Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2023 10:37 am

Menu

Published on December 11, 2018 at 3:56 pm

ചുട്ട വെളുത്തുള്ളി കഴിക്കൂ… 24 മണിക്കൂറിനുള്ളില്‍ മാറ്റങ്ങൾ നിങ്ങൾക്ക് മനസിലാക്കാം

what-happens-body-within-24-hours-when-you-eat-roasted-garlic

ആരോഗ്യത്തിന് ഒരു പരിധി വരെ സഹായിക്കുന്നത് നമ്മുടെ ശീലങ്ങളാണ്. ഇതുപോലെ തന്നെ ഒരു പരിധി വരെ അനാരോഗ്യത്തിനു കാരണമാകുന്നതും നമ്മുടെ ശീലങ്ങള്‍ തന്നെ. ചെറിയ ചില കാര്യങ്ങളാകും, നാം അപ്രധാനമെന്നു കരുതുന്ന ചിലതാകും, ആജീവനാന്ത കാലം ആരോഗ്യത്തിനു സഹായകമാകുന്നത്. ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതില്‍ അടുക്കളയിലെ പല ചേരുവകളും ഏറെ മികച്ചതാണ്. പലപ്പോഴും നാം വിഭവങ്ങള്‍ക്കു സ്വാദും മണവും നല്‍കാന്‍ സഹായിക്കുന്ന പലതും സഹായകമാകുന്നു. ഇതില്‍ ഒന്നാണ് വെളുത്തുള്ളി. വലിപ്പത്തില്‍ ഇച്ചിരിയേ ഉള്ളെങ്കിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതില്‍ മുന്‍പന്തിയിലാണ് ഇത്.

വെളുത്തുള്ളിയിലെ പ്രധാന ഗുണം ഇതിലെ അലിസിന്‍ എന്ന ഘടകമാണ്. ഇത് നല്ലൊന്നാന്തരം ആന്റിഓക്‌സിഡന്റാണ്. പല ആരോഗ്യപരമായ ഗുണങ്ങളും ശരീരത്തിനു നല്‍കുന്ന ഒന്നാണിത്. വെളുത്തുള്ളി പല തരത്തിലും കഴിയ്ക്കാം. ഇത് അച്ചാറാക്കിയും തേനിലിട്ടും കറികളില്‍ ചേര്‍ത്തും പച്ചയ്ക്കും ചുട്ടുമെല്ലാം കഴിയ്ക്കുന്ന ശീലങ്ങളുണ്ട്. ഇതില്‍ ഓരോന്നിനും അതിന്റേതായ ഗുണങ്ങളുമുണ്ട്.

വെളുത്തുള്ളി ചുട്ടു കഴിയ്ക്കുന്നത് ആരോഗ്യപരമായ പല ഗുണങ്ങളും നല്‍കും. രാവിലെ വെറുംവയറ്റില്‍ നാലു വെളുത്തുളളി ചുട്ടു കഴിച്ചു നോക്കൂ, 24 മണിക്കൂര്‍ ശേഷം നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യപരമായ മാറ്റങ്ങള്‍ ധാരാളം സംഭവിയ്ക്കും. അതായത് ഓരോ മണിക്കൂര്‍ ശേഷവും ശരീരത്തില്‍ നടക്കുന്ന മാറ്റങ്ങള്‍ പലതാണ്. ഓരോരോ മണിക്കൂറിലും ഇത് വലിയ മാറ്റങ്ങളാണ് ശരീരത്തില്‍ വരുത്തുന്നത്.

-ആദ്യത്തെ ഒരു മണിക്കൂറില്‍ വെളുത്തുള്ളിയുടെ ദഹനം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണമാകുന്നു. അതായത് ഇതു നല്ല പോലെ ദഹിച്ച് ഇതിലെ പോഷകങ്ങളും ഗുണങ്ങളുമെല്ലാം ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്തുന്നു. ഇതിലെ അലിസിന്‍ എന്ന സുപ്രധാന ഘടകം പ്രവര്‍ത്തന ക്ഷമമാകുന്നു.

-2 മണിക്കൂര്‍ മുതല്‍ 4 മണിക്കൂര്‍ വരെയുള്ള സമയത്ത് ഇത് ക്യാന്‍സര്‍ കാരണമായ ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കും. ഫ്രീ റാഡിയ്ക്കലുകളാണ് പ്രധാനമായും കോശ നാശത്തിന് കാരണമാകുന്നതും ക്യാന്‍സര്‍ കാരണമാകുന്നതും. ഫ്രീ റാഡിക്കളുകളെ നശിപ്പിയ്ക്കാന്‍ കാരണമാകുന്നത് അലിസിന്‍ എന്ന ഘടകം തന്നെയാണ്. ഇതിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ധാരാളമുണ്ട്. ഇതാണ് ക്യാന്‍സറിനെ ചെറുക്കാന്‍ വെളുത്തുള്ളിയെ പ്രാപ്തമാക്കുന്നതും.

-4 മുതല്‍ 6 മണിക്കൂര്‍ വരെയുളള സമയത്താണ് ശരീരത്തിന്റെ തടി കുറയ്ക്കുക എന്ന ധര്‍മം വെളുത്തുള്ളിയിലെ ഘടകങ്ങളിലൂടെ പ്രവര്‍ത്തന ക്ഷമമാകുന്നത്. ഇത് കൊഴുപ്പു കത്തിച്ചു കളയുന്നു. ശരീരത്തിലെ കൊഴുപ്പും വാട്ടര്‍ വെയ്റ്റുമെല്ലാം ഇതിലൂടെ പുറം തള്ളപ്പെടുന്നു. ശരീരത്തില്‍ ശേഖരിച്ചിരിയ്ക്കുന്ന കൊഴുപ്പു കോശങ്ങള്‍ നശിപ്പിയ്ക്കപ്പെടുന്നു. ഇതേ സമയത്തു തന്നെ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാനുളള വെളുത്തുള്ളിയുടെ കഴിവും പ്രവര്‍ത്തന ക്ഷമമാകുന്നു.

-അണുബാധകള്‍ക്കെതിരെ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നുമാണ.് 6 മുതല്‍ 7 മണിക്കൂര്‍ വരെയുളള സമയത്താണ് ഇതിന്റെ ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ പ്രവര്‍ത്തന ക്ഷമമാകുന്നത്. ഇതു വഴി ബാക്ടീരിയല്‍, വൈറല്‍, ഫംഗല്‍ അണുബാധകള്‍ തടയാന്‍ സാധിയ്ക്കുകയും ചെയ്യുന്നു. ബാക്ടീരികളെ ചുട്ട വെളുത്തുള്ളി നശിപ്പിയ്ക്കുന്നു.

-7 മുതല്‍ 10 വരെയുള്ള മണിക്കൂറില്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ ശരീരം പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കാണും. ഇതിന്റെ ഗുണങ്ങള്‍ ഏറെ സമയത്തേയ്ക്കു ശരീരത്തില്‍ നില നില്‍ക്കും. കോശങ്ങളിലെ എല്ലാ പ്രക്രിയകളും പൂര്‍ത്തിയാക്കിയ വെളുത്തുള്ളി ഈ സമയത്ത് ശരീരം ക്ലീന്‍ ചെയ്യുകയെന്ന ധര്‍മ്മം നിര്‍വഹിച്ചു തുടങ്ങും. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കി ശരീരത്തിന് ആരോഗ്യം നല്‍കുന്ന ധര്‍മം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നത് ശരീരത്തിനൊപ്പം ചര്‍മത്തിനും ഗുണകരമാണ്. മുഖക്കുരു പോലുള്ള പ്രശ്‌നങ്ങള്‍ തടയാന്‍ വെളുത്തുള്ളിയിലെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ സഹായിക്കും.

-ദിവസവും വെളുത്തുള്ളി കഴിയ്ക്കുമ്പോള്‍ ഇതല്ലാതെ ശരീരത്തില്‍ നടക്കുന്ന ഏറെ ഫലപ്രദമായ പ്രക്രിയകളുണ്ട്. ഇത് ബിപി നിയ്ര്രന്തിയ്ക്കാന്‍ സഹായിക്കുന്നു, കൊളസ്‌ട്രോള്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കു ഫലപ്രദമാണ്. രക്തക്കുഴലുകള്‍ ക്ലീന്‍ ചെയ്തും കൊളസ്‌ട്രോള്‍ നീക്കിയും ഹൃദയാരോഗ്യത്തെ സഹായിക്കുന്നു.

ചുട്ട വെളുത്തുള്ളി

ചുട്ട വെളുത്തുള്ളിയാണ് പച്ച വെളുത്തുള്ളിയേക്കാള്‍ നല്ലതെന്നു പറയാം. കാരണം ചുടുമ്പോള്‍ ഇതിലെ പല ന്യൂട്രിയന്റുകളും കൂടുത്ല്‍ ഉപയോഗക്ഷമമാകുന്നു.എന്നാല്‍ ഇതു ചുടുമ്പോള്‍ കരിഞ്ഞു പോകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. ഏതു ഭക്ഷ്യവസ്തുവാണെങ്കിലും കരിഞ്ഞാല്‍ ഇത് ക്യാന്‍സര്‍ കാരണമായ കാര്‍സിനോജനുകള്‍ ഉല്‍പാദിപ്പിയ്ക്കും. ഇത് ഗുണങ്ങള്‍ ഇല്ലാതാക്കും എന്നു മാത്രമല്ല, ദോഷമാകുകയും ചെയ്യും. തീയില്‍ ചുട്ടെടുക്കാം, അല്ലെങ്കില്‍ മൈക്രോവേവിലും തയ്യാറാക്കാം.

പച്ച വെളുത്തുളളി

ചില പ്രത്യേക ഗുണങ്ങള്‍ ലഭിയ്ക്കാന്‍ പച്ച വെളുത്തുള്ളിയാണ് നല്ലത്. ഉദാഹരണത്തിന് കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പച്ച വെളുത്തുളളി വെറുംവയറ്റില്‍ ചവച്ചരച്ചു കഴിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരമാകുക.എന്നാല്‍ ചവച്ച് അരച്ചു കഴിയ്ക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ ഇത് ചുട്ടു കഴിയ്ക്കാം. വെളുത്തുള്ളി ചതച്ച് 10 മിനിറ്റു കഴിഞ്ഞു വേണം, ഉപയോഗിയ്ക്കാന്‍ എന്നു പറയും. കാരണം ഇതിലെ അലിസിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടാന്‍ ഈ രീതി സഹായിക്കുന്നു. അലിസിനാണ് വെളുത്തുള്ളിയ്ക്ക് ഈ പ്രത്യേക ഗുണം നല്‍കുന്നത്.

പല ചര്‍മപ്രശ്‌നങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണ് ചുട്ട വെളുത്തുള്ളി. അത്‌ലറ്റ്‌സ് ഫുട്ട് ഉള്ളവര്‍ ഈ ഭാഗത്തു ചുട്ട വെളുത്തുള്ളി ഉരച്ചാല്‍ മതി. മുഖക്കുരുവിനു മുകളില്‍ ഇതുരസാം.ചെവി വേദനയ്ക്കും നല്ലൊരു പരിഹാരമാണ്. വജൈനല്‍ ഇന്‍ഫെക്ഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള മറ്റൊരു പ്രതിവിധി കൂടിയാണ് ഇത്.

Loading...

Leave a Reply

Your email address will not be published.

More News