Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 12:35 am

Menu

Published on September 1, 2016 at 3:10 pm

പാലും മുട്ടയും ഒരുമിച്ചു കഴിച്ചാൽ സംഭവിക്കുന്നത്….

what-happens-to-your-body-when-you-have-egg-and-milk

പാലും മുട്ടയും മികച്ച പോഷകാഹാരങ്ങളാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട. കാൽസ്യവും പ്രോട്ടീനുമെല്ലാം വേണ്ടവിധത്തിൽ ഇവ രണ്ടിലും അടങ്ങിയിട്ടുണ്ട്.ഇവ രണ്ടും ഒരുമിച്ച് കഴിച്ചാൽ എന്തെങ്കിലും ദോഷമുണ്ടാകുമോ എന്നകാര്യത്തിൽ പലർക്കും സംശയമാണ്.എന്നാൽ പാലും മുട്ടയും ഒരുമിച്ചു കഴിക്കുന്നത് കൊണ്ട് ഇരട്ടി ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്.എന്തെല്ലാമാണവയെന്ന് നോക്കാം….

നല്ലൊരു പ്രാതലാണ് മുട്ടയും പാലും. വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നും. ശരീരത്തിന് ആവശ്യമായ ഭൂരിഭാഗം പോഷകങ്ങളും ലഭിയ്ക്കും. ദിവസത്തേയ്ക്കു മുഴുവനുമുള്ള ഊര്‍ജത്തിന്റെ ഭൂരിഭാഗവും ഈ കോമ്പിനേഷനില്‍ നിന്നും ലഭിയ്ക്കും.

മുട്ടവെള്ളയില്‍ മാത്രം 40 തരം വ്യത്യസ്ത പ്രോട്ടീനുകളുണ്ട്. ഇതിനൊപ്പം പാലിലെ ല്യൂസിന്‍ പോലുള്ള പ്രോട്ടീനുകളും മുട്ടമഞ്ഞയുമെല്ലാം ചേരുമ്പോള്‍ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്റെ ഭൂരിഭാഗവും ലഭ്യമാകും.

മറ്റു കൊഴുപ്പുകളെപ്പോലെയല്ലാ, മുട്ടയും പാലും. ഇവ രണ്ടും ആരോഗ്യകരമായ കൊഴുപ്പുകളാണെന്നു പറയാം. ഇതുകൊണ്ടുതന്നെ കൊളസ്‌ട്രോള്‍ പോലുള്ള രോഗങ്ങളെ അത്ര ഭയക്കേണ്ടതുമില്ല.

തടി കുറയാനുള്ള നല്ലൊരു കോമ്പിനേഷനാണ് മുട്ടയും പാലും. ശരീരത്തില്‍ അധികം കൊഴുപ്പെത്തില്ലെന്നതു തന്നെ കാരണം.

കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ ഏറ്റവും ഉത്തമമായ ഭക്ഷണക്കൂട്ടാണിത്. ഇവരുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനുമെല്ലാം ഏറെ ഗുണകരം.

ഇവയില്‍ പ്രോട്ടീന്‍ ധാരാളമുണ്ട്. ഇതുകൊണ്ടുതന്നെ ഇവ രണ്ടും ചേരുമ്പോള്‍ പ്രോട്ടീന്‍ ഗുണം ഇരട്ടിയാകും. മീനിലും ഇറച്ചിയിലും മറ്റുമുള്ളതിനേക്കാള്‍ ഇരട്ടി ഗുണം ലഭിയ്ക്കും.

മസില്‍ വളരുന്നതിനുനള്ള നല്ലൊരു വഴിയാണ് മുട്ടയും പാലും. ബോഡിബില്‍ഡര്‍മാര്‍ കഴിയ്‌ക്കേണ്ടുന്ന ഒന്ന്. മസിലുകളുടെ വളര്‍ച്ചയ്ക്കു മാത്രമല്ല, മസിലുകള്‍ക്ക് ഉറപ്പു നല്‍കുന്നതിനും മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും.

 

എല്ലുകളുടെ ആരോഗ്യത്തിന് മുട്ടയും പാലും ചേര്‍ന്ന കോമ്പിനേഷന്‍ ഏറെ ഗുണം ചെയ്യും. രണ്ടു ഭക്ഷണങ്ങളും കാല്‍സ്യം സ്മ്പുഷ്ടമായതു തന്നെ കാരണം.

എന്നാല്‍ ആയുര്‍വേദപ്രകാരം മുട്ടയും പാലും ഒരുമിച്ചു കഴിയ്ക്കരുതെന്നു പറയും. ഇത് ശരീരത്തിലെ പിത്ത,കഫദോഷങ്ങളെ ബാധിയ്ക്കുന്നതാണ് കാരണം.

Loading...

Leave a Reply

Your email address will not be published.

More News