Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 4:28 pm

Menu

Published on March 7, 2016 at 5:03 pm

ആഴ്ചയില്‍ മൂന്ന് മുട്ട കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിന് വരുന്ന മാറ്റങ്ങൾ

what-happens-to-your-body-when-you-eat-3-eggs-for-a-week

ആരോഗ്യസംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം ചില്ലറയല്ല. വലിയ ചെലവില്ലാതെ ലഭിയ്ക്കുന്ന മുട്ട പോഷകങ്ങളുടെ കലവറയാണ്. മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുപോലെ തന്നെ മഞ്ഞയിലുമുണ്ട് ഒട്ടേറെ പോഷകഗുണങ്ങൾ.ആഴ്ചയില്‍ മൂന്ന് മുട്ടയെങ്കിലും കഴിയ്ക്കണം എന്നാണ് ആരോഗ്യവിദഗ്ധരുടെ അഭിപ്രായം. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് മുട്ട കഴിക്കുന്നതിലൂടെ ഉണ്ടാവുന്നത് എന്ന് നോക്കാം…

ആവശ്യമായ പോഷണം

ഡയറ്റ് എടുക്കുന്നവര്‍ക്ക് ആവശ്യമായ പോഷണം മുട്ട കഴിയ്ക്കുന്നതിലൂടെ ലഭിയ്ക്കുന്നു.

കൊളസ്‌ട്രോള്‍ നിയന്ത്രിക്കും

കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിന് മുട്ട കഴിയ്ക്കുന്നത് സഹായിക്കും. രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിക്കാതെ നിയന്ത്രിക്കുന്ന ഭക്ഷ്യവസ്തുവാണ് മുട്ട.

ഉന്‍മേഷം വര്‍ദ്ധിക്കുന്നു

മുട്ട കഴിക്കുന്നതിലൂടെ ഉന്‍മേഷവും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിക്കുന്നു. ഇത് നിത്യ ജീവിതത്തില്‍ നിങ്ങളെ മികച്ചതാക്കുന്നു.

വിളര്‍ച്ച പരിഹരിക്കുന്നു

വിളര്‍ച്ചാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് മുട്ട. ശരീരത്തില്‍ ഇരുമ്പിന്റെ കുറവ് മൂല് വിളര്‍ച്ചയും ക്ഷീണവും ആരോഗ്യക്കുറവും അനുഭവപ്പെടും.

ശരീരഭാരം കുറയ്ക്കുന്നു

ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിലും മുട്ട നല്ലതാണ്. പ്രഭാത ഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്തിയാല്‍ ഇത് ശരീരഭാരം നിയന്ത്രിക്കും.

അസ്ഥികളുടെ ആരോഗ്യം

ആഴ്ചയില്‍ മൂന്ന് മുട്ടയെങ്കിലും കഴിയ്ക്കുന്നത് അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തും. പേശികളുടെ വളര്‍ച്ചയ്ക്ക് വളരെയധികം ഇത് സഹായിക്കും.

മുടിയ്ക്കും നഖത്തിനും ഉറപ്പേകും

മുടിയ്ക്കും നഖത്തിനും ഉറപ്പ് നല്‍കാനും മുട്ട സഹായിക്കുന്നു. മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.

കണ്ണിന്റെ ആരോഗ്യം

ചെറുപ്പ കാലത്ത് മുട്ട സ്ഥിരമായി കഴിയ്ക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.

Loading...

Leave a Reply

Your email address will not be published.

More News