Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 2:55 pm

Menu

Published on June 8, 2016 at 4:05 pm

മുട്ടയില്‍ കുരുമുളക് ചേർത്ത് കഴിക്കുമ്പോൾ സംഭവിക്കുന്നത്……

what-happens-to-your-body-when-you-eat-egg-with-pepper

ആരോഗ്യസംരക്ഷണത്തില്‍ മുട്ടയ്ക്കുള്ള സ്ഥാനം ചില്ലറയല്ല. പ്രോട്ടീനും കാല്‍സ്യവുമെല്ലാം അടങ്ങിയ ഒരു സമീകൃതാഹാരമാണ് മുട്ട.ഇതുപോലെയാണ് കുരുമുളകിന്റെ കാര്യവും. ഇതിനും ധാരാളം ആരോഗ്യഗുണങ്ങളുണ്ട്. പല അസുഖങ്ങള്‍ക്കുമുള്ള മരുന്നായും ഇത് ഉപയോഗിയ്ക്കാറുണ്ട്.മുട്ടയില്‍ ബുള്‍സൈ ഉണ്ടാക്കുമ്പോഴും ഓംലറ്റുണ്ടാക്കുമ്പോഴുമെല്ലാം കുരുമുളകു ചേർക്കാറുണ്ട്.ഇത് സ്വാദുണ്ടാക്കുക മാത്രമല്ല ആരോഗ്യഗുണങ്ങള്‍ ഏറെ നല്‍കുകയും ചെയ്യും. മുട്ടയില്‍ കുരുമുളകു ചേര്‍ക്കുമ്പോഴുള്ള ആരോഗ്യഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ..?

ഓര്‍മശക്തി

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത് ഏറെ ഗുണകരമാണ്. ഓര്‍മശക്തി വര്‍ദ്ധിപ്പിയ്ക്കാന്‍ മുട്ടയിലെ കൊളീന്‍ നല്ലതാണ്.

ഊര്‍ജം

ശരീരത്തിന് ഊര്‍ജം നല്‍കാനുള്ള നല്ലൊരു വഴിയാണിത്. ദിവസം മുഴവുന്‍ ഉന്മേഷത്തോടെയിരിയ്ക്കാം.

ഹീമോഗ്ലോബിന്‍

മുട്ടയും കുരുമുളകും ചേരുമ്പോള്‍ അയേണ്‍ തോത് വര്‍ദ്ധിയ്ക്കും. ഇത് ശരീരത്തിന്റെ ഹീമോഗ്ലോബിന്‍ തോത് ഉയര്‍ത്തുകയും ചെയ്യും. വിളര്‍ച്ചയുള്ളവര്‍ക്കു പറ്റിയ നല്ലൊരു മരുന്നാണിത്.

എല്ലിന്റെ ആരോഗ്യത്തിന്

മുട്ടയില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. മുട്ടയും കുരുമുളകും ചേരുമ്പോള്‍ ശരീരത്തിന് കാല്‍സ്യം ആഗിരണം ചെയ്യാനുള്ള കഴിവു വര്‍ദ്ധിയ്ക്കുന്നു. ഇത് എല്ലിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.

മസില്‍

മസില്‍ ബില്‍ഡിംഗിനുള്ള നല്ലൊരു വഴിയാണ് മുട്ട-കുരുമുളകു മിശ്രിതം.

തിമിരം

പ്രായമേറുന്തോറും കണ്ണിനുണ്ടാകുന്ന തിമിരം പോലുള്ള പ്രശ്‌നങ്ങള്‍ക്കും മുട്ട ഏറെ നല്ലതാണ്.

തടി കുറയ്ക്കാന്‍

മുട്ടയില്‍ കുരുമുളകു ചേര്‍ത്തു കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. തടി കുറയ്ക്കാന്‍ സഹായകം. അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കാനും ഇതു കൊണ്ടു സാധിയ്ക്കും.

 

Loading...

Leave a Reply

Your email address will not be published.

More News