുന്നു.ദിവസവും രാവിലെ വെറും വയറ്റിൽ വെളുത്തുള്ളി ചതച്ചതു ഒരു സ്പൂൺ കഴിച്ചാൽ ലഭിക്കുന്ന ഗുണങ്ങളേറെയാണ്.അവ എന്തൊക്കെയാണെന്ന് നോക്കാം..

ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ടു കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും.

ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും. വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു വര്‍ദ്ധിയ്ക്കും.

വെറുംവയറ്റില്‍ കഴിയ്ക്കുന്നതാണ് നല്ലതെന്നു പറയാനും കാരണമുണ്ട്. ഭക്ഷണം കഴിച്ചു വയര്‍ നിറഞ്ഞിരിയ്ക്കുമ്പോള്‍ ഇതിന്റെ ഗുണം ശരീരത്തിന് പൂര്‍ണരൂപത്തില്‍ ലഭിയ്ക്കില്ല.

വെളുത്തുള്ളി അരിഞ്ഞ് ഒരു ടീസ്പൂണ്‍ തേനില്‍ കലര്‍ത്തി കഴിയ്ക്കുന്നതും ഏറെ നല്ലതാണ്.

ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഹാര്‍ട്ട് അറ്റാക്ക് തടയാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ പരിഹരിയ്ക്കാനും ഇത് ഏറെ നല്ലതാണ്.

ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. വെറുംവയറ്റില്‍ അടുപ്പിച്ചു വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്താണ് ഇതു സാധിയ്ക്കുന്നത്.

ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതാണ്.

Loading...

Leave a Reply

Your email address will not be published.

More News