Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 3:05 pm

Menu

Published on July 26, 2016 at 5:23 pm

ചക്കക്കുരു വേവിച്ചു തേന്‍ ചേര്‍ത്തു കഴിച്ചാൽ….. ?

what-happens-to-your-body-when-you-eat-jackfruit-seeds-with-honey

നമ്മുടെയൊക്കെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ഭക്ഷ്യവിഭവമാണ് ചക്കക്കുരു .നാം തള്ളിക്കളയുന്ന ചക്കക്കുരു വേണ്ട രീതിയില്‍ കഴിച്ചാല്‍ ആരോഗ്യഗുണങ്ങള്‍ ഏറെയാണ്‌. അതുപോലെ തന്നെയാണ് തേനും. ചക്കക്കുരു വേവിച്ചു തേന്‍ ചേര്‍ത്തു കഴിയ്‌ക്കുന്നത്‌ പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ നല്‍കും.അവ എന്തൊക്കെയെന്ന് അറിയേണ്ടേ….?

കഴിക്കേണ്ട വിധം

4-5 ചക്കക്കുരു തോല്‍ കളഞ്ഞു വെള്ളത്തിലിട്ടു തിളപ്പിയ്‌ക്കുക. ഇത്‌ മിക്‌സിയില്‍ അരച്ചെടുക്കാം. ഇതിലേയ്‌ക്ക്‌ ഒരു ടേബിള്‍ സ്‌പൂണ്‍ തേന്‍ ചേര്‍ത്തു കഴിയ്‌ക്കാം.

ചക്കക്കുരു, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം കഴിയ്‌ക്കുന്നത്‌ പ്രോട്ടീന്‍ സമ്പുഷ്ടമാണ്‌. തടി കുറയ്‌ക്കാനുള്ള നല്ലൊരു വഴിയെന്നു പറയാം.

വൃഷണങ്ങളുടെ ആരോഗ്യത്തിന്‌ അത്യുത്തമമായ ഒരു ഔഷധമാണിത്‌. ഇത്‌ ഈ ഭാഗത്തേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കും. വൃഷണങ്ങളുടെ ആരോഗ്യം സംരക്ഷിയ്‌ക്കും.

ഫൈറ്റോന്യൂട്രിയന്റുകള്‍ അടങ്ങിയ ഇവ കോശങ്ങളിലെ അസാധാരണമായ വളര്‍ച്ചകള്‍ നിയന്ത്രിയ്‌ക്കും. ക്യാന്‍സര്‍ വരാതെ തടയും.

ശരീരത്തിലെ ആസിഡ്‌ തോതു കുറച്ച്‌ ദഹനത്തിന്‌ സഹായിക്കുന്ന നല്ലൊരു മിശ്രിതമാണിത്‌.

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിയ്‌ക്കുന്ന ഇത്‌ നല്ല സെക്‌സ്‌ മൂഡ്‌ നല്‍കുന്നു. ലൈംഗികാവയവങ്ങളിലേയ്‌ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്‌ക്കുന്നതു വഴിയും നല്ല സെക്‌സ്‌ ജീവിതത്തിനു സഹായിക്കും.

ഗ്യാസ്‌, മലബന്ധം എന്നിവ തടയാന്‍ നല്ലൊരു മിശ്രിതമാണ്‌ തേന്‍, ചക്കക്കുരു എന്നിവ ചേര്‍ത്തത്‌.

ശരീരത്തിലെ രക്തകോശങ്ങളുടെ ഉല്‍പാദനം വര്‍ദ്ധിപ്പിയ്‌ക്കുന്ന ഇത്‌ അനീമിയ തടയാന്‍ നല്ലൊരു വഴിയാണ്‌.

കാഴ്‌ച വര്‍ദ്ധിപ്പിയ്‌ക്കുന്നതിനുള്ള നല്ലൊരു മരുന്നാണിത്‌. കണ്ണിലേയ്‌ക്കുള്ള ഒപ്‌റ്റിക്‌ നെര്‍വുകളെ ബലപ്പെടുത്തിയാണ്‌ ഇത്‌ ചെയ്യുന്നത്‌.

Loading...

Leave a Reply

Your email address will not be published.

More News